ഗൂഗിളിന്റെയും ആപ്പിളിന്റെയും 2017 ലെ മികച്ച ആപ്പുകളില്‍ ബുക്‌മൈഷോയും

Posted By: Archana V

ഓണ്‍ലൈന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ ഗൂഗിള്‍ പ്ലേസ്റ്റോറിലെയും ആപ്പിളിന്റെ ആപ്പ്‌ സ്റ്റോറിലെയും 2017 ലെ മികച്ച ആപ്പുകളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഗൂഗിളിന്റെയും ആപ്പിളിന്റെയും 2017 ലെ മികച്ച ആപ്പുകളില്‍ ബുക്‌മൈഷോയും

" എന്റര്‍ടെയ്‌ന്‍മെന്റ്‌ മേഖലയില്‍ ഞാനും നിങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ലളിതമായ പരിഹാരം നല്‍കുന്ന വളരെ ലളിതമായ ഒരു ഉത്‌പന്നമാണ്‌ ബുക്ക്‌മൈ ഷോ . ഞങ്ങള്‍ തുടര്‍ന്നും ഇത്തരം പ്രശന്‌ങ്ങള്‍ കണ്ടെത്തി പരിഹരിച്ചു കൊണ്ട്‌ ഉപയോക്താക്കള്‍ക്ക്‌ എന്റര്‍ടെയ്‌മെന്റ്‌ രംഗത്ത്‌ മികച്ച അനുഭവം ലഭ്യമാക്കും. ഞങ്ങളുടെ പരിശ്രമത്തെ ഉപയോക്താക്കള്‍മാത്രമല്ല ഗൂഗിളും ആപ്പിളും ഈ വര്‍ഷം തിരിച്ചറിഞ്ഞിതില്‍ സന്തോഷമുണ്ട്‌" ബുക്ക്‌മൈ ഷോയുടെ ഡയറക്ടര്‍ പരീക്ഷിത്‌ ധാര്‍ പറഞ്ഞു.

മൊബൈല്‍ ആപ്പ്‌ , മൊബൈല്‍ വെബ്‌ എന്നിവ വഴിയുള്ള മൊത്തം ഇടപാടുകളുടെ 75 ശതമാനത്തോളം നിലനിര്‍ത്താന്‍ ബുക്ക്‌മൈഷോയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

മൂല്യവത്തായ ഡൗണ്‍ലോഡിങ്ങ്‌ എന്ന്‌ കണക്കാക്കുന്ന ഏറ്റവും മികച്ച ഗെയിംമുകളും ആപ്പുകളും ഉള്‍പ്പെടുത്തിയുള്ള ആപ്പിളിന്റെ ആപ്പ്‌ സ്റ്റോറിലെ ഈ വര്‍ഷത്തെ മികച്ച ആപ്പുകളുടെ പട്ടികയില്‍ ബുക്‌മൈഷോയും ഉള്‍പ്പെട്ടിട്ടുണ്ട്‌.

ഈ വര്‍ഷം ഉടനീളം ആഗോള തലത്തില്‍ പ്രശസ്‌തമായ വിഷയങ്ങളും പ്രവണതകളും അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ പട്ടിക. സമയം ലാഭിക്കുന്ന വ്യക്തിഗത സേവനങ്ങളിലൂടെ ഓരോ ദിവസവും ആളുകളെ സഹായിക്കുന്ന ആപ്പ്‌ എന്ന രീതിയിലാണ്‌ ബുക്‌മൈഷോ തിരിച്ചറിയപ്പെട്ടിരിക്കുന്നത്‌.

നോക്കിയ ക്യാമറ ആപ്പില്‍ മികച്ച അപ്‌ഡേറ്റുകള്‍!

മുബൈയിലെ ഈദ്‌ ഷെറാന്‍ ലൈവ്‌ പോലുള്ള മെഗമേളകളുടെ ആയിരകണക്കിന്‌ ബുക്കിങ്ങുകളാണ്‌ ബുക്ക്‌മൈഷോ തുടര്‍ച്ചയായി കൈകാര്യം ചെയ്യുന്നത്‌ , ഇതിനായുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നത്‌ വെറും 48 മിനുട്ടുകള്‍ക്കുള്ളില്‍ ആണ്‌.

ബുക്‌മൈഷോയില്‍ ലഭ്യമാക്കുന്ന ഓഡിയോ , വീഡിയോ കണ്ടന്റുകള്‍( ജുക്‌ബോക്‌സ്‌) വഴി ഉപയോക്താക്കളുടെ വാങ്ങലിന്‌ ശേഷമുള്ള അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്‌. നിരവധി പുതിയ ഫില്‍ട്ടറുകളും മെച്ചപ്പെട്ട സെര്‍ച്ച്‌ ഓപ്‌ഷനുകളും അവതരിപ്പിച്ചു കൊണ്ട്‌ ഉപയോക്താക്കള്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനാണ്‌ ശ്രമിക്കുന്നത്‌.

ബുക്ക്‌മൈഷോയുടെ ഓഡിയോ എന്റര്‍ടെയ്‌മെന്റ്‌ സേവനമായ ജുക്‌ബോക്‌സ്‌ ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കി കൊണ്ട്‌ ഉപയോക്താക്കളുടെ അനുഭവം മികച്ചതാക്കുന്നതിലാണ്‌ ടിക്കറ്റിങ്‌ ആപ്പ്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

ബിസിനസ്സിന്റെ വളര്‍ച്ചയ്‌ക്കായി വാട്‌സ്‌ആപ്പിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ടിക്കറ്റിങ്‌ സേവനമാണ്‌ ബുക്‌മൈഷോ.എസ്‌എംഎസിന്‌ പകരം വാട്‌സ്‌ആപ്പ്‌ ആണ്‌്‌ ടിക്കറ്റ്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നത്‌. കൂടാതെ കൂടുതല്‍ ഭാഷകളും ആപ്പ്‌ ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്‌. നിലവില്‍ എട്ട്‌ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്‌.

English summary
BookMyShow, with its mobile-first approach, continues to drive over 75 percent of total transactions through mobile (apps and mobile web).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot