വാട്ട്‌സാപ്പില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഉടന്‍, ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട..!

By GizBot Bureau
|

ഇനി മനോഹരമായി മോസേജ് അയക്കാന്‍ വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷത എത്തുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ എത്തുന്ന ഈ സവിശേഷത വാട്ട്‌സാപ്പിന്റെ 2.18.189 എന്ന പതിപ്പിലൂടെയാണ് എത്തുന്നത്. വാട്ട്‌സാപ്പില്‍ സ്റ്റിക്കര്‍ ഉടന്‍ എത്തുമെന്നു ഫേസ്ബുക്ക് ഇതിനു മുന്‍പ് അറിയിച്ചിരുന്നു.

വാട്ട്‌സാപ്പില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഉടന്‍, ഇനി ടൈപ്പ് ചെയ്ത് ബുദ്

ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെ WABetaInfo വാട്ട്‌സാപ്പിലെ ഈ പുതിയ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികമായി എങ്ങനെ ഇൗ സവിശേഷത പ്രവര്‍ത്തിക്കുമെന്നതിന കുറിച്ചും ചെറിയൊരു സൂചന നല്‍കിയിട്ടുണ്ട്. കീബോര്‍ഡിന്റെ ചുവടെയുളള ഇമോജി, ജിഫ് എന്നീ ഓപ്ഷനുകള്‍ക്ക് അടുത്തായി ആണ് സ്റ്റിക്കര്‍ ഓപ്ഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതില്‍ നാല് ക്യാറ്റഗറിയും ഉണ്ട്, അതായത് Lol, Love, Sad, Wow എന്നിങ്ങനെ. സ്റ്റിക്കര്‍ഷോട്ടില്‍ വലത് കോണിലായി ഒരു '+' അടയാളവും കാണാം. ഇത് മെസഞ്ചറില്‍ നിന്നുളള സ്റ്റിക്കര്‍ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സവിശേഷത ഇപ്പോള്‍ പറഞ്ഞ ബീറ്റ പതിപ്പില്‍ പ്രാപ്തമാക്കിയിട്ടില്ല. പക്ഷേ അടുത്തിടെ തന്നെ ഉണ്ടാകുമെന്നും നമുക്കു പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ സവിശേഷത ആദ്യമായി എത്തുന്നത്, അതിനു ശേഷമാണ് ഐഒഎസില്‍.

F8ല്‍ പ്രഖ്യാപിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് സവിശേഷത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഒരേ സമയം നാലു പേര്‍ക്കാണ് ഇതില്‍ ചേരാന്‍ സാധിക്കുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ആയ v2.18.189, v2.18.192, v2.18.193 എന്നിവയിലാണ് ഗ്രൂപ്പ് വീഡിയോ കോളിംഗ് അപ്‌ഡേറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയുന്നത്. iOS 2.18.52 എന്ന വേര്‍ഷനിലും 2.18.145 ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും മേയില്‍ തന്നെ ഈ സവിശേഷത ലഭിച്ചിരുന്നു.

റെയിൽവേ സ്റ്റേഷനിൽ സെല്ഫിയെടുക്കുന്നവർക്ക് ഇനി പിഴ! അതും..റെയിൽവേ സ്റ്റേഷനിൽ സെല്ഫിയെടുക്കുന്നവർക്ക് ഇനി പിഴ! അതും..

source:WABetaInfo

Best Mobiles in India

Read more about:
English summary
WhatsApp for Android Spotted With Sticker Reactions for Happy, Sad, Love, and Wow

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X