പണത്തിനൊത്ത മൂല്യം ഉറപ്പുനല്‍കി ഓണര്‍ 9 ലൈറ്റ്

|

എഐ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓണര്‍ വ്യൂ 10 പുറത്തിറക്കിക്കൊണ്ടാണ് ഹുവായ് 2018-ല്‍ ഇന്ത്യന്‍ വിപണിയില്‍ വരവ് അറിയിച്ചത്. ഏത് വിധത്തില്‍ നോക്കിയാലും മികച്ചുനില്‍ക്കുന്ന ഫോണ്‍ ആയിരുന്നു വ്യൂ 10.

പണത്തിനൊത്ത മൂല്യം ഉറപ്പുനല്‍കി ഓണര്‍ 9 ലൈറ്റ്

വ്യൂ 10-ലേത് പോലുള്ള ഒന്നാംകിട സവിശേഷതകള്‍ താരതമ്യേന വില കുറഞ്ഞ ഫോണുകളിലും അവതരിപ്പിക്കുകയാണ് ഹുവായ്. 10999 രൂപ വിലവരുന്ന ഓണര്‍ 9 ലൈറ്റ് ഈ നിരയില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ്.

മനോഹരമായ ഗ്ലാസ് യൂണിബോഡി രൂപകല്‍പ്പന

മനോഹരമായ ഗ്ലാസ് യൂണിബോഡി രൂപകല്‍പ്പന

രൂപസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഓണര്‍ 9 ലൈറ്റ് സമാനമായ മറ്റ് ഫോണുകളെക്കാള്‍ ഒരുപടി മുന്നിലാണ്. സാധാരണ പ്ലാസ്റ്റിക്- മെറ്റല്‍ ബോഡിക്ക് പകരം തിളങ്ങുന്ന ഗ്ലാസ് പാനലാണ് പിന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം ഫോണുകള്‍ക്ക് സമാനമായ രൂപകല്‍പ്പന ആരെയും ആകര്‍ഷിക്കും.

സഫയര്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗ്ലേഷ്യര്‍ ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ ഫോണ്‍ കൂടിയാണ് ഓണര്‍ 9 ലൈറ്റ്. ഉപയോക്താക്കള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ച മോട്ടോ G5S പ്ലസുമായി താരതമ്യം ചെയ്താല്‍, കാഴ്ചയില്‍ മാത്രമല്ല ഉപയോഗിക്കാനുള്ള സൗകര്യത്തിലും ഓണര്‍ 9 ലൈറ്റ് തന്നെയാണ് കേമന്‍. 18:9 ആസ്‌പെക്ട് റേഷ്യോയും എടുത്തുപറയേണ്ട സവിശേഷതയാണ്.

ഇരട്ട ക്യാമറകള്‍ ഒന്നല്ല, രണ്ട്

ഇരട്ട ക്യാമറകള്‍ ഒന്നല്ല, രണ്ട്

മികച്ച ക്യാമറകള്‍ നല്‍കുന്നതില്‍ എന്നും മുന്നില്‍ തന്നെയാണ് ഹുവായ്. ഓണര്‍ 9 ലൈറ്റ് മുന്നിലും പിന്നിലും ഇരട്ട ക്യാമറകളോടെയാണ് എത്തിയിരിക്കുന്നത്. 13MP, 2MP ക്യാമറകളാണ് ഇവ. ഹാര്‍ഡ്‌വെയര്‍ ലെവല്‍ ബൊക്കേ ഇഫക്ട്, ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, അഡ്വാന്‍സ്ഡ് വൈഡ് അപെര്‍ച്ചര്‍ മോഡ് എന്നിവയാണ് ക്യാമറകളുടെ മറ്റ് പ്രധാന സവിശേഷതകള്‍.

13999 രൂപ വിലയുള്ള മോട്ടോ G5S പ്ലസില്‍ ബൊക്കേ ഇഫക്ട് ലഭ്യമല്ലെന്ന് അറിയുമ്പോള്‍ മാത്രമേ ഓണര്‍ 9 ലൈറ്റിന്റെ മഹിമ മനസ്സിലാകൂ. വ്യത്യസ്ത മോഡുകളും ഫില്‍റ്ററുകളും സവിശേഷതകളും ഫോട്ടോഗ്രാഫി ഉല്ലാസകരമായ അനുഭവമാക്കുന്നു. ക്യാമറയുടെ പ്രധാന സ്‌ക്രീനില്‍ തന്നെ പോട്രയ്റ്റ്, വൈഡ് അപെര്‍ച്ചര്‍, മൂവിംഗ് പിക്‌ചേഴ്‌സ്, ബ്യൂട്ടി തുടങ്ങിയ മോഡുകള്‍ ലഭ്യമാണ്.

സ്ലാക്കിനു പകരമായി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാംസ്ലാക്കിനു പകരമായി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം

1080p റെസല്യൂഷനോട് കൂടിയ 18:9 ആസ്‌പെക്ട് റേഷ്യോ സ്‌ക്രീന്‍

1080p റെസല്യൂഷനോട് കൂടിയ 18:9 ആസ്‌പെക്ട് റേഷ്യോ സ്‌ക്രീന്‍

പതിനയ്യായിരം രൂപയില്‍ താഴെ 18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ സ്‌ക്രീന്‍ നല്‍കുന്ന ഏതാനും ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് ഓണര്‍ 9 ലൈറ്റ്. 5.6 ഇഞ്ച് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2160*1080 പിക്‌സല്‍ ആണ്.

സ്‌ക്രീന്‍ വലുപ്പത്തിന്റെയും ആസ്‌പെക്ട് റേഷ്യോയുടെയും കാര്യത്തില്‍ മോട്ടോ G5S പ്ലസിനെക്കാള്‍ മുന്നിലാണ് ഓണര്‍ 9 ലൈറ്റ്. അതുകൊണ്ട് തന്നെ ഇതില്‍ ഗെയിമുകള്‍, വീഡിയോകള്‍, വെബ് പേജുകള്‍ ഉള്‍പ്പെടെ മള്‍ട്ടിമീഡിയ ഔട്ട്പുട്ട് മൊത്തത്തില്‍ മികച്ച് നില്‍ക്കുന്നു.

ഇതുവരെ പറഞ്ഞ എല്ലാ ഘടങ്ങളെക്കാളും ഓണര്‍ 9 ലൈറ്റിനെ ആകര്‍ഷകമാക്കുന്നത് അതിന്റെ വിലയാണ്. ഇത്രയും സൗകര്യങ്ങളും സവിശേഷതകളുമുള്ള ഫോണ്‍ 10999 രൂപയ്ക്ക് ലഭിക്കുന്നത് അത്ഭുതമെന്നേ പറയാന്‍ കഴിയൂ.


Best Mobiles in India

English summary
Honor 9 Lite is a budget smartphone with a quad-lens camera setup. The smartphone's front and rear cameras can create bokeh effect and comes packed with several modes and filters. Available in two variants, Honor 9 Lite is priced at Rs. 10,999 for the 3GB RAM variant and at Rs. 14,999 for the 4GB RAM variant on Flipkar

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X