വാട്ട്‌സാപ്പ് കാരണം നിങ്ങളുടെ ഫോണ്‍ മെമ്മറി നിറയുന്നോ?

|

ലോകത്തിലെ ഏറ്റവും പ്രചാരമുളള ഒരു മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തിടെ നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ ലോകത്താകമാനം 1.3 ബില്ല്യന്‍ ഉപയോക്താക്കളുണ്ട് വാട്ട്‌സാപ്പില്‍. ഇന്ത്യയില്‍ മാത്രമായി 200 മില്ല്യന്‍ വാട്ട്‌സാപ്പ് ഉപഭോക്താക്കളും.

ഏറ്റവും മികച്ച ഫ്രീലാന്‍സ് വെബ്‌സൈറ്റുകള്‍ അറിയാം!ഏറ്റവും മികച്ച ഫ്രീലാന്‍സ് വെബ്‌സൈറ്റുകള്‍ അറിയാം!

വാട്ട്‌സാപ്പ് കാരണം നിങ്ങളുടെ ഫോണ്‍ മെമ്മറി നിറയുന്നോ?

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഫോണ്‍ മെമ്മറി ഫ്രീ ആക്കുന്നു, അതായത് നിങ്ങളുടെ പ്രധാനപ്പെട്ട സന്ദേശങ്ങളും ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഫോണ്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം.

വാട്ട്‌സാപ്പ് ഉപയോഗിച്ചു കൊണ്ടു തന്നെ എങ്ങനെ ഫോണ്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം...(വാട്ട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റ്)

വാട്ട്‌സാപ്പ് സ്റ്റോറേജ് ഓപ്ഷന്‍ അപ്‌ഡേറ്റ്

വാട്ട്‌സാപ്പ് സ്റ്റോറേജ് ഓപ്ഷന്‍ അപ്‌ഡേറ്റ്

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലുളള ക്രമീകരണ മെനുവില്‍ പുതിയൊരു സ്റ്റോറേജ് മാനേജ്‌മെന്റ് ഓപ്ഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പുതിയ ഫീച്ചറില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത മെസേജുകള്‍ ഡിലീറ്റ് ചെയ്യാം കൂടാതെ വേണ്ടപ്പെട്ട മെസേജ് സൂക്ഷിക്കുകയും ചെയ്യാം.

ഫോണ്‍ മെമ്മറി

ഫോണ്‍ മെമ്മറി

ഫോണ്‍ മെമ്മറിയില്‍ വന്നാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ വന്ന മെസേജുകള്‍ ധാരാളം സ്ഥലം എടുക്കുന്നു. പലപ്പോഴും നിങ്ങള്‍ക്കു വന്ന മെസേജുകള്‍ നിങ്ങള്‍ തുറന്നിട്ടുണ്ടാകില്ല, എന്നിരുന്നാലും ഹാന്‍സെറ്റിലെ വലിയൊരു മെമ്മറി ഇത് എടുക്കുന്നു. ആന്‍ഡ്രോയിഡ് പോലീസിന്റെ റിപ്പോര്‍ട്ടു പ്രകാരം നിങ്ങളുടെ ഉപകരണളില്‍ ഈ മെമ്മറി സ്‌പേസുകള്‍ തിരികെ ലഭിക്കുന്നതിന് ആപ്പ് ഇപ്പോള്‍ നിങ്ങളെ അനുവദിക്കുന്നു.

ഐഫോണ്‍ X റിപ്പയര്‍ ചിലവ്: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!ഐഫോണ്‍ X റിപ്പയര്‍ ചിലവ്: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

പുതിയ സവിശേഷത ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രം

പുതിയ സവിശേഷത ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രം

തത്കാലം വാട്ട്‌സാപ്പിന്റെ ഈ പുതിയ സവിശേഷത ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമാണ്. എന്നാല്‍ ഇത് ഉടന്‍ തന്നെ ഐഒഎസിലും വരുന്നതാണ്. എന്നിരുന്നാലും വാട്ട്‌സാപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റ് ബീറ്റ പതിപ്പില്‍ മാത്രമാണ് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ഒന്നുകില്‍ ബീറ്റ ടെസ്റ്റില്‍ സൈന്‍ അപ്പ് ചെയ്യുക അല്ലെങ്കില്‍ അടുത്ത അപ്‌ഡേറ്റ് വരെ കാത്തിരിക്കുക.

വാട്ട്‌സാപ്പിലെ പുതിയ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വാട്ട്‌സാപ്പിലെ പുതിയ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ പരിശോധിക്കാനായി ആദ്യം ആന്‍ഡ്രോയിഡ് ഫോണില്‍ സെറ്റിങ്ങ്‌സ് മെനുവില്‍ പോവുക. അതിനു ശേഷം ഡാറ്റ സ്‌റ്റോറേജ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ നടത്തിയ വാട്ട്‌സാപ്പ് സംഭാഷണങ്ങളുടെ ലിസ്റ്റിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഈ ലിസ്റ്റ് വാട്ട്‌സാപ്പ് എടുക്കുന്ന മെമ്മറി സ്‌പേസിനെ അടിസ്ഥാനമാക്കി സംഭാഷണങ്ങളെ സ്വയം ക്രമീകരിക്കുന്നു. നമുക്ക് ഡിലീറ്റ് ചെയ്യേണ്ട കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

മികച്ച വിശദീകരണം ലഭിക്കുന്നു

മികച്ച വിശദീകരണം ലഭിക്കുന്നു

മെമ്മറി സ്‌പേസിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന ലിസ്റ്റില്‍ ഏതെങ്കിലും സംഭാഷണത്തില്‍ നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യാം. ടെക്‌സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെയുളള വിവിധ തരത്തിലുളള സന്ദേശങ്ങളുടെ വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഓരോ സന്ദേശവും എടുക്കുന്ന കൃത്യമായ സ്‌പേസും നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്ക് എല്ലാം വിശദമായി അറിയണം എങ്കില്‍ ചുവടെ കാണുന്ന ' മാനേജ് മെസേജസ് ബട്ടണ്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് മെസേജുകള്‍ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കുന്നു.

പോക്കറ്റ് വലിപ്പമുളള അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോക്ടര്‍ സ്വന്തം ക്യാന്‍സര്‍ കണ്ടു പിടിച്ചു!പോക്കറ്റ് വലിപ്പമുളള അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോക്ടര്‍ സ്വന്തം ക്യാന്‍സര്‍ കണ്ടു പിടിച്ചു!

Best Mobiles in India

English summary
WhatsApp has made it easier for its users to free up memory on your mobile and that too without deleting important messages or data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X