ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലൈവ്സ്ട്രീം നിങ്ങളുടെ മൊബൈലിൽ എങ്ങനെ കാണാം

ഇത്തരത്തിൽ പ്രാഥമിക ഘട്ടത്തിൽ 45 മത്സരങ്ങളും രണ്ട് സെമിഫൈനൽ മത്സരങ്ങളും ഉൾപ്പടെ 48 മത്സരങ്ങളാണ് ടൂർണന്റിലുള്ളത്. ഇതിന് പുറമെ 10 സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീമുകൾ കളിക്കും.

|

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചു കഴിഞ്ഞു കൂടാതെ സന്നാഹ മത്സരങ്ങളും നടന്നുവരികയാണ്. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലൈവ്സ്ട്രീം നിങ്ങളുടെ മൊബൈലിൽ എങ്ങനെ കാണാം

ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിലേക്ക് കടക്കുക.

ഏകദിന ക്രിക്കറ്റ് ലോകകപ്പ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ്

ഇത്തരത്തിൽ പ്രാഥമിക ഘട്ടത്തിൽ 45 മത്സരങ്ങളും രണ്ട് സെമിഫൈനൽ മത്സരങ്ങളും ഉൾപ്പടെ 48 മത്സരങ്ങളാണ് ടൂർണന്റിലുള്ളത്. ഇതിന് പുറമെ 10 സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീമുകൾ കളിക്കും.

ലോകകപ്പ് മത്സരങ്ങൾ

ലോകകപ്പ് മത്സരങ്ങൾ

രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ തുടക്കം കുറിക്കുന്നത്. ക്രിക്കറ്റിൻറെ ജന്മദേശം എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും.

ഐഒഎസ് ആപ്പ്

ഐഒഎസ് ആപ്പ്

ടി.വിയിൽ ഈ മത്സരങ്ങളൊക്കെ സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിനാണ് ലോക കപ്പിന്റെ സംപ്രേക്ഷണ അവകാശം. ടി.വിക്ക് പുറമെ മൊബൈൽ ഫോണിലും ലോകകപ്പ് മത്സരങ്ങൾ കാണുവാൻ ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് സാധ്യമാണ്.

ഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

ഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും ഹോട്ട്‌സ്റ്റാറിൽ വീക്ഷിക്കുവാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ ഫോണിൽ ഹോട്ട്‌സ്റ്റാർ ഡൗൺലോഡ് ചെയ്യണം. ആൺഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആൺഡ്രോയ്ഡിന് പുറമെ ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ്

എന്നാൽ ഹോട്ട്സ്റ്റാറിലൂടെ സൗജന്യമായി നിങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കില്ല. ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ടോ, ഹോട്ട്സ്റ്റാർ വിഐപി അക്കൗണ്ടോ മത്സരങ്ങൾ വീക്ഷിക്കുവാൻ ആവശ്യമാണ്.

ജിയോ ഫോൺ

ജിയോ ഫോൺ

പ്രതിവർഷം 999 രൂപ അടച്ചാൽ നിങ്ങൾക്ക് ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ട് ലഭിക്കും. പ്രതിമാസം 199 രൂപയ്ക്കും ഇത് ലഭ്യമാണ്. ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷന് പ്രതിവർഷം 365 രൂപയാണ് വില.

ജിയോ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

ജിയോ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിച്ചട്ടുള്ള ഉപഭോക്താക്കൾക്കായിരിക്കും മത്സരങ്ങൾ തത്സമയം കാണുവാൻ ജിയോ ആപ്പിലൂടെ സാധിക്കുക. ജിയോ ടി.വി ആപ്പിലൂടെ ജിയോ ഫോണിലും ജിയോ ഫോൺ 2വിലും
മത്സരങ്ങൾ കാണാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

എയർടെൽ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

എയർടെൽ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം

എയർടെൽ ഉപഭോക്താക്കൾക്കും ജിയോടേതിന് സമാനമായ രീതിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും എയർടെൽ ടി.വി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
World Cup 2019 Practice Match, India vs New Zealand (Ind vs NZ) Live Cricket Score Streaming Online: Here’s how to watch the World cup tournament match India vs New Zealand via Hotstar, Jio TV and Airtel TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X