ടൈറ്റൈല്‍ 17, മെയിന്‍ഗിയറിന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ്

Posted By:

ടൈറ്റൈല്‍ 17, മെയിന്‍ഗിയറിന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ്

ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍, മീഡിയ സെന്റര്‍ പിസി, കസ്റ്റം പിസി എന്നിവ നിര്‍മ്മിക്കുന്നതില്‍ പ്രത്യകം വൈദഗ്ധ്യം ഉള്ള കമ്പനിയാണ് മെയിന്‍ഗിയര്‍.  ശക്തമായ 3ഡി ഗെയിമിംഗ് പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് സാധ്യമാക്കിയിട്ടുണ്ട് മെയിന്‍ഗിയര്‍.

ടൈറ്റാന്‍ 17 ആണ് മെയിന്‍ഗിയറിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പ്.  മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് ആണിത്.  കോര്‍ ഐ7 - 3960എക്‌സ് പ്രോസസ്സര്‍, 32 ജിബി റാം എന്നിവയുടെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഈ ലാപ്‌ടോപ്പിന്.  അപ്പോള്‍ പിന്നെ ഇതിന്റെ പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ ഒരു സംശയവും വേണ്ട.

2,00,000 രൂപ മുതല്‍ മുകലിലേക്കാണ് ടൈറ്റാന്‍ 17 ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ വില.  3600 ജിബി ഇന്റല്‍ 320 ഡ്രൈവ് ഉണ്ട് ഇതില്‍.

ഫീച്ചറുകള്‍:

 • 17.3 ഇഞ്ച് എല്‍ഇഡി-ബാക്ക്‌ലൈറ്റ് ഗ്ലെയര്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • വെബ്ക്യാം

 • 2.25 ടിബി വരെ ഉയര്‍ത്താവുന്ന 600 ജിബി എസ്എസ്ഡി മെമ്മറി

 • 2 ഇന്‍ 1 കാര്‍ഡ് റീഡര്‍

 • വൈഫൈ സപ്പോര്‍ട്ട്

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • 2.0, 3.0 യുഎസ്ബി പോര്‍ട്ടുകള്‍

 • ഫയര്‍ വയര്‍ പോര്‍ട്ട്

 • ഇസാറ്റ പോര്‍ട്ട്

 • ലിതിയം അയണ്‍ ബാറ്ററി

 • 6 മണിക്കൂര്‍ ബാറ്ററി ലൈഫ്

 • 2.2 ഇഞ്ച് കട്ടി

 • 5.5 കിലോഗ്രാം ഭാരം

 • വിന്‍ഡോസ് ഹോം ഓപറേറ്റിംഗ് സിസ്റ്റം

 • കോര്‍ ഐ7-3960എക്‌സ് പ്രോസസ്സര്‍

 • കറുപ്പ്, ഗ്രേ നിറങ്ങള്‍
കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് ആവശ്യമില്ലാത്തലര്‍ക്കായി ടൈറ്റാന്‍ 17 ലാപ്‌ടോപ്പിന്റെ പ്രത്യേക വേര്‍ഷനും മെയിന്‍ഗിയര്‍ അവതരിപ്പിക്കുന്നുണ്ട്.  ഇത്തരക്കാര്‍ക്കായി സാറ്റ 3 ഡ്രൈവുകള്‍ ഉണ്ട്.  അധികം വൈകാതെ ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന് എസ്എസ്ഡി നല്‍കി ഇതിന് പൂര്‍ണ്ണത നല്‍കും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot