റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ ഉപയോക്താക്കള്‍ ജാഗ്രത; MIUI 10 ഗ്ലോബല്‍ ബീറ്റ 8.7.6-ല്‍ നിന്ന് പിന്നോട്ട് പോയാല്‍ പണികിട്ടും

By GizBot Bureau
|

റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്ട്‌ഫോണുകളിലെ MIUI 10 അപ്‌ഡേറ്റിന്റെ ഭാഗമായി ഷവോമി ആന്റി റോള്‍ബാക്ക് ഫീച്ചര്‍ പ്രഖ്യാപിച്ചു. MIUI ഗ്ലോബല്‍ ബീറ്റ 8.7.6 അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞവര്‍ക്ക് മുന്‍ പതിപ്പുകളിലേക്ക് പോകാന്‍ കഴിയുകയില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ സ്ഥിരതയും സുരക്ഷിതത്വവും മുന്നില്‍ കണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അപ്‌ഗ്രേഡിന് ശേഷം മുന്‍പതിപ്പുകളിലേക്ക് മടങ്ങുന്നത് റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പും ഷവോമി നല്‍കിക്കഴിഞ്ഞു.

മുന്നറിയിപ്പുമായി ഷവോമി

മുന്നറിയിപ്പുമായി ഷവോമി

MIUI ഫോറം വഴിയാണ് ഷാവോമി ഈ വിവരം പുറത്തുവിട്ടത്. ഫോണുകളുടെ സ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനാണ് ആന്റി റോള്‍ബാക്ക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും MIUI ഗ്ലോബല്‍ ബീറ്റ 8.7.6-ല്‍ നിന്ന് മുന്‍ പതിപ്പുകളിലേക്ക് പോകുന്നത് ഫേണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പഴയ പതിപ്പുകളിലേക്ക് മടങ്ങിയത് മൂലം ഫോണിന്റെ പ്രവര്‍ത്തനം അവതാളത്തിലയിട്ടുണ്ടെങ്കില്‍ അടുത്തുള്ള സര്‍വ്വീസ് സെന്ററിന്റെ സഹായം തേടാനും കമ്പനി പുറത്തുവിട്ട പ്രസ്താവന പറയുന്നു.

ഷവോമി പുറത്തുവിട്ട പ്രസ്താവന

ഷവോമി പുറത്തുവിട്ട പ്രസ്താവന

ഷവോമി പുറത്തുവിട്ട പ്രസ്താവന: 'ഫോണുകളുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായാണ് ആന്റി റോള്‍ബാക്ക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. MIUI 10 പബ്ലിക് റോം 8.7.6 അല്ലെങ്കില്‍ അതിനുശേഷമുള്ള റോം അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് മുന്‍പ് നിലവിലുണ്ടായിരുന്ന സ്റ്റേബിള്‍ റോം, ബീറ്റ റോം എന്നിവയിലേക്ക് മടങ്ങാന്‍ കഴിയില്ല. അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞവര്‍ മുന്‍പതിപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ ഫോണുകളുടെ പ്രവര്‍ത്തനം തകരാറിലാകും. പഴയ പതിപ്പുകളിലേക്ക് മടങ്ങിയവര്‍ ഫോണിന്റെ പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെങ്കില്‍ അടുത്തുള്ള മി സര്‍വ്വീസ് സെന്ററിന്റെ സഹായം തേടുക.'

ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്യുന്നത് ഉചിതം

ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്യുന്നത് ഉചിതം

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കള്‍ പുതിയ ഗ്ലോബല്‍ ബീറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് സ്മാര്‍ട്ട്‌ഫോണിന്റെ ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ചെയ്യുകയും റോം മാറ്റുകയും ചെയ്യുക.

MIUI 10

MIUI 10

കഴിഞ്ഞ മാസമാണ് തിരിഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ ഷവോമി MIUI 10 ഗ്ലോബല്‍ ബീറ്റ റോം ലഭ്യമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജജന്റ്‌സ് സവിശേഷതയോട് കൂടിയതാണ് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്റി റോള്‍ബാക്ക്

ആന്റി റോള്‍ബാക്ക്

ആന്റി റോള്‍ബാക്ക് സവിശേഷത നിലവില്‍ വന്നതിനാല്‍ MIUI 10 ഗ്ലോബല്‍ ബീറ്റ 8.7.6 അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ പഴയ പതിപ്പുകളിലേക്ക് മടങ്ങാനാകില്ല. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒറിയോയിലും റോള്‍ബാക്ക് പ്രൊട്ടക്ഷന്‍ ഫീച്ചറുണ്ട്.

Best Mobiles in India

Read more about:
English summary
Xiaomi Introduces Anti-Rollback Feature to Prevent Bricking Devices When Downgrade

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X