Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 9 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
വിവോ V15 പ്രോ പുറത്തിറങ്ങി; അറിയാം ഗുണവും ദോഷവും X ഫാക്ടറും
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ V15 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. 28990 രൂപ വിലയുള്ള ഫോണില്‍ ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവോ നെക്സില്‍ അവതരിപ്പിച്ച ഫീച്ചറുകളാണ് അവയില്‍ മിക്കതും. ഫോണിന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. 32MP പോപ്അപ് സെല്‍ഫി ക്യാമറ, എഡ്ജ് ടു എഡ്ജ് AMOLED സ്ക്രീന്‍, ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍ എന്നിവയാണ് മറ്റ് പ്രധാന ആകര്ഷണങ്ങള്.

സ്നാപ്ഡ്രാഗണ്‍ 675 സിപിയു, സി പോര്‍ട്ടിന്റെ അഭാവം എന്നിവ വിവോ V15 പ്രോയുടെ തിളക്കത്തിന് ചെറിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഫോണിന്റെ x ഫാക്ടര്‍ 32MP പോപ്അപ് സെല്‍ഫി ക്യാമറ തന്നെയാണ്.

മികച്ച സെല്‍ഫികളും ഗുണകരമായ ക്യാമറ മോഡുകളും
എപ്പോഴും സെല്‍ഫികള്‍ എടുക്കാനും സ്നാപ്ചാറ്റിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഫോണാണിത്. 32MP സെല്‍ഫി ക്യാമറ മികച്ച ഫോട്ടോകള്‍ നല്കുന്നു. വലിയ ക്യാമറ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വിശദാംശങ്ങള്‍ നഷ്ടമാകുന്നില്ല. ക്യാമറയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഒരുപിടി മോഡുകളും ഫില്‍റ്ററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ ബ്യൂട്ടിഫൈ മോഡിനെ കുറിച്ച് എടുത്തുപറയേണ്ടതാണ്. ഇത് നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും, തീര്‍ച്ച.

ഫീച്ചറുകളാല്‍ സമ്പന്നമായ പിന് ക്യാമറകള്‍
വിവോ V15 പ്രോയുടെ പിന്നില്‍ മൂന്ന് ക്യാമറകളാണുള്ളത്. 8MP വൈഡ് ആംഗിള്‍ ലെന്‍സ്, 5MP സ്റ്റാന്‍ഡേര്‍ഡ് ലെന്‍സ്, f/1.8 അപെര്‍ച്ചറോട് കൂടിയ 48MP ക്വാഡ് പിക്സല്‍ സെന്‍സര്‍ എന്നിവയാണവ. നിറങ്ങള്‍ കൃത്യമായി പുന:സൃഷ്ടിക്കാന്‍ ക്യാമറകള്‍ക്ക് കഴിയുന്നു. എഐ അലോസരപ്പെടുത്തുന്നുമില്ല. ആവശ്യത്തിന് വെളിച്ചമുള്ളപ്പോള്‍ എടുക്കുന്ന പോട്രെയിറ്റ് ഷോട്ടുകള്‍ മികവ് പുലര്‍ത്തുന്നു. നൈറ്റ് മോഡ് ഉപയോഗിച്ച് മികച്ച ചിത്രങ്ങള്‍ എടുക്കാം. 4K വീഡിയോ റെക്കോഡിംഗ്, HDR, പ്രോ മോഡ്, എഐ ബ്യൂട്ടി എന്നിവയാണ് മറ്റ് പ്രധാന ക്യാമറ ഫീച്ചറുകള്‍. എഐ ബ്യൂട്ടി മോഡ് പിന് ക്യാമറകളിലും ലഭ്യമാണ്.

മനോഹരമായ AMOLED ഡിസ്പ്ലേ
നോച് ഇല്ലാത്ത വലിയ AMOLED ഡിസ്പ്ലേയാണ് വിവോ V15 പ്രോയുടെ ആകര്‍ഷണങ്ങളിലൊന്ന്. 6.39 ഇഞ്ച് സ്ക്രീനിന്റെ ആസ്പെക്ട് റേഷ്യോ 19.5:9 ആണ്. സ്ക്രീന്‍- ബോഡി അനുപാതം 91.6 ശതമാനം. മനോഹരമായ വലിയ ഡിസ്പ്ലേ വീഡിയോ പ്ലേബാക്കും ഗെയിമിംഗും മറക്കാനാവാത്ത അനുഭവമാക്കുന്നു. ധാരാളം വീഡിയോകള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യുന്നവരുടെ മനസ്സ് ഫോണ്‍ കീഴടക്കും.

ചാരുതയാര്‍ന്ന രൂപകല്‍പ്പന
അതിമനോഹരമാണ് പ്രീമിയം ലുക്കോട് കൂടിയ വിവോ V15 പ്രോ. ബട്ടണുകള്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വച്ചിരിക്കുന്നതിനാല്‍ ഒരുകൈ കൊണ്ട് ഫോണ്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കും. പിന്നിലെ പാനലിലെ ഗ്രേഡിയന്റ് പാറ്റേണ്‍ സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. സ്പെക്ട്രം റിപ്പിള് രൂപകല്‍പ്പന എന്നാണ് വിവോ ഇതിന് നല്‍കിയിരിക്കുന്ന പേര്.

3.5 മില്ലീമീറ്റര്‍ ഹെഡ്ഫോണ് ജാക്കും പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും
2019-ല്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ 3.5 മില്ലീമീറ്റര്‍ ഹെഡ്ഫോണ് ജാക്കും പ്രത്യേകം എസ്ഡി കാര്‍ഡ് സ്ലോട്ടുമുള്ള അപൂര്‍വ്വം ഫോണുകളിലൊന്നാണ് വിവോ V15 പ്രോ.

ഉപയോഗപ്രദമായ സോഫ്റ്റ്വെയര് ഫീച്ചറുകള്‍
ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവ സെറ്റിംഗ്സില് നിന്നെടുക്കാം. ഗെയിം ക്യൂബ്, ഡിഎന്‍ഡി മോഡ്, മോട്ടോര്‍ബൈക്ക് മോഡ് എന്നിവ അവയില്‍ ചിലതാണ്. ഗെയിം ക്യൂബ് പ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഗെയിം തീരുന്നത് വരെ നോട്ടിഫിക്കേഷനുകള്‍ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഇന്‍കമിംഗ് കോളുകളും സന്ദേശങ്ങളും നിയന്ത്രിച്ച് സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുകയാണ് DND മോഡും മോട്ടോര്‍ബൈക്ക് മോഡും.

കാലഹരണപ്പെട്ട മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്
മുപ്പതിനായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവുമധികം സാങ്കേിതകത്തികവുള്ളതായിട്ടും വിവോ V15 പ്രോയില്‍ ടൈപ്പ് സി പോര്‍ട്ടില്ല. കാലഹരണപ്പെട്ട മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട് നിരാശപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഫോണിലെ ഡ്യുവല്‍ എന്ജിന് ഫാസ്റ്റ് ചാര്‍ജിംഗ് ഫലപ്രദമാണ്. ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ച് 15 മിനിറ്റ് കൊണ്ട് ബാറ്ററി 25 ശതമാനം ചാര്‍ജ് ചെയ്യാം.

വിവോ ഫണ്‍ടച്ച് ഒസ്
വിവോ ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം ഫീച്ചറുകളാല്‍ സമ്പന്നമാണെങ്കിലും വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ആന്‍ഡ്രേയ്ഡ് കസ്റ്റം സ്കിന്‍ അല്ല. ദീര്‍ഘനാളുകളായി സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവരെ ഇത് നിരാശപ്പെടുത്തും. നേരത്തേ വിവോ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് വലിയ പ്രശ്നം അനുഭവപ്പെടണമെന്നില്ല.

ഇന്‍ സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍
ഇന്‍ സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍ സാങ്കേതികവിദ്യയില്‍ വിവോ വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുക പലപ്പോഴും അത്ര എളുപ്പമല്ല.

അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരും.
പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ വിവോ V15 പ്രോ തൃപ്തിപ്പെടുത്തും. 32 MP പോപ്അപ് സെല്‍ഫി ക്യാമറ മാത്രം മതി അവരുടെ മനസ്സ് കീഴടക്കാന്‍. എഡ്ജ് ടു എഡ്ജ് AMOLED സ്ക്രീന്‍ മികച്ചതാണ്.
മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട് ഫോണിന്റെ തിളക്കം കുറയ്ക്കുന്നു. താരതമ്യേന പുതിയ ചിപ്സെറ്റ് ആയതിനാല്‍ സ്നാപ്ഡ്രാഗണ്‍ 675 സിപിയുവിന്റെ മികവ് വിലയിരുത്താന്‍ അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470