Just In
- 7 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 8 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 10 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 12 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
Don't Miss
- News
ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Movies
'സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഞാൻ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്, കൊവിഡിന് ശേഷം മുടി കൊഴിഞ്ഞു'; ലെന
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ടെക് തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കാന്‍ എഐസിടിഇ വെബ്സൈറ്റുകള്‍

ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വളര്‍ത്താനും കഴിവിനനുസരിച്ച മികച്ച തൊഴില്‍ കണ്ടെത്താനും രണ്ട് വെബ്സൈറ്റുകള്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസ അനുബന്ധ ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു അക്കാദമിക് നെറ്റ്വര്ക്കിംഗ് സൈറ്റും തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ തൊഴില്‍ പോര്‍ട്ടലുമാണ് തുടങ്ങുക.
അക്കാദമിക് നെറ്റ്വര്ക്കിംഗ് സൈറ്റിലൂടെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന രാജ്യത്തെ 75 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ സാധിക്കും. എഐസിടിഇ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്കുന്ന ഇമെയില്‍ വിലാസം വഴിയാകും സൈറ്റ് ആക്സസ് ചെയ്യാനാകുക.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോജക്റ്റുകള്‍ (ഗവേഷണ പ്രബന്ധങ്ങള്‍) എല്ലാം ഓണ്‍ലൈന്‍ വഴി ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന പ്രോജക്റ്റ് ഫാക്റ്ററിയാണ് എഐസിടിഇയുടെ മറ്റൊരു പദ്ധതി. റിസര്‍ച്ച് ലാബുകള്‍, പ്രസ്തുത പ്രോജക്റ്റിനോട് താത്പര്യമുള്ള ഗ്രൂപ്പുകള്‍/കമ്പനികള്‍/വ്യക്തികള്‍ക്കാണ് ഇവ ലഭ്യമാകുക.
ഏതെങ്കിലും പ്രബന്ധത്തില്‍ താത്പര്യം തോന്നുവര്‍ക്ക് അത് തയ്യാറാക്കിയ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെടാനുള്ള അവസരവും ഇതിലൂടെ ഉണ്ടാകും. തൊഴില്പോര്ട്ടലില് എല്ലാ വിദ്യാര്‍ത്ഥികളുടേയും സെമസ്റ്റര്‍ അധിഷ്ഠിത പരീക്ഷാ ഫലങ്ങളും അവരുടെ ബയോഡാറ്റയും ഉള്‍പ്പെടും.
ബയോഡാറ്റ ഉള്‍പ്പെടുന്നതിലൂടെ അവ ഓട്ടോമാറ്റിക്കായി വിവിധ കമ്പനി എച്ച്ആര്‍ വിഭാഗത്തിലേക്ക് പോകും. അങ്ങനെ വരുമ്പോള്‍ ഒഴിവുകള്‍ വരുമ്പോള്‍ അതിന് അനുയോജ്യമായ വിദ്യാര്‍ത്ഥിയെ ബയോഡാറ്റയിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്യും. പ്ലേസ്മെന്റ് കാര്യത്തില്‍ അപേക്ഷകര്‍ക്കും തൊഴില്‍ദാതാവിനും ഒരുപോലെ ഉപയോഗപ്രദമാണ് ഈ രീതി.
വിദ്യാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സൗജന്യമായി അപ്ലോഡ് ചെയ്യാം. ടെക് തൊഴില്‍ദാതാക്കളായ കമ്പനികള്‍ക്ക് അംഗീകൃത വിദ്യാലയങ്ങളില്‍ പഠിച്ച മികച്ച
വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഈ തൊഴില്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളെക്കുറിച്ചറിയാന് ഈ കമ്പനികളുടെ ഇമെയില്‍ വിലാസങ്ങള്‍ തൊഴില്‍ വെബ്സൈറ്റില്‍ എഐസിടിഇ ഉള്‍പ്പെടുത്തും.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സൊലൂഷനായ ലൈവ്@എജ്യു പതിനായത്തിരത്തോളം ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ടുവരാനും എഐസിടിഇയ്ക്ക് പദ്ധതിയുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെല്ലാം ഇത് എത്തിയേക്കും.
എഐസിടിഇയുടെ ഈ നീക്കം ടെക് തൊഴിലന്വേഷകര്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470