ആപ്പിളിന്റെ സിരിക്കു ബ്ലാക്‌ബെറിയുടെ മറുപടി; ബ്ലാക്‌ബെറി അസിസ്റ്റന്റ്

Posted By:

ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ സിരിക്കു മറുപടിയുമായി ബ്ലാക്‌ബെറി പുതിയ സംവിധാനം അവതരിപ്പിക്കുന്നു. ബ്ലാക്‌ബെറി അസിസ്റ്റന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നിലവില്‍ പരീക്ഷണംനടത്തിക്കൊണ്ടിരിക്കുന്ന ബ്ലാക്‌ബെറി അസിസ്റ്റന്റ് ബ്ലാക്‌ബെറി ഒ.എസ് 10.3 അപ്‌ഡേറ്റിനൊപ്പം ലഭിക്കും.

ആപ്പിളിന്റെ സിരിക്കു ബ്ലാക്‌ബെറിയുടെ മറുപടി; ബ്ലാക്‌ബെറി അസിസ്റ്റന്റ്

ഫോണില്‍ കൈകൊണ്ട് തൊടാതെതന്നെ ഇമെയില്‍ വായിക്കുക, അണ്‍റീഡ് ആയി മാര്‍ക് ചെയ്യുക തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാവും. ഇ മെയില്‍ വായിച്ചുകേള്‍ക്കാനുള്ള സംവിധാനവും ഇതിലുണ്ടാവും.

കൂടാതെ ഫോണില്‍ കോള്‍ ചെയ്യുന്നതും നോട്ടിഫിക്കേഷനുകള്‍ വായിക്കുന്നതുമുള്‍പ്പെടെ എല്ലാം ശബ്ദംകൊണ്ട് നിയന്ത്രിക്കാന്‍ കഴിയും. ഉദാഹരണത്തിന് 'ഫോണ്‍ കോള്‍സ് ഓണ്‍ലി, പ്ലീസ് എന്നു പറഞ്ഞാല്‍ മറ്റെല്ലാ നോട്ടിഫിക്കേഷനുകളും ഓഫ് ആവും.

എന്നാണ് ബ്ലാക്‌ബെറി അസിസ്റ്റന്റ് റിലീസ് ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല.

English summary
BlackBerry announces Siri rival, coming with BB10.3, BlackBerry announces Siri rival, BlackBerry Assistant will come to BlackBerry 10.3 phones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot