രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗെയിം കാര്‍ണിവല്‍ നോയ്ഡയില്‍

Posted By: Super

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗെയിം കാര്‍ണിവല്‍ നോയ്ഡയില്‍

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗെയിം കാര്‍ണിവലിന് നോയ്ഡ വേദിയാകും. ഏപ്രില്‍ 6ന് ആരംഭിക്കുന്ന കാര്‍ണിവല്‍ 8ന് ആവസാനിക്കും. അന്തര്‍ദേശീയ, ദേശീയ ഗെയിം പ്രേമികള്‍ മാറ്റുരക്കുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇന്ത്യ ഗെയിമിംഗ് കാര്‍ണിവല്‍ എന്നറിയപ്പെടുന്ന പരിപാടി സംഘടിപ്പിക്കുന്നത്  ഡബ്ല്യുടിഎഫ് ഇവന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ്.

500 രൂപയാണ് ഒരു ദിവസത്തേയ്ക്കുള്ള എന്‍ട്രി പാസ്. മൂന്ന് ദിവസത്തേക്ക് 1000 രൂപയും. രാവിലെ 10 മുതല്‍ രാത്രി 11 മണിവരെയാണ് മത്സരങ്ങള്‍. ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നരലക്ഷത്തോളം ഗെയിമുകള്‍ കളിക്കാന്‍ അവസരം ലഭിക്കും. മത്സരത്തില്‍ വിജയിക്കുവന്നവര്‍ക്കായി ആകെ 1.5 കോടി രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും.

മേളയില്‍ നീഡ് ഫോര്‍ സ്പീഡ്, ഫിഫ സോക്കര്‍, ടെക്കന്‍, ഡോട്ട, കൗണ്ടര്‍ സ്‌ട്രൈക്ക്, ഹെലോ, പൂള്‍, പോക്കര്‍, ആന്‍ഗ്രി ബേര്‍ഡ്‌സ്്, കോള്‍ ഓഫ് ഡ്യൂട്ടി ഉള്‍പ്പടെ പ്രമുഖ ഗെയിമുകളെല്ലാം ഈ കാര്‍ണിവലില്‍ ഉണ്ടാകും.

ഗ്രേറ്റര്‍ നോയ്ഡയിലെ അയാത്തി റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് ആദരാഞ്ജലിയര്‍പ്പിക്കും. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഐജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot