ഐപി അഡ്രസ് എങ്ങനെ കണ്ടെത്തും?

Posted By: Super

ഐപി അഡ്രസ് എങ്ങനെ കണ്ടെത്തും?

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐപി അഡ്രസ് എന്ന് കേട്ടിട്ടില്ലേ? ഓരോ സിസ്റ്റത്തിനും നല്‍കിയിട്ടുള്ള വ്യത്യസ്തമായ അക്കവിലാസങ്ങളാണ് ഐപി അഡ്രസ്. ഈ ഐപി വിലാസം ഉപയോഗിച്ചാണ് ഓരോ സിസ്റ്റത്തേയും (കമ്പ്യൂട്ടര്‍, പ്രിന്റര്‍ പോലുള്ള ഉപകരണങ്ങള്‍) തിരിച്ചറിയാനാകുക.

സിസ്റ്റത്തിന്റെ ഐപി വിലാസം കണ്ടെത്താന്‍ നിങ്ങള്‍ക്കറിയുമോ? ipconfig കമാന്‍ഡ് വഴി വിന്‍ഡോസ് സിസ്റ്റത്തിന്റേയും ifconfig കമാന്‍ഡ് വഴി മാക് ഒഎസ് എക്‌സ്, ലിനക്‌സ്, യുനിക്‌സ് അധിഷ്ഠിത സിസ്റ്റങ്ങളുടേയും ഐപി വിലാസം കണ്ടെത്താനാകും. നിങ്ങളുടെ സിസ്റ്റത്തിന്റെ നെറ്റ്‌വര്‍ക്ക് സെറ്റിംഗ്‌സ് സംബന്ധിച്ച് വിവിധ വിവരങ്ങള്‍ ഈ കമാന്‍ഡുകളില്‍ നിന്ന് ലഭിക്കുന്നതുമാണ്.

വിന്‍ഡോസില്‍ ഐപികോണ്‍ഫിഗ് ഉപയോഗിക്കുന്ന വിധം

 • സ്റ്റാര്‍ട് ബട്ടണ്‍ ക്ലിക് ചെയ്യുക

 • പ്രോഗ്രാംസിലെ റണ്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുക

 • റണ്‍ബോക്‌സില്‍ cmd എന്ന് ടൈപ്പ് ചെയ്യുക

 • അപ്പോള്‍ തുറന്നുവരുന്ന കറുത്ത കമാന്‍ഡ് വിന്‍ഡോയില്‍ ipconfig എന്ന് ടൈപ്പ് ചെയ്യുക

 • ഐപി വിലാസം കൂടാതെ മറ്റ് സ്റ്റാറ്റിക് വിവരങ്ങളും അറിയണമെങ്കില്‍ ipconfig/ all എന്ന് ടൈപ്പ് ചെയ്യണം

 • ഇവിടെ നിന്നും ഐപി വിലാസം കണ്ടുപിടിക്കാന്‍ സാധിക്കും.

മാക് ഒഎസില്‍

 • ആപ്ലിക്കേഷന്‍ ഫോള്‍ഡര്‍ ഓപണ്‍ ചെയ്യാന്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുക

 • യൂട്ടിലിറ്റീസില്‍ പോകുക

 • ഒരു ടെര്‍മിനര്‍ വിന്‍ഡോ ഓപണ്‍ ചെയ്യുക

 • വിന്‍ഡോയില്‍ ifconfig എന്ന് ടൈപ്പ് ചെയ്യുക. എല്ലാവിവരങ്ങളും ലഭിക്കാന്‍ ifconfig -a എന്നും ടൈപ്പ് ചെയ്യാം

 • inet എന്ന വിഭാഗത്തില്‍ ഐപി അഡ്രസ് കാണാനാകും.

മാക് ഒഎസ് എക്‌സിലെ അതേ പോലെയാണ് ലിനക്‌സിലും യുനിക്‌സിലും ഐപി വിലാസം കണ്ടെത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot