റിയൽമി സി 11 അടുത്ത വിൽപന ജൂലൈ 29 ന് ഫ്ലിപ്കാർട്ട് വഴി: ഇന്ത്യയിലെ വിലയും സവിശേഷതകളും

|

റിയൽമി സി 11 ന്റെ അടുത്ത വിൽപ്പന ജൂലൈ 29 ന് നടക്കും. റിയൽമി സി 11ന് ഇന്ത്യയിൽ വരുന്ന വില 7,499 രൂപയാണ്. ഈ വില 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ളതാണ് ഈ ഫോൺ. ഉച്ചയ്ക്ക് 12:00 മണിക്ക് ഈ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവയും ഈ ഏറ്റവും പുതിയ റിയൽമി സി 11 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഇത് രണ്ടാം തവണയാണ് റിയൽമി സി 11 വിൽപ്പന നടക്കുന്നത്. റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.

റിയൽമി സി11

പുതിയ റിയൽമി സി11 സ്മാർട്ട്ഫോണിലൂടെ വിപണിയിലെ സി സീരിസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആകർഷകമായ സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചത്. നാർസോ സീരീസും റിയൽമി എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി11. റിയൽ‌മിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്.

റിയൽമി സി 11: സവിശേഷതകൾ‌

റിയൽമി സി 11: സവിശേഷതകൾ‌

റിയൽമി സി 11 പ്ലാസ്റ്റിക് ബിൽഡ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇതിന് പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 1600 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഇതിലുണ്ട്. വികസിതമായ ഒരു മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്‌സെറ്റാണ് ഇതിൽ മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 12nm പ്രോസസ്സ് ഉപയോഗിച്ച് വരുന്നു, കൂടാതെ ക്ലോക്ക് സ്പീഡ് 2.3GHz ആണ്. 2 ജിബി എൽ‌പി‌പി‌ഡി‌ആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാൻ കഴിയും.

 റിയൽമി സി 11 വിൽപന

ഗൂഗിൾ പിക്‌സൽ 4 സീരീസിന് സമാനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡ്യൂവൽ പിൻ ക്യാമറ സജ്ജീകരണം റിയൽമി സി 11 വാഗ്ദാനം ചെയ്യുന്നു. എഫ് / 2.2 അപ്പേർച്ചറും ക്രോമ ബൂസ്റ്റിനുള്ള പിന്തുണയുമുള്ള 13 മെഗാപിക്സൽ ഷൂട്ടറാണ് ഈ ഫോണിന്റെ പ്രധാന ക്യാമറ. പോർട്രെയ്റ്റിനായി രണ്ടാമത്തെ 2 മെഗാപിക്സൽ ക്യാമറയുമായി ഇത് ജോടിയാക്കുന്നു. മുൻവശത്ത്, എഫ് / 2.4 അപ്പർച്ചർ, എഐ ബ്യൂട്ടി മോഡ് എന്നിവയുള്ള 5 മെഗാപിക്സൽ ഷൂട്ടർ സ്മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്.

റിയൽമി സി 11 ഇന്ത്യയിൽ

ഇത് ബ്ലൂടൂത്ത് 5.0 പിന്തുണയ്ക്കുകയും ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി റിയൽമി യുഐ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. സ്മാർട്ട്‌ഫോണിന് 5,000 ഗ്രാം ബാറ്ററിയും 9.1 എംഎം കട്ടിയുള്ള ചേസിസിന് 196 ഗ്രാം ഭാരവും വരുന്നു. 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ ലഭിക്കുന്ന ബാറ്ററിയാണ് ഇതെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഇതുവരെ പുറത്തിറങ്ങിയ റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഇത്.

റിയൽമി സി 11 ഫ്‌ളിപ്പ്കാർട്ടിൽ

റിയൽമി സി 11 ഒരു സ്റ്റോറേജ് ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാകൂന്നുള്ളു. ഈ സ്മാർട്ട്ഫോൺ 3 കാർഡ് സ്ലോട്ടിനെ പിന്തുണയ്ക്കുന്നു. ഡ്യുവൽ സിമ്മിനും ഒരു ഡെഡിക്കേറ്റഡ് എസ്ഡി കാർഡ് സ്ലോട്ടിനും പിന്തുണയുണ്ട്. ഈ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന സംഭരസ്റ്റോറേജിനെയും ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഇന്ത്യയിൽ റിയൽമി സി 11ന് വരുന്ന വില 7,499 രൂപയാണ്.

Best Mobiles in India

English summary
Realme C11's next sale will take place on July 29, and its price is set at Rs 7,499 in India. This price is for the storage model of 2 GB RAM + 32 GB. The app will be available for sale at 12:00PM via Flipkart. The most recent Realme C11 phone's main highlights are a 6.5-inch touchscreen, a 5,000mAh battery, dual rear cameras and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X