വരാനിരിക്കുന്ന ഓപ്പോ എഫ്3 പ്ലസ് ക്യാമറ ടെക്‌നോളജിയില്‍ വ്യത്യസ്ഥമാണ്!

Written By:

സെല്‍ഫി എടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുളളത്. ഇത് നിഷേധിക്കപ്പെടാത്ത ഒരു വസ്തുതയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമുകളില്‍ രസകരമായ ഫോട്ടോകള്‍ എടുത്ത് പങ്കിടാത്തവര്‍ ചുരുക്കം.

സെല്‍ഫി ഇപ്പോള്‍ ഒരു ഭ്രാന്തായി മാറിയിരിക്കുകയാണ്. അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ക്രമേണ കൂടുതല്‍ മെഗാപിക്‌സല്‍ ക്യാമറകള്‍ അവരുടെ ഹാന്‍സെറ്റുളില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നു.

ഇന്ന് സെല്‍ഫി ഫോക്കസ്ഡ് ക്യാമറയാണ് ലോകമെമ്പാടും ആഗ്രഹിക്കുന്നത്. അതു കൂടാതെ ഫോട്ടോഗ്രാഫി മേഖലയിലും ഇതു വളരെ പ്രധാന്യം നല്‍കുന്നു എന്നുളളതും ഒരു സത്യാവസ്ഥയാണ്. അത്തരം ഫോട്ടോ വര്‍ക്ക്‌ഷോപ്പ് തുല്യ ശേഷിയുളള ഹാന്‍സെറ്റുകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ അങ്ങനെ ഫോട്ടോഗ്രാഫിയില്‍ എല്ലാം തികഞ്ഞ ഒരു ക്യാമറ ഫോണ്‍ നിങ്ങളെ പരിചയപ്പെടുത്താന്‍ പോകുന്നു.

അത് ഏതാണെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ എഫ്3 പ്ലസ്

മൊബൈല്‍ ഡിവൈസില്‍ ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയില്‍ മുന്‍ സ്ഥാനം നല്‍കുകയാണ് ഓപ്പോ എഫ്3 പ്ലസിന്. ഇതാണ് ഏറ്റവും പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട്. ഈ പുതിയ ഹാന്‍സെറ്റില്‍ വൈഡ്-ആങ്കിളും വണ്‍ സ്റ്റാന്‍ഡേര്‍ഡ് ലെന്‍സും ഹാന്‍സെറ്റിന്റെ മുന്‍ വശത്തായി സ്ഥാപിച്ചിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് സ്‌നാപ് സെല്‍ഫിയും ഗ്രൂപ്പ് സെല്‍ഫിയും അവരുടെ ഇഷ്ടാനുസരണം എടുക്കാം. ഈ എല്ലാ ക്യാമറ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണാണ് വരാനിരിക്കുന്ന ഓപ്പോ എഫ് 3 പ്ലസ്.

 

ബ്യൂട്ടി മോഡ് 4.0

വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ബ്യൂട്ടി മോഡ് 4.0 ആണ്. ഓപ്പോയില്‍ ഒരു നിസ്തുല സോഫ്റ്റ്‌വയര്‍ ഉളളതിനാല്‍ അതീവ വ്യക്തമായ ബ്യൂട്ടി മോഡ് ലഭിക്കുന്നതാണ്. ഇതില്‍ എടുക്കുന്ന സെല്‍ഫി ഫോട്ടോയില്‍ ബ്രൈറ്റ്, ക്ലിയര്‍ സ്‌കിന്‍, വിവിഡ് ഐസ് എന്നീ സവിശേഷതകള്‍ നല്‍കുന്നുണ്ട്.

സെല്‍ഫി പനോരമ

സെല്‍ഫി പനോരമ ഉപയോഗിച്ച് ഏറ്റവും മികച്ച ഗ്രൂപ്പ് സെല്‍ഫികള്‍ എടുക്കാം. രണ്ട് സമര്‍പ്പിത സാങ്കേതിക വിദ്യകള്‍ ഉളളപ്പോള്‍ സെല്‍ഫി ഷോട്ട് വേണ്ടന്നു വയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. സെല്‍ഫി പനോരമ മോഡ് മൂന്നു ഫോട്ടോകളെ കൂട്ടിച്ചേര്‍ത്ത് ഒന്നാക്കുന്നു.

സ്‌ക്രീന്‍ ഫ്‌ളാഷ്

വരാനിരിക്കുന്ന ഓപ്പോ എഫ് 3 പ്ലസിന്റെ ക്യാമറ ആപ്പിള്‍ സ്‌ക്രീന്‍ ഫ്‌ളാഷ് ഫീച്ചര്‍ അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു. അതിനാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും സെല്‍ഫികളില്‍ നവീകരിച്ച സ്‌ക്രീന്‍ ഫ്‌ളാഷ് സവിശേഷത ഉണ്ടാകും.

പാം ഷട്ടര്‍

നിങ്ങള്‍ സെല്‍ഫി എടുക്കുമ്പോള്‍ എത്ര പ്രാവശ്യം അത് ശരിയാകാതെ വരുന്നു. എന്നാല്‍ ഓപ്പോ എഫ് 3 പ്ലസിന്റെ ക്യാമറ ആപ്പില്‍ 'Palm Shutter' മോഡ് ഉളളതിനാല്‍ ഓട്ടോമാറ്റിക് സെല്‍ഫി എടുക്കാന്‍ സാധിക്കുന്നതാണ് അതും ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത്.

16എംബി റിയര്‍ ക്യാമറ

16എംബി റിയര്‍ ക്യാമറയാണ് ഇൗ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ റിയര്‍ ക്യാമറയില്‍ വേഗതയേറിയ ഫോക്കസിങ്ങ് സ്പീഡാണ്.

മറ്റു സവിശേഷതകള്‍

ക്യാമറ ആപ്പില്‍ 'എക്‌സ്‌പേര്‍ട്ട് മോഡ്' ഉളളതിനാല്‍ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എച്ച്ഡി മോഡ് ഉളളതിനാല്‍ 50എംബി അള്‍ഡ്രാ-ഹൈ-ഡിഫനിഷന്‍ ഇമേജ് എടുക്കാം.

റിയര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത കുറച്ച് ഫോട്ടോകള്‍ കാണാം..

ക്യാമറ സാമ്പിള്‍ 1

ക്യാമറ സാമ്പിള്‍ 2

സാമ്പിള്‍ 2

ക്യാമറ

സാമ്പിള്‍ 3

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The first-of-its kind dual front-facing camera on OPPO F3 Plus is the best selfie camera you can get in the market

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot