ഈ സ്ഥാപനങ്ങളില്‍ അഭിമുഖം അതികഠിനം

By Bijesh
|

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ കയറിപ്പറ്റണമെങ്കില്‍ കടലാസില്‍ വാങ്ങിക്കൂട്ടുന്ന ബിരുദങ്ങള്‍ മാത്രം പോര. പ്രായോഗിക ബുദ്ധിയും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം കമ്പനികളില്‍ അഭിമുഖമെന്ന കടമ്പ കഠിനമാകുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാമെങ്കിലും ബുദ്ധികൊണ്ട് മറുപടിപറയേണ്ടവയാണ് ഇത്തരം അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍.

കരിയര്‍ സൈറ്റായ ഗ്ലാസ്‌ഡോര്‍ തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രയാസമേറിയ ഇന്റര്‍വ്യൂ മക്കിന്‍സി ആന്‍ഡ് കമ്പനിയുടേതാണെന്നാണ് ഭൂരിഭാഗം പേരും വിലയിരുത്തിയത്. 3.9 ആണ് ഈ കമ്പനിക്ക് ലഭിച്ച റേറ്റിംഗ്. ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ റേറ്റിംഗില്‍ മുന്‍ നിരയിലുള്ള മറ്റു സ്ഥാപനങ്ങളും പ്രയാസമേറിയ ചോദ്യങ്ങളും ഏതെല്ലാമെന്നു നോക്കാം.

മക്കിന്‍സി

മക്കിന്‍സി

യുറോപ്പില്‍ ഒരു വര്‍ഷം വാഹനങ്ങള്‍ പുറത്തുവിടുന്ന ആകെ കാര്‍ബണിന്റെ അളവ് എങ്ങനെ കണക്കാക്കാം.
റേറ്റിംഗ് 3.9

 

തോട്ട്‌വര്‍ക്ക്‌സ്

തോട്ട്‌വര്‍ക്ക്‌സ്

ഗ്രീന്‍ ഹാറ്റ് എന്ന തലക്കെട്ടുവരുന്ന ഒരു കഥ പറയുക

റേറ്റിംഗ് 3.9

 

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്

നിങ്ങളുടെ ബയോഡാറ്റയുടെ മുകളില്‍ നിന്ന് പേര് നീക്കം ചെയ്താല്‍ പിന്നീട് വരുന്ന ഏതു വരിയാണ് സുഹൃത്തുക്കള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുക.

 

റോള്‍സ് റോയ്‌സ്

റോള്‍സ് റോയ്‌സ്

ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ എന്‍ജിന്‍ നിര്‍മിക്കാം.

റേറ്റിംഗ് 3.6

 

ഗൂഗിള്‍

ഗൂഗിള്‍

നിങ്ങളുടെ രാജ്യത്ത് കഴിഞ്ഞ ഒരു മണിക്കൂറിനിടെ എത്രപേര്‍ യു ട്യൂബിലൂടെ വീഡിയോകള്‍ കണ്ടു?

റേറ്റിംഗ് 3.6

 

പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍

പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍

നിങ്ങള്‍ക്ക് ജോലിചെയ്യാന്‍ താല്‍പര്യമില്ലാതിരിക്കുകയും എന്നാല്‍ ജോലി ചെയ്യേണ്ടി വരികയും ചെയ്ത ഒരു അവസരം വിവരിക്കുക

റേറ്റിംഗ് 3.4

 

മൈക്രോ സോഫ്റ്റ്

മൈക്രോ സോഫ്റ്റ്

എന്തുചെയ്തിട്ടും ഫലം കാണാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും

റേറ്റിംഗ് 3.4

 

ക്രിട്ടിക് സിസ്റ്റംസ്‌

ക്രിട്ടിക് സിസ്റ്റംസ്‌

പി.ഡി.സി. എമുലേറ്ററിന്റെ ഉപയോഗമെന്ത്.

റേറ്റിംഗ് 3.4

 

ഇന്‍ഫോര്‍മാറ്റിക

ഇന്‍ഫോര്‍മാറ്റിക

നിങ്ങളെ കുറിച്ച് മൂന്ന് വാക്കില്‍ വിശദീകരിക്കുക

റേറ്റിംഗ് 3.4

 

ഫേസ് ബുക്ക്

ഫേസ് ബുക്ക്

ഫേസ് ബുക്കിന്റെ ഭാവി എന്താണ്

റേറ്റിംഗ് 3.3

 

റാക്ക് സ്‌പേസ്

റാക്ക് സ്‌പേസ്

നിങ്ങളുടെ ഒരു ദിവസത്തിന്റെ 20 ശതമാനം സമയം ജോലി ചെയ്യാനും 80 ശതമാനം സമയം പദ്ധതികള്‍ ആവിഷ്‌കരിക്കാനും നല്‍കുകയാണെങ്കില്‍ ആ 80 ശതമാനം സമയത്തിനുള്ളില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാം

റേറ്റിംഗ് 3.3

 

ഈ സ്ഥാപനങ്ങളില്‍ അഭിമുഖം അതികഠിനം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X