ഷവോമി ബ്ലാക്ക് ഷാര്‍ക്ക് 2: ഗുണങ്ങള്‍, ദോഷങ്ങള്‍ & X-ഫാക്ടര്‍

|

ഷവോമിയുടെ ഗെയിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഷാര്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ബ്ലാക്ക് ഷാര്‍ക്ക് 2-ന്റെ ഏറ്റവും കുറഞ്ഞ വില 39999 രൂപയാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അസൂസ് ROG-നോട് ആണ് ബ്ലാക്ക് ഷാര്‍ക്ക് 2 പ്രധാനമായും മത്സരിക്കുന്നത്.

 
ഷവോമി ബ്ലാക്ക് ഷാര്‍ക്ക് 2: ഗുണങ്ങള്‍, ദോഷങ്ങള്‍ & X-ഫാക്ടര്‍

ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മോണോ സ്പീക്കറിന് പകരം ഡ്യുവല്‍ ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകള്‍ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് മെച്ചപ്പെട്ട ശബ്ദം ഫോണില്‍ നിന്ന് പ്രതീക്ഷിക്കാം. മികച്ച AMOLED ഡിസ്‌പ്ലേ, പിന്നില്‍ 48MP പ്രൈമറി സെന്‍സര്‍, 12MP 2x ടെലിഫോട്ടോ സെന്‍സര്‍, മുന്നില്‍ f/2.0 അപെര്‍ച്ചറോട് കൂടിയ 20MP സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

മുന്‍ഗാമിയെക്കാള്‍ വളരെ മുന്നിലാണ് ബ്ലാക്ക് ഷാര്‍ക്ക് 2 എന്ന് നിസ്സംശയം പറയാം. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ആണോ ഇത്?

ഗെയിമിംഗിന് അനുയോജ്യമായ രൂപകല്‍പ്പന

ഗെയിമിംഗിന് അനുയോജ്യമായ രൂപകല്‍പ്പന

19.5:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, സ്‌ക്രീനില്‍ സ്ഥാപിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകള്‍, 20MP സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മുന്‍ഭാഗത്തുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ അതിമനോഹരമായ ആനിമേഷന്‍ കാണാം.

തൊട്ടുമുമ്പിറങ്ങിയ മോഡലിനോട് പലവിധത്തിലും ബ്ലാക്ക് ഷാര്‍ക്ക് 2-ന് സാമ്യമുണ്ട്. മാറ്റ് അലുമിനിയവും പ്രതിഫലിക്കുന്ന ഗ്ലാസും ചേരുമ്പോള്‍ ഫോണിന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. ഇടതുവശത്ത് വോള്യം കീകളും വലതുവശത്ത് പവര്‍കീയും ഉണ്ട്.

വഴുതിപ്പോകാവുന്ന തരത്തിലുള്ള ബോഡിയാണെങ്കിലും കൈയില്‍ വച്ച് ഉപയോഗിക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടുന്നില്ല. പിറകുവശത്തെ പാനലില്‍ പതിച്ചിരിക്കുന്ന ലോഗോ RGB ലൈറ്റിംഗില്‍ തിളങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ വശങ്ങളിലെ RGB സ്ട്രിപ്പും മിന്നിത്തെളിയും.

രൂപകല്‍പ്പനയുടെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ബ്ലാക്ക് ഷാര്‍ക്ക് 2 മികവ് പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഗെയിം പ്രേമികളെ ഇത് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

 മികച്ച AMOLED ഡിസ്‌പ്ലേ
 

മികച്ച AMOLED ഡിസ്‌പ്ലേ

6.4 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാര്‍ക്ക് 2-ല്‍ ഉള്ളത്. HD+ റെസല്യൂഷന്‍ മികച്ച ഗെയിമിംഗ്- മള്‍ട്ടിമീഡിയ അനുഭവം ഉറപ്പുനല്‍കുന്നു. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഡിസ്‌പ്ലേയല്ല ഇത്. എന്നാല്‍ മികച്ച ദൃശ്യാനുഭവം നല്‍കാന്‍ ഇതിന് കഴിയുന്നുണ്ട്. ഉയര്‍ന്ന സ്‌ക്രീന്‍ റിഫ്രഷ് നിരക്കില്ല എന്നത് ചെറിയൊരു പോരായ്മയായി തോന്നാം. അത് മറികടക്കുന്നതാണ് സ്‌ക്രീനിന്റെ 240Hz ടച്ച് റിപ്പോര്‍ട്ട് നിരക്കും 43.5 ms റെസ്‌പോണ്‍സ് ടൈമും.


സിനിമാ മോഡ്, ഐ കംഫര്‍ട്ട് മോഡ്, വീഡിയോ HDR മോഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോകളുടെ സ്റ്റാന്‍ഡേര്‍ഡ് ഡൈനാമിക് റെയ്ഞ്ച് മെച്ചപ്പെടുത്താന്‍ വീഡിയോ HDR മോഡ് സഹായിക്കും.

തടസ്സമില്ലാത്ത ഗെയിമിംഗ്

തടസ്സമില്ലാത്ത ഗെയിമിംഗ്

പ്രകടനത്തിന്റെ കാര്യത്തില്‍ സമാനമായ മറ്റേതൊരു ഫോണിനെക്കാളും മുന്നിലാണ് ബ്ലാക്ക് ഷാര്‍ക്ക് 2. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 6GB/12GB റാമുകളില്‍ ലഭ്യമാണ്.

പരാമവധി ഗ്രാഫിക്‌സ് സെറ്റിംഗ്‌സില്‍ വച്ച് കുറച്ചുനേരം ഗ്രാഫിക്‌സുകളുടെ അതിപ്രസരമുള്ള ചില ഗെയിമുകള്‍ ഞങ്ങള്‍ കളിച്ചും. ഒരിക്കല്‍ പോലും ഇഴച്ചിലോ അതുപോലുള്ള പ്രശ്‌നങ്ങളോ അനുഭവപ്പെട്ടില്ലെന്ന് എടുത്തുപറയട്ടെ.

ഫോണ്‍ ചൂടാകുന്നുണ്ട്, എന്നാല്‍ അത് വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ബ്ലാക്ക് ഷാര്‍ക്ക് 2-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിക്വിഡ് കൂളിംഗ് സംവിധാനം അതിലൊന്നാണ്. ഇത് ഫോണ്‍ അമിതമായി ചൂടാകാതെ നോക്കും.

 ശക്തമായ ബാറ്ററി

ശക്തമായ ബാറ്ററി

ROG ഫോണിലേത് പോലെ ഇതിനും 4000 mAh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാര്‍ജ് സാവധാനം തീരുന്ന വിധത്തില്‍ ചില ക്രമീകരണങ്ങള്‍ ഫോണില്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമില്ലാത്തത് നിരാശപ്പെടുത്തും. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ലഭ്യമാണ്.

സ്‌റ്റോറേജ് വികസിപ്പിക്കാന്‍ കഴിയുകയില്ല

സ്‌റ്റോറേജ് വികസിപ്പിക്കാന്‍ കഴിയുകയില്ല

128GB/256GB സ്റ്റോറേജുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. സ്‌റ്റോറേജ് വികസിപ്പിക്കാന്‍ കഴിയുകയില്ല. ഇതൊരു പോരായ്മ തന്നെയാണ്. കാരണം കൂടുതല്‍ സ്‌റ്റോറേജ് വേണമെന്നുള്ളവര്‍ വില കൂടിയ മോഡല്‍ വാങ്ങേണ്ടിവരും. 256 GB മോഡലിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ ഏകദേശം 10000 രൂപ കൂടുതലാണ്.

ഐപി റേറ്റിംഗ് ഇല്ല

ഐപി റേറ്റിംഗ് ഇല്ല

ബ്ലാക്ക് ഷാര്‍ക്ക് 2-ന് ഐപി റേറ്റിംഗ് ഇല്ലെന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ സിമ്മിംഗ് പൂളിന് അടുത്തും മറ്റും നിന്ന് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അധിക ശ്രദ്ധ കൊടുക്കണം. സര്‍ട്ടിഫിക്കേഷനായി കൂടുതല്‍ പണം ചെലവഴിക്കാതിരിക്കാനുള്ള കമ്പനികളുടെ നീക്കത്തിന്റെ ഭാഗമായി വേണമെങ്കില്‍ ഇതിനെ കാണാവുന്നതാണ്.

 ബഡ്ജറ്റിലൊതുങ്ങുന്ന ഗെയിമിംഗ്

ബഡ്ജറ്റിലൊതുങ്ങുന്ന ഗെയിമിംഗ്

മികച്ച വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്‌പെക് ഷീറ്റ് തന്നെയാണ് ബ്ലാക്ക് ഷാര്‍ക്ക് 2-ന്റെ പ്രധാന ആകര്‍ഷണം മികച്ച പ്രകടനവും ശക്തമായ ബാറ്ററിയുമുള്ളതിനാല്‍ തടസ്സങ്ങളില്ലാതെ ദീര്‍ഘനേരം ഗെയിമുകള്‍ കളിക്കാം.

ഗെയിമിംഗ് മോഡുകള്‍, മികച്ച ക്യാമറകള്‍ എന്നിവ സമാനമായ മറ്റ് ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലാക്ക് ഷാര്‍ക്ക് 2-നെ പ്രാപ്തമാക്കുന്നുണ്ട്. ഫോണിന് പോരായ്മകള്‍ ഉണ്ട്. അത് മാറ്റിവച്ചാല്‍ നിങ്ങളിലെ ഗെയിം പ്രേമിയെ തൃപ്തിപ്പെടുത്താന്‍ ഇതിന് തീര്‍ച്ചയായും കഴിയും.

39999 രൂപയാണ് ബ്ലാക്ക് ഷാര്‍ക്ക് 2-ന്റെ കുറഞ്ഞ വില. എല്ലാ വിഭാഗത്തിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഫോണിന് കഴിയുന്നില്ലെങ്കിലും പ്രകടനത്തിന്റെയും ബാറ്ററിയുടെയും കാര്യത്തില്‍ ഫോണ്‍ വളരെ മുന്നിലാണ്.

ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണിന് വളരെ വലിയ തുക ചെലവഴിക്കാന്‍ തയ്യാറല്ലാത്ത ഗെയിം പ്രേമികള്‍ക്ക് അനുയോജ്യമായ ഫോണ്‍ ആണിത്. ഗെയിമിംഗിന് പ്രധാന്യം നല്‍കുന്ന ഒരു ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഇത് നല്‍കും.

Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi Black Shark 2: The Good, The Bad, And The X Factor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X