മോട്ടോഎസിടിവി മീഡിയ പ്ലെയറിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

By Shabnam Aarif
|
മോട്ടോഎസിടിവി മീഡിയ പ്ലെയറിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍

ഒരു ഫിറ്റ്‌നസ് ട്രെയിനര്‍ കം മീഡിയാ പ്ലെയര്‍ ആയ മോട്ടറോള മോട്ടോഎസിടിവിയ്ക്ക് പുതിയ സോഫ്റ്റ്‌വെയര്‍.  മോട്ടോഎസിടിവിയുടെ 8 ജിബി, 16 ജിബി വേര്‍ഷനുകള്‍ക്കും ഈ പുതിയ സോഫ്റ്റ്‌വെയറിന്റെ അപ്‌ഡേഷന്‍ ലഭ്യമാണ്.  ഇരു വേര്‍ഷനുകള്ക്കുമുള്ള സോഫ്റ്റ്‌വെയറിന്റെ വേര്‍ഷനുകളിലും വ്യത്യാസം ഉണ്ടാകും എന്നുമാത്രം.

8 ജിബി വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറിന്റെ വേര്‍ഷന്‍ 4.55.76ഉം, 16 ജിബി വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറിന്റെ വേര്‍ഷന്‍ 4.56.76 വേര്‍ഷനും ആണ്.  ഈ മീഡിയ പ്ലെയറിന്റെ ബാറ്ററി ലൈഫ് കൂടുതല്‍ മികച്ചതാകും എന്നതാണ് ഈ പുതിയ അപ്‌ഡേഷന്‍ വഴി ലഭിക്കുന്ന ഏറ്റവും പ്രധാന പ്രയോജനം.

8 മണിക്കൂര്‍ വരെയൊക്കെ തുടര്‍ച്ചയായ ഉപയോഗം ഈ അപ്‌ഡേഷനിലൂടെ സാധ്യമാകും.  ഇതുവഴി മൂന്നു വ്യത്യസ്ത ബാറ്ററി മോഡുകള്‍ ലഭ്യമാണ്.  നോര്‍മല്‍, എക്‌സ്റ്റന്റഡ്, മാരത്തോണ്‍ എന്നിവയാണിവ.  ഇവയില്‍ ഏറ്റവും നീണ്ടു നില്‍ക്കുന്ന ബാറ്ററി മോഡ് മാരത്തോണ്‍ ആണ്.

ഈ മോട്ടറോള മീഡിയ പ്ലെയറില്‍ ഉണ്ടാകാന്‍ പോകുന്ന മറ്റൊരു മാറ്റം സ്‌റ്റോപ് വാച്ചിന്റ വരവാണ്.  വ്യത്യസ്ത തരത്തിലുള്ള ക്ലോക്കുകള്‍ ലഭ്യമാണ്.  അങ്ങനെ വ്യായാമത്തിന്റെ സമയം കുറിക്കുന്നതിലും പുതുമ വരും.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ഈ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  പുതിയ അപ്‌ഡേഷന് ചെയ്യേണ്ടത് ഇത്ര മാത്രം.  ഈ ഗാഡ്ജറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക, ഓണ്‍ ചെയ്യുക.  ശേഷം, 'ഡിവൈസ്' ഒപ്ഷനില്‍ 'ചെക്ക് ഫോര്‍ ഡിവൈസ് അപ്‌ഗ്രേഡ്' തിരഞ്ഞെടുക്കുക.  ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വേര്‍ഷനു യോജിച്ച് സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ താനെ ഇന്‍സ്റ്റോള്‍ ആയിക്കോളും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X