ഓപ്പോ എഫ് 17 സീരീസ് ഇന്ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും: ലൈവ്സ്ട്രീം കാണാം

|

ഓപ്പോ എഫ് 17, ഓപ്പോ എഫ് 17 പ്രോ തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ അടങ്ങുന്ന ഓപ്പോ എഫ് 17 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനി ഒരു ഡിജിറ്റൽ ലോഞ്ച് ഇവന്റ് ഇന്ന് വൈകുന്നേരം 7 മണിക്ക് നടത്തും. ഇത് യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. ഓപ്പോ എഫ് 17 സീരീസിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, മൊത്തം ആറ് ക്യാമറകൾ, 30W ഫാസ്റ്റ് ചാർജിംഗ്, 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നിവയുൾപ്പെടെ ഓപ്പോ എഫ് 17 പ്രോയെക്കുറിച്ച് ഏതാനും വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ 17 സീരീസ് ലോഞ്ച് ഇന്ത്യയിൽ: പ്രതീക്ഷിച്ച വില, ലൈവ്സ്ട്രീം വിശദാംശങ്ങൾ

ഓപ്പോ എഫ് സീരീസിൻറെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓപ്പോ എഫ് 17 പ്രോയ്ക്ക് 25,000 രൂപയ്ക്ക് താഴെയായിരിക്കും വിലയെന്ന് സൂചനയുണ്ട്. ഓപ്പോ എഫ് 17 വാനില എഡിഷനെക്കാൾ വിലകുറഞ്ഞതായിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ് എന്നിവയുൾപ്പെടെ കമ്പനിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ലോഞ്ച് ഇവന്റിൽ ഈ സ്മാർട്ഫോണുകളുടെ വിലകൾ വെളിപ്പെടുത്തും. ഇന്ന് രാത്രി 7 മണിക്കാണ് ഓപ്പോ എഫ് സീരീസ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്.

ഓപ്പോ എഫ് 17 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എഫ് 17 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എഫ് 17 പ്രോയിൽ ആറ് ക്യാമറകളാണ് മൊത്തത്തിൽ വരുന്നത്. പുറകിലായി നാലും, മുൻവശത്തായി രണ്ട് ക്യാമറകളും വരുന്നു. 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 30W VOOC ഫ്ലാഷ് ചാർജ് 4.0 എന്നിവയ്ക്കുള്ള പിന്തുണ ഈ ഫോണിലുണ്ടാകും. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 7.48 എംഎം നീളം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മികച്ച സവിശേഷതകളോടെ റിയൽമി എക്സ്7, എക്സ്7 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിമികച്ച സവിശേഷതകളോടെ റിയൽമി എക്സ്7, എക്സ്7 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ഓപ്പോ എഫ് 17 പ്രോ

ഒരു ഫുൾ-എച്ച്ഡി + റെസല്യൂഷനുമായി വരുന്ന ഓപ്പോ എഫ് 17 പ്രോയിൽ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 95 SoC പ്രോസസറാണ് വരുന്നത്. മുൻ റിപ്പോർട്ടുകളിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, മറ്റൊരു 2 മെഗാപിക്സൽ സെൻസർ എന്നിവ വരുന്നതായി കാണിക്കുന്നു. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഡെപ്ത് സെൻസറുമായി ഓപ്പോ എഫ് 17 പ്രോ വരുന്നു. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകുന്നത്.

ഓപ്പോ എഫ് 17: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എഫ് 17: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എഫ്17ൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 16 മെഗാപിക്സൽ സെൻസറാണ് സെൽഫികൾ പകർത്തുന്നതിനായി ഇവിടെ നൽകിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 

ഓപ്പോ എഫ് 17 സീരീസ്‌

30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 4,000 എംഎഎച്ച് ബാറ്ററിയും ഓപ്പോ എഫ് 17ൽ ഉണ്ടെന്ന് പറയുന്നു. ബ്ലാക്ക്, ബ്ലൂ, ഓറഞ്ച്, നേവി ബ്ലൂ, വൈറ്റ്, പിന്നിൽ ഒരു പാറ്റേൺ ഉള്ള മറ്റൊരു വേരിയൻറ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകൾ ഓപ്പോ എഫ് 17 സീരീസ്‌ വരുന്നുവെന്ന് വെബ്‌സൈറ്റിലെ ടീസർ വീഡിയോ കാണിക്കുന്നു.

Best Mobiles in India

English summary
The Oppo F17 series, which includes the Oppo F17 and the Oppo F17 Pro, will launch on Wednesday 2 September in India. At 7 pm, the company will host a digital launch event, which will be broadcast live on its social media channels including YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X