ഓപ്പോ ഇന്നോ ഡേ20ലൂടെ ഓപ്പോ കാണിച്ച് തന്നത് സാങ്കേതികവിദ്യയുടെ ഭാവി

|

ഉപഭോക്തൃ സാങ്കേതികവിദ്യ അടുത്തകാലത്തായി വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നെറ്റ്വർക്ക് സാങ്കേതികവിദ്യകളിലെ അവിശ്വസനീയമായ പുതുമകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയടക്കമുള്ള കാര്യങ്ങളിൽ വ്യവസായത്തെ മുന്നിൽ നിന്ന് നയിച്ച ബ്രാൻഡുകളിലൊന്നാണ് ഓപ്പോ. ഓപ്പോ ഇന്നോഡേ 20 ഇവന്റിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റിലൂടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രാഡക്ടുകളും ടെക്നോളജി സൊല്യൂഷൻസും ഉപഭോക്താക്കളിൽ എത്തിക്കാനാണ് കമ്പനി ശ്രമിച്ചത്.

ഓപ്പോ ഇന്നോ ഡേ20ലൂടെ ഓപ്പോ കാണിച്ച് തന്നത്  സാങ്കേതികവിദ്യയുടെ ഭാവി

 

ആഗോള ടെക് മീഡിയയുടെ പ്രശംസ നേടിയ ഇവന്റ് ഭാവിയിലേക്കുള്ള ഓപ്പോയുടെ കാഴ്ചപ്പാട് വ്യക്തമാക്കി. ഭാവിയിലിക്കുള്ള കുതിച്ചു ചാട്ടം എന്ന തീമിൽ ആവേശകരമായ ആശയങ്ങൾ ഓപ്പോ അവതരിപ്പിച്ചു. മൊബൈൽ സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റ് ഓഫ് എക്സ്പീരിയൻസിന്റെയും കാലഘട്ടത്തിലെ ഏറ്റവും മികച്ച സാങ്കേതിക മുന്നേറ്റങ്ങൾ വെളിപ്പെടുത്താനും കമ്പനി ഈ വേദി ഉപയോഗിച്ചു.

ഓപ്പോ മൂന്ന് അതിശയകരമായ കൺസെപ്റ്റ് പ്രൊഡക്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. സ്മാർട്ട്ഫോൺ രംഗത്തെ പുതിയ മാറ്റങ്ങൾ ഓപ്പോ എപ്പോഴും ശ്രദ്ധിക്കുന്ന വിഭാഗമാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമായ ഓപ്പോ എക്സ് 2021 റോളബിൾ കൺസെപ്റ്റ് ഹാൻഡ്‌സെറ്റ് കമ്പനി അവതരിപ്പിച്ചു. റോളബിൾ ഒലെഡ് ഡിസ്പ്ലേ ഉപയോഗിച്ച് നിർമ്മിച്ച ഈ ഫ്യൂച്ചറിസ്റ്റ് സ്മാർട്ട്ഫോൺ പുതിയ മൊബൈൽ ഫോൺ ഫോമുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്പോയുടെ നിരന്തരമായ അന്വേഷണത്തെയും പരിശ്രമങ്ങളെയും കാണിച്ചു തരുന്നു. ഈ മൊബൈൽ ഡിവൈസിന്റെ ആശയം ഫ്ലെക്സിബിൾ ഡിസ്പ്ലേയിലും സ്റ്റക്ച്ചറൽ സ്റ്റാക്കിംഗ് സാങ്കേതികവിദ്യയിലുമുള്ള ഓപ്പോയ്ക്കുന്ന ആധിപത്യം എടുത്തുകാണിക്കുന്നു. ചെറുതാക്കിയാൽ 6.7 ഇഞ്ചും വലുതാക്കിയാൽ 7.4 ഇഞ്ചും വലുപ്പമുള്ള റോളബിൾ ഒലെഡ് പാനൽ ഉപയോഗിച്ച് നിർമ്മിച്ച ഈ ഡിവൈസ് ഒരേ സമയം ഫോണും ടാബ്‌ലെറ്റും ആണ്. ഇത് തന്നെയാണ് ഈ പ്രൊഡക്ടിന്റെ ആകർഷണം. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഡിസ്പ്ലെയുടെ വലിപ്പം ക്രമീകരിക്കാൻ കഴിയും.

 

വാർ‌ഷിക പരിപാടിയിൽ‌ ഓപ്പോ പുതിയ എ‌ആർ‌ ഗ്ലാസ് സാങ്കേതികവിദ്യയും പ്രദർശിപ്പിച്ചു. ഓപ്പോ എആർ ഗ്ലാസ് 2021, ToF, SLAM അൽ‌ഗോരിതംസ്, ഡിഫ്രാക്റ്റീവ് ഒപ്റ്റിക്കൽ വേവ്‌ഗൈഡ് സാങ്കേതികവിദ്യ, ആംഗ്യങ്ങളും ശബ്ദങ്ങളും തിരിച്ചറിയാനുള്ള സംവിധാനം എന്നിവയുമായിട്ടാണ് വരുന്നത്. ഇത് റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമായുള്ള സവിശേഷതകളും സമന്വയിപ്പിക്കുന്നു.

ഓപ്പോ ഇന്നോ ഡേ20ലൂടെ ഓപ്പോ കാണിച്ച് തന്നത്  സാങ്കേതികവിദ്യയുടെ ഭാവി

ബേർഡ്ബാത്ത് ഒപ്റ്റിക്കൽ സൊല്യൂഷൻ 3 മീറ്റർ അകലെ നിന്ന് 90 ഇഞ്ച് സ്‌ക്രീൻ കാണുന്നതിന് തുല്യമായ ഒരു ഹോം-തിയറ്റർ അനുഭവം ഉണ്ടാക്കുന്നു. ഓപ്പോ ഫൈൻഡ് എക്സ് 2 സീരിസ് ഡിവൈസുകളുമായി പെയർ ചെയ്താൽ എആർ ഗ്ലാസ് 2021ലൂടെ ടിവി റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പോലെ തന്നെ ഡിവൈസിനെ നിയന്ത്രിക്കാൻ സാധിക്കും. ഈ എആർ ഗ്ലാസ് 2021 വിപണിയിലെത്തുന്നതോടെ ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോൺ അനുഭവവും ആകമാനം മാറും.

പുതിയ എആർ ഗ്ലാസിനൊപ്പം തന്നെ ഓപ്പോ സൈബർ റിയൽ എആർ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ മറ്റൊരു ചുവടുവെപ്പാണ്. പാർക്കിംഗ് സ്ഥലങ്ങൾ ഷോപ്പിംഗ് മാളുകൾ പോലുള്ള ഇൻഡോർ സ്ഥലങ്ങളിൽ ഉപയോക്താവിന്റെ ലൊക്കേഷൻ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന, നാവിഗേഷൻ മാപ്പിനേക്കാൾ കൃത്യമായി സ്ഥാനനിർണ്ണയം നടത്തുന്ന ഒരു ലൈവ് ലോക്കലൈസ്ഡ് സാങ്കേതിക വിദ്യയാണ് സൈബീരിയൽഎആർ. സാധാരണ സ്മാർട്ട്‌ഫോൺ നാവിഗേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൃത്യമായ റിസൾട്ട് ഈ ആപ്പ് നൽകുന്നു.

മേൽപ്പറഞ്ഞതിൽ പലതും ഇതുവരെ വാണിജ്യപരമായി ലഭ്യമാകാത്ത കൺസെപ്റ്റ് പ്രൊഡക്ടുകൾ ആണെങ്കിലും ഈ സാങ്കേതികവിദ്യകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന പ്രധാന കാര്യം ആഗോള സ്മാർട്ട് പ്രൊഡക്ട് ബ്രാൻഡായ ഓപ്പോ സാങ്കേതിക രംഗത്ത് കൊണ്ടുവരുന്ന പുരോഗതിയെ സംബന്ധിച്ച വിവരങ്ങളാണ്. ഭാവിയിൽ നമുക്ക് ചുറ്റിലം സ്വാഭാവികമായി ഉണ്ടാവുന്ന സാങ്കേതികവിദ്യയെ നിർമ്മിക്കുന്നതിനുള്ള ഓപ്പോയുടെ പരിശ്രമങ്ങളും ഇതിലൂടെ വ്യക്തമാകുന്നു.

ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകൾ

വിപണിയിലെ നിരവധി ബ്രാൻഡുകൾ ഗൂഗിൾ ഗ്ലാസ് മുതൽ ഹോളോ ലെൻസ് 2 വരെ ഫ്യൂച്ചറിസ്റ്റ്, വെയറബിൾ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മനുഷ്യർക്ക് ധരിക്കാവുന്ന കമ്പ്യൂട്ടിംഗിലേക്കുള്ള പരിണാമത്തിന് വലിയ സ്വീകാര്യത തന്നെ ലഭിച്ചിട്ടുണ്ട്. എന്തായാലും ഈ സാങ്കേതികവിദ്യകൾ സുരക്ഷാ വെല്ലുവിളികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്. ഇത്തരം പല ഘടകങ്ങളും സാങ്കേതിക വിദ്യയുടെ ഭാവിയിലേക്കുള്ള നോട്ടങ്ങളെ തടയുന്നുണ്ട്.

ഓപ്പോ ഇന്നോ ഡേ20ലൂടെ ഓപ്പോ കാണിച്ച് തന്നത്  സാങ്കേതികവിദ്യയുടെ ഭാവി

പ്രതിബന്ധങ്ങളും ആശങ്കകളും പതിയെ മാറുകയാണ്. അതുകൊണ്ട് തന്നെ ഓപ്പോ അടക്കമുള്ള കമ്പനികൾ സാങ്കേതികവിദ്യയുടെ ഭാവി വികസിപ്പിക്കുന്നു. ഉപഭോക്താക്കളുടെ വർധിച്ച് വരുന്ന ആവശ്യങ്ങളെ തിരിച്ചറിഞ്ഞാണ് ഓപ്പോ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷത്തെ ഇന്നോ ഡേ പരിപാടിയിൽ ഓപ്പോ അതിന്റെ തകർപ്പൻ പ്രൊഡക്ടുകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിലൊന്ന് ഫ്ലാഷ് ചാർജിങ് സാങ്കേതിക വിദ്യയാണ്. ഇത് ഓപ്പോ സ്മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല, മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും ഗുണം ചെയ്തു. ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സഹായകരമാകുന്നു. ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ 65W SuperVOOC 2.0 ചാർജിങ് സാങ്കേതിക വിദ്യയുമായിട്ടാണ് അവതരിപ്പിച്ചത്. ഇത് സ്മാർട്ട്ഫോൺ വിപണിയിൽ അതിവേഗ ചാർജിങ് സാങ്കേതിക വിദ്യ എന്ന ആശയം ശക്തമാകാൻ സഹായിച്ചു. ഓപ്പോ ഫൈൻഡ് എക്സ് ഡിവൈസിലൂടെയാണ് പോപ്പ്-അപ്പ് ക്യാമറ ഡിസൈൻ അവതരിപ്പിച്ചത്. ഇത് ഫുൾ സ്‌ക്രീൻ ഡിസ്പ്ലെ ഡിസൈൻ എന്ന സങ്കൽപ്പത്തെ കൂടുതൽ ഉറപ്പിച്ചു. വലിയ ടെക് ബ്രാൻഡുകൾ മടക്കാവുന്ന ഡിവൈസുകൾ വികസിപ്പിക്കുന്ന തിരക്കിലിരിക്കെ ചുരുട്ടാവുന്ന ഡിസ്പ്ലേ അവതരിപ്പിക്കുകയാണ് ഓപ്പോ ചെയ്യുന്നത്.

ഓപ്പോ ഇന്നോ ഡേ 2020 എല്ലാ ബ്രാൻഡുകൾക്കും വഴി കാട്ടുന്ന ഭാവിയുടെ സാങ്കേതിത രംഗത്തിന്റെ അവതരണ സ്ഥാനമാണ്. വരും വർഷങ്ങളിലേക്കായി കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് വിശ്വാസമായി "ടെക്നോളജി ഫോർ മാൻ‌കൈൻഡ്, കൈൻഡ്നസ് ഫോർ ദി വേൾഡ്" എന്നത് അവതരിപ്പിക്കുകയും '3 + എൻ + എക്സ്' ടെക്നോളജി ഡെവലപ്പ്മെന്റ് സ്ട്രാറ്റർജി അവതരിപ്പിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽ‌പ്പന്നങ്ങൾ‌ സൃഷ്ടിക്കുന്നതിനുള്ള ഓപ്പോയുടെ ഈ പുതിയ ആശയം ഭാവിയിൽ തെളിയിക്കപ്പെടും.

2021ലെ മുൻനിര സ്മാർട്ട്‌ഫോണുകളായ ഫൈൻഡ് എക്സ് 3 സീരീസിലൂടെ ഓപ്പോ അതിന്റെ ഫുൾ-പാത്ത് കളർ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഔദ്യോഗിക ലോഞ്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്‌ചർ, സ്റ്റോറേജ്, ഡിസ്‌പ്ലേ എന്നിവയിൽ നിന്ന് ഫുൾ ഡിസിഐ-പി 3 വൈഡ് ഗാമറ്റിനെയും 10-ബിറ്റ് കളർ ഡെപ്റ്റിനെയും സപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ആൻഡ്രോയിഡ് കളർ മാനേജുമെന്റ് സിസ്റ്റമാണിത്.

സ്മാർട്ട് ലോകത്തിനായി സ്മാർട്ട് ഡിവൈസുകൾ

സമീപകാലത്ത് മാനവികത നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു 2020 എന്നതിൽ സംശയമില്ല. കൊവിഡ്-19 പാൻഡെമിക് കാരണം സാങ്കേതിക കണ്ടുപിടിത്തങ്ങൾ, ഉൽ‌പന്ന നിർമ്മാണം, ബിസിനസുകൾ എന്നിവയെല്ലാം പൂർണ്ണമായും താറുമാറായി. ഇത്തരം അവസ്ഥയിൽ പോലും സാങ്കേതിക മുന്നേറ്റങ്ങൾ കരുത്ത് നേടുകയും കൂടുതൽ പേഴ്സണലൈസ്ഡ് ആവുകയും ചെയ്യുന്നുവെന്ന് ഓപ്പോ ഉറപ്പ് വരുത്തുന്നു.

ഓപ്പോ ഇന്നോ ഡേ20ലൂടെ ഓപ്പോ കാണിച്ച് തന്നത്  സാങ്കേതികവിദ്യയുടെ ഭാവി

പ്രമുഖ സ്മാർട്ട് പ്രൊഡക്ട് ബ്രാൻഡ് എന്ന നിലയിൽ ഓപ്പോ ക്രമാനുഗതമായി അവസരങ്ങളും സാധ്യതകളും ഉപയോഗിച്ച് പുതുമകളുടെ കേന്ദ്രമായി മാറി. 5ജി ക്ക് പ്രധാന്യം കൊടുക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ ഭാവിയിലെ സാധ്യതകൾ ഓപ്പോ തേടുകയാണ്. വ്യവസായ രംഗത്തെ പ്രമുഖ സാങ്കേതിക കണ്ടുപിടിത്തങ്ങൾ അതിന്റെ 'ഇന്നോ ഡേ' ഇവന്റുകളിലൂടെ അവതരിപ്പിക്കുന്നത് തുടരുന്നതിലൂടെ കമ്പനിക്ക് മാത്രമായല്ല ലോകത്തിനായുള്ള സാങ്കേതിക വിദ്യയുടെ സാധ്യതകളെയാണ് ഓപ്പോ തുറന്നിടുന്നത്.

Most Read Articles
Best Mobiles in India

English summary
Consumer technology has seen some of the most exciting transformations in recent years, driven by incredible innovations in network technologies, Internet of Things use cases, and lots more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X