ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

By Shafik
|

നമുക്ക് ഒരാൾക്ക് വാട്സാപ്പ് വഴി മെസ്സേജ് അയക്കണമെങ്കിൽ അയാളുടെ നമ്പർ നമ്മുടെ അക്കൗണ്ടിൽ സേവ് ചെയ്യേണ്ടതുണ്ടല്ലോ. ചിലപ്പോഴെല്ലാം ചെറിയ ഒരു സമയത്തേക്ക് മാത്രം ആരെങ്കിലുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാനോ എന്തെങ്കിലും അത്യാവശ്യമായ കാര്യം മെസ്സേജ് ആയി അയക്കാനോ വരുമ്പോൾ ഇത്തരത്തിൽ അവരുടെ നമ്പർ സേവ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ.

ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ്

പലപ്പോഴും ഇങ്ങനെ സേവ് ചെയ്യുന്ന നമ്പർ അവിടെ കിടക്കും. ഡിലീറ്റ് ചെയ്യാൻ നമ്മൾ മറക്കും. ഫലമോ, നമ്മുടെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇത്തരത്തിൽ ആവശ്യമില്ലാത്ത ഒരുപാട് നമ്പറുകൾ കുമിഞ്ഞുകൂടും. ഈ പ്രശ്നം ഒഴിവാക്കാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. എങ്ങനെ നമ്പർ സേവ് ചെയ്യാതെ തന്നെ ഒരാൾക്ക് മെസ്സേജ് അയക്കാം എന്നത് ഇവിടെ നിന്നും നോക്കാം.

ഇതിനായി ഒരു ലിങ്ക് ആണ് ഉപയോഗിക്കേണ്ടത്. ഇത് ഡാറ്റ ചോർത്തുന്ന സ്പാം അല്ലെങ്കിൽ വൈറസ് ബാധയുള്ള ലിങ്ക് ഒന്നുമല്ല. വാട്സാപ്പിന്റെ തന്റെ വെബ് വേർഷനിലുള്ള ഒരു ലിങ്ക് ആണ്. https://api.whatsapp.com/send?phone= ഇതാണ് ആ ലിങ്ക്.

ഇത് ഇപ്പോഴും ഇങ്ങനെ ടൈപ്പ് ചെയ്യേണ്ട ബുദ്ധിമുട്ട് വരാതിരിക്കാൻ ഒരു നോട്ട് പാഡിൽ സേവ് ചെയ്യുകയോ ബ്രൗസറിൽ ബുക്ക്മാർക്ക് ചെയ്യുകയോ ചെയ്യാം. ശേഷം ഈ ലിങ്ക് ഉപയോഗിച്ച് എങ്ങനെ മെസ്സേജ് അയക്കാം എന്നത് ഏറ്റവും എളുപ്പത്തിൽ മുകളിൽ കൊടുത്ത വീഡിയോയിൽ നിന്നും മനസ്സിലാക്കാം.

ടിവിയുടെ ശബ്ദം മികച്ചതാക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ!

ടിവിയുടെ ശബ്ദം മികച്ചതാക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ!

ഏവര്‍ക്കും അറിയാം സാങ്കേതികവിദ്യയുടെ പുരോഗതി. മൊബൈല്‍ ഫോണുകളും മറ്റും എത്രമാത്രം പുരോഗമിക്കുന്നുവോ അതു പോലെ തന്നെയാണ് ഇപ്പോള്‍ ടിവിയും.

ടിവിയുടെ ഗുണമേന്മയെ കുറിച്ച് ഏവര്‍ക്കും അറിയാം. അതിനെ കുറിച്ച് ഞാന്‍ ഇവിടെ പറയേണ്ട ആവശ്യമില്ലല്ലോ? ടിവിയില്‍ നടക്കുന്ന പരിപാടികള്‍ മികച്ചതാക്കാന്‍ ഏറ്റവും പ്രധാനമായത് അതിന്റെ ശബ്ദമാണ്. കുറച്ച് അപ്‌ഡേറ്റുകളിലൂടെ നിങ്ങള്‍ക്കു തന്നെ ടിവിയുടെ ശബ്ദം മികച്ചതാക്കാം. അതിലൂടെ ടിവി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ഏറെ ആസ്വദിക്കുകയും ചെയ്യാം.

ടിവി ശബ്ദം മെച്ചപ്പെടുത്തുന്നതിന് കുറച്ചു ടിപ്‌സുകള്‍ താഴെ കൊടുക്കുന്നു.

 

സ്പീക്കര്‍ വയ്ക്കുന്നതിന്റെ സ്ഥാനം

സ്പീക്കര്‍ വയ്ക്കുന്നതിന്റെ സ്ഥാനം

നിലവില്‍ നിങ്ങള്‍ സ്പീക്കര്‍ വച്ചിരിക്കുന്ന സ്ഥാനത്തു നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍, നിങ്ങളുടെ ഓഡിയോ സിസ്റ്റത്തില്‍ നിന്നും വരുന്ന ശബ്ദത്തിന്റെ ഗുണിനിലവാരം മെച്ചപ്പെടുത്താം. ടിവിയുടെ കേബിളുകള്‍ ഏതു വഴി പോയാല്‍ കൂടിയും നിങ്ങള്‍ക്കതു മറയ്ക്കാവുന്നതാണ്. സൗണ്ട് സിസ്റ്റത്തില്‍ റിയര്‍ സ്പീക്കറുകളാണ് മികച്ചത്. മുറിയുടെ പിന്‍ ഭാഗത്ത് അത് വയ്ക്കുക. അപ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ വ്യത്യാസം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.

സൗണ്ട് ബാര്‍

സൗണ്ട് ബാര്‍

പല ഫ്‌ളാറ്റ് പാനല്‍ ടിവി ഉപയോക്കളിലും ശ്രദ്ധിച്ച ഒരു കാര്യമാണ്, അവരുടെ പുതിയ ടിവിയുടെ ഓഡിയോ ഔട്ട്പുട്ട് സ്‌ക്രീനിന്റെ ചിത്രവുമായി ഒരിക്കലും താരതമ്യപ്പെടുത്താനാകില്ല. സൗണ്ട് ബാറുകള്‍ ഒരു പുതിയ ഗ്ലോബല്‍ ടിവിയുടെ മികച്ച പരിരൂപമാണ്. ഒരു നേര്‍ത്തതും തിരശ്ചീനവുമായ സ്പീക്കറുകള്‍ക്ക് ഒരു സൗണ്ട് ഓഡിയോ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിനു കഴിയും. ഒരു കേബിള്‍ കണക്ഷനിലൂടെ തന്നെ ഏറ്റവും മികച്ച ശബ്ദം സൃഷ്ടിക്കാന്‍ കഴിയും.

കംമ്പോണന്റ് സറൗണ്ട് സൗണ്ട് സിസ്റ്റം

കംമ്പോണന്റ് സറൗണ്ട് സൗണ്ട് സിസ്റ്റം

കമ്പോണന്റ് സറൗണ്ട് സൗണ്ട് സിസ്റ്റത്തിലൂടെ മികച്ച ശബ്ദം നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം. സ്പീക്കറുകള്‍, ആംപ്ലിഫയര്‍ എന്നിവ നിങ്ങുടെ റൂമിന് അനുയോജ്യമായ രീതിയിലാക്കാന്‍ കഴിയും. വലിയ റൂമാണെങ്കില്‍ വലിയ ശബ്ദം ആവശ്യമാണ്, ഉയര്‍ന്ന നിലവാരമുളള ടിവിക്ക് പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്കു തന്നെ ഹോം തിയേറ്റര്‍ നിര്‍മ്മിക്കാം.

പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ ഓൺ ആയില്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്തെല്ലാം??

പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ ഓൺ ആയില്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്തെല്ലാം??

ഉപയോഗിച്ച് കൊണ്ടിരിക്കെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ നിന്നുപോയാൽ എന്ത് ചെയ്യണം? സർവീസ് ചെയ്യാൻ കൊടുക്കും, അല്ലെങ്കിൽ വേറെയൊരു പുതിയ ഫോൺ വാങ്ങും.. അല്ലെ. എന്നാൽ ഇതിനെല്ലാം മുമ്പായി ചെയ്തുനോക്കേണ്ട ചില കാര്യങ്ങളുണ്ട്.

പലതും നമുക്കറിയാം. എന്നാൽ അറിയാത്തവരും ഇവിടെ ഉണ്ട് എന്നറിയാം. എന്തായാലും ഈ വിധം നമ്മുടെ ഫോൺ പെട്ടന്നൊരു ദിവസം പണിമുടക്കിയാൽ എന്തൊക്കെ നമ്മൾ ആദ്യമേ ചെയ്തു നോക്കണം എന്നതിനെ കുറിച്ച് പറയുകയാണിവിടെ.

 

1. സ്ക്രീൻ മാത്രം ഓൺ ആവാത്തതാണോ?

1. സ്ക്രീൻ മാത്രം ഓൺ ആവാത്തതാണോ?

ഇങ്ങനെയൊരു പ്രശ്നം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. പെട്ടെന്ന് നോക്കിയാൽ ഫോൺ ഓൺ ആവുന്നില്ല എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഒന്നുകിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതായി കാണാം. അല്ലെങ്കിൽ ഫോണിൽ നിന്നും മറ്റു ശബ്ദങ്ങൾ കേൾക്കാം. ഫോണിലേക്ക് വേറൊരു ഫോണിൽ നിന്നും കോൾ ചെയ്തു നോക്കുകയാണെങ്കിൽ ഒന്നുകൂടെ നല്ലത്. ഫോൺ റിങ്ങ് ചെയ്യുന്നതായി മനസ്സിലാകും.

2. മതിയായ ചാർജ്ജ് ഉണ്ടോ ഫോണിൽ?

2. മതിയായ ചാർജ്ജ് ഉണ്ടോ ഫോണിൽ?

ഇതെന്തു ചോദിക്കാൻ എന്ന് സംശയിക്കാൻ വരട്ടെ. കാരണം ഇത്തരത്തിൽ പലപ്പോഴും ഫോൺ ഓൺ ആകാത്ത വിഷയത്തിൽ പലർക്കും പറ്റുന്ന അബദ്ധം ആണിത്. ഫോണിൽ സിനിമയോ മറ്റോ കണ്ട് ഉറങ്ങിപ്പോകും. രാവിലെയാകുമ്പോഴേക്കും ബാറ്ററിയെല്ലാം തീർന്ന് ഫോൺ ചാർജ്ജ് നന്നേ കാലിയായിട്ടുണ്ടാവും. അങ്ങനെ പൂർണ്ണമായും ബാറ്ററി കാലിയായാൽ ചില ഫോണുകളിൽ തിരിച്ച് ചാർജ്ജ് കയറി ഫോൺ ഓൺ ആകാൻ സമയമെടുക്കും. ചിലപ്പോൾ അരമണിക്കൂർ വരെയൊക്കെ വേണ്ടി വരും ഫോൺ ഓൺ ആവാൻ. ഇതറിയാതെ നമ്മൾ ഫോൺ ചാര്ജിലിട്ടിട്ട് രണ്ടു മിനിറ്റ് കഴിയുമ്പോഴക്കും ഫോൺ ഓൺ ആവുന്നില്ലല്ലോ എന്നും പറഞ്ഞുകൊണ്ട് ഷോപ്പിൽ കൊണ്ടുക്കൊടുത്താൽ നല്ല കടക്കാരൻ അല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ പറ്റിച്ച് വലിയ എന്തെങ്കിലും പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞു പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

3. എവിടെയെങ്കിലും നിന്ന് ഫോൺ നനഞ്ഞുവോ?

3. എവിടെയെങ്കിലും നിന്ന് ഫോൺ നനഞ്ഞുവോ?

ഫോൺ നനഞ്ഞു എന്ന് പറയുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ മാത്രം നനഞ്ഞു എന്നോ ഫോണിൽ വെള്ളം തെറിച്ചു എന്നോ കരുതേണ്ടതില്ല. ചെറിയ രീതിയിലുള്ള നനയലുകളും മതിയാകും ഫോൺ തകരാറിലാകാൻ. പലപ്പോഴും ചെറിയ നനവുകൾ പോലും വേണ്ടത്ര നമ്മൾ ശ്രദ്ധിക്കാതെ വിട്ടാൽ വാട്ടർ പ്രൂഫ് അല്ലാത്ത ഫോണുകളെ സംബന്ധിച്ചെടുത്തോളം അത് മതിയാകും ഫോൺ നാശമാകാൻ.

4. ലോഗോ സ്ക്രീൻ മാത്രം കാണുന്നു; അവിടെ തന്നെ നില്കുന്നു

4. ലോഗോ സ്ക്രീൻ മാത്രം കാണുന്നു; അവിടെ തന്നെ നില്കുന്നു

ഇതിന് കാരണം ബൂട്ട്ലൂപ്പ് ആണ്. തൊട്ടുമുമ്പ് ശരിയായ രീതിയിൽ അല്ലാത്ത എന്തെങ്കിലും സോഫ്റ്റ് വെയർ അപ്ഡേറ്റ്, ഒഎസ് അപ്ഡേറ്റ് എന്നിങ്ങനെ ഫോൺ സിസ്റ്റത്തിനെ ബാധിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഫോൺ തുടക്കത്തിൽ തന്നെ നിന്നുപോകാൻ കാരണമാകുന്നു. നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഉണ്ടെങ്കിൽ റിക്കവറി ചെയ്തെടുക്കാം. സോഫ്റ്റ് വെയർ പഴയതിലേക്ക് തന്നെ മാറ്റിയും പ്രശ്നം പരിഹരിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തവർ സർവീസ് സെന്ററിന്റെ സഹായം തേടുകയാവും ഉചിതം.

5. ഇനി പ്രശ്നം ചാർജറിനോ അല്ലെങ്കിൽ പിന്നിനോ ആണെങ്കിലോ?

5. ഇനി പ്രശ്നം ചാർജറിനോ അല്ലെങ്കിൽ പിന്നിനോ ആണെങ്കിലോ?

ഇതും തള്ളിക്കളയാൻ പറ്റാത്ത ഒരു കാര്യമാണ്. കാരണം ചിലപ്പോൾ നമ്മുടെ ഫോണിനായിരിക്കില്ല, മറിച്ച് നമ്മുടെ ചാർജ്ജറിനാണ് പ്രശ്നമെങ്കിലോ. അല്ലെങ്കിൽ ചാർജർ പിൻ കണക്ട് ചെയ്യുന്ന സ്ലോട്ടിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ.. അതിനാൽ വെറുതെ ഫോണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

6. ഫോൺ പ്രായമായി മരിച്ചതെങ്കിൽ?

6. ഫോൺ പ്രായമായി മരിച്ചതെങ്കിൽ?

ഇങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ. ഈ കാരണം ഒരുപക്ഷെ നമുക്ക് തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ. വര്ഷങ്ങളായി ഉപയോഗിച്ച് അതിന്റെ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും എല്ലാം തന്നെ പണിയായി ഇനിയങ്ങോട്ട് ഒരടി മുമ്പോട്ട് പോകില്ല എന്ന അവസ്ഥയിൽ എത്തുമ്പോൾ ഫോൺ അതിന്റെ അവസാന ശ്വാസവും നിലച്ചുകൊണ്ട് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കികൊണ്ട് ഈ ലോകത്തോട് വിടപറയും. ഈ അവസ്ഥയിൽ വേറെയൊരു ഫോൺ വാങ്ങുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യേണ്ടതില്ല എന്നറിയാമല്ലോ.

എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍

എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍

ഏത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരും ഒരു തവണയെങ്കിലും എയര്‍പ്ലെയ്ന്‍ മോഡ് പ്രയോജനപ്പെടുത്തിയിട്ടുണ്ടാകും. വിമാനയാത്രയ്ക്കിടയിലും കോളുകള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലുമാണ് പലപ്പോഴും ആളുകള്‍ ഇത് ഉപയോഗിക്കുന്നത്. എയര്‍പ്ലെയ്ന്‍ മോഡിന് ഈ ഉപയോഗം മാത്രമേ ഉള്ളൂവെന്നാണ് പലരുടെയും വിചാരം. എന്നാല്‍ സത്യം അതല്ല. എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട മറ്റ് പല കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് വായിച്ചാലോ?

എങ്ങനെയാണ് എയര്‍പ്ലെയ്ന്‍ മോഡ് ഉപയോഗിക്കേണ്ടത്?

എങ്ങനെയാണ് എയര്‍പ്ലെയ്ന്‍ മോഡ് ഉപയോഗിക്കേണ്ടത്?

ക്വിക്ക് സെറ്റിംഗ്‌സില്‍ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കുക. അതില്‍ ലഭ്യമല്ലെങ്കില്‍ സെറ്റിംഗ്‌സിലേക്ക് പോയി നെറ്റ്‌വര്‍ക്ക് അന്റ് ഇന്റര്‍നെറ്റ് സെലക്ട് ചെയ്ത് അവിടെ നിന്ന് എയര്‍പ്ലെയ്ന്‍ മോഡ് തിരഞ്ഞെടുക്കണം.

എയര്‍പ്ലെയ്ന്‍ മോഡിലൂടെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡിലൂടെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡ് തീര്‍ച്ചയായും ബാറ്ററി ചാര്‍ജ് സംരക്ഷിക്കും. ഫോണിന്റെ ബന്ധങ്ങളെല്ലാം നിര്‍ജ്ജീവമാകുന്നതിനാല്‍ വളരെ കുറച്ച് ചാര്‍ജ്ജ് മാത്രമേ ഫോണ്‍ ഉപയോഗിക്കൂ. വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയും ഈ മോഡ് തിരഞ്ഞെടുക്കാം.

എയര്‍പ്ലെയ്ന്‍ മോഡില്‍ വൈ-ഫൈ ഉപയോഗിക്കാനാകുമോ?

എയര്‍പ്ലെയ്ന്‍ മോഡില്‍ വൈ-ഫൈ ഉപയോഗിക്കാനാകുമോ?

ഇന്ന് പ്രചാരത്തിലുള്ള എല്ലാ ഫോണുകളിലും എയര്‍പ്ലെയ്ന്‍ മോഡിലും വൈ-ഫൈ ഉപയോഗിക്കാന്‍ കഴിയും. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കിയതിന് ശേഷം വൈ-ഫൈ കൂടി ഓണ്‍ ആക്കുക.

എയര്‍പ്ലെയ്ന്‍ മോഡില്‍ അലാറം കേള്‍ക്കുമോ?

എയര്‍പ്ലെയ്ന്‍ മോഡില്‍ അലാറം കേള്‍ക്കുമോ?

അലാറവും എയര്‍പ്ലെയ്ന്‍ മോഡും തമ്മില്‍ ഒരു ബന്ധവുമില്ല. അലാറം അടിക്കും.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

ലോകത്ത് മൊബൈൽ ഫോൺ എന്ന ഉപകാരണത്തിനെക്കാൾ വലിയൊരു കണ്ടുപിടിത്തം നടന്നിട്ടുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത്ര മാത്രം മാനവരാശിയെ സ്വാധീനിച്ച സാധാരണക്കാരനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ഏതൊരാളും ഉപയോഗിച്ചുപോരുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം വേറെയുണ്ടാവില്ല.

മൊബൈൽ ഫോൺ കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ അവ കൊണ്ട് മനിഷ്യൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ, അമിത മൊബൈൽ ഉപയോഗം കൊണ്ടുണ്ടായ, അശ്രദ്ധ മൂലമുണ്ടായ ചില മരണങ്ങളെ കുറിച്ചാണ്.

 

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

 

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

 

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

സിനിമകളിലൊക്കെ നമ്മൾ കാണാറുണ്ട്, തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും പ്രിയപ്പെട്ടവരെയും മറ്റുമൊക്കെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് പോകുന്നതും അവസാനം അവർ മരണപ്പെടുന്നതുമൊക്കെ. എന്നാൽ ഇവിടെ നടന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒന്നായിരുന്നു. ഇവിടെ ഈ സ്ത്രീ ഒരിക്കൽ തീയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷവും വീണ്ടും തീയിലേക്ക് നടന്നു കയറിയത് തന്റെ ഫോൺ എടുക്കാൻ വേണ്ടിയായിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തില്ല.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

 

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

നമ്മളിൽ ഏതൊരാളും ശ്രദ്ധിക്കേണ്ട, എപ്പോഴും ഓർമ്മയിൽ വെക്കേണ്ട കാര്യമാണ് ഇത് എങ്കിലും ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്ന് കൂടിയാണിത്. റോഡ് ആവട്ടെ, ഡ്രൈവിംഗ് ആകട്ടെ, മറ്റു എന്ത് പരിപാടികൾ ആവട്ടെ, അതിനെ കുറിച്ചൊന്നും ബോധമില്ലാതെ ഫോണും നോക്കിയിരിക്കും. അവസാനം ഇതുപോലെ ഓരോന്ന് സംഭവിക്കുമ്പോൾ പിന്നീട് ശ്രദ്ധിക്കാൻ ജീവിതം തന്നെ ബാക്കിയുണ്ടാവുകയുമില്ല.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ നിത്യേനയെന്നോണം നമുക്ക് ചുറ്റിലും നടന്നു കൊണ്ടിരിക്കുന്നു. മൊബൈൽ ഫോൺ അല്ല പലപ്പോഴും വില്ലൻ, പകരം അത് ഉപയോഗിക്കുന്ന നമ്മുടെ രീതിയും അതിനോടുള്ള സമീപനവുമാണ് മാറ്റം വരുത്തേണ്ടത് എന്ന് ഈ ഉദാഹരണങ്ങളിലൂടെ സ്വയം മനസ്സിൽ ബോധമുണ്ടാകുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എളുപ്പമുള്ളതാക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്. അല്ലാതെ ഇതുപയോഗിച്ച് ഉള്ള ജീവിതം കൂടെ ഇല്ലാതാക്കാൻ അല്ല എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ എപ്പോഴും.

 

Best Mobiles in India

Read more about:
English summary
How to Send a WhatsApp Chat Without Saving the Contact

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X