ക്യൂനില്‍ക്കണ്ട; ഇനിമുതല്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാം

By Bijesh
|

വിവിധ ബില്ലുകളും സര്‍വകലാശാല ഫീസും ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം കേരള സര്‍ക്കാര്‍ നടപ്പിലാക്കി. ഇ-പേയ്മന്റ് ഗേറ്റ്് വേ എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ കെ.എസ്.ഇ.ബി., വാട്ടര്‍ അഥോറിട്ടി, ബി.എസ്.എന്‍.എല്‍. തുടങ്ങിയവയുടെ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കും.

ക്യൂനില്‍ക്കണ്ട; ഇനിമുതല്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാം

അക്ഷയാ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത 66 ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ബില്ലുകള്‍ അടയ്‌ക്കേണ്ടത്. നിലവില്‍ ഇന്‍കം ടാക്‌സ്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി 23-ഓളം സര്‍വീസുകള്‍ സര്‍ക്കാര്‍ അക്ഷയാ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ട്.

താല്‍പര്യമുള്ള ഇന്റര്‍നെറ്റ് കഫേകള്‍ക്കും ഇ-പേയ്‌മെന്റ് സംവിധാനം ആരംഭിക്കാവുന്നതാണ്. ഇതിനായി അപേക്ഷ നല്‍കിയാല്‍ അക്ഷയാകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കും.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X