റിലൈൻസ് ജിയോ ജിഗാഫൈബർനെറ്റിൽ ആദ്യ രണ്ടുമാസം സൌജന്യ ഇൻറർനെറ്റ് സേവനങ്ങൾ

|

റിലൈൻസ് ഇൻട്രസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പുതിയ സംരംഭമായ ജിയോ ജിഗാ ഫൈബർനെറ്റ് സെപ്റ്റംബർ ന് ലോഞ്ച് ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുന്നു. 4ജി സേവനങ്ങൾ ജിയോ ആദ്യം അവതരിപ്പിച്ചതുപോലെ തന്നെ സൌജന്യമായി രണ്ടുമാസം ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയാണ് ജിയോ ഫൈബർനെറ്റും അവതരിപ്പിക്കുന്നത്. നിലവിൽ പ്രിവ്യൂ ഉപഭോക്താക്കളായി ഉള്ളവർക്കും ഈ സൌജന്യ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വ്യവസ്ഥകൾ ബാധകം
 

വ്യവസ്ഥകൾ ബാധകം

ആദ്യ രണ്ടുമാസം ജിയോ ഫൈബർനെറ്റ് സേവനം സൌജന്യമാണെങ്കിലും ഉപഭോക്താക്കൾ ആദ്യം 2,500 രൂപ അടയ്ക്കണം റൌട്ടറിൻറെ ഡിപ്പോസിറ്റ് തുകയായ 1,500 രൂപയും ഇൻസ്റ്റാളേഷൻ ചാർജ്ജായ 1000 രൂപയം ചേർത്താണിത്. ഡ്യൂവൽ ബാൻറ് വൈഫൈ കണക്ടിവിറ്റിക്കുള്ള റൌട്ടറിനാണെങ്കിൽ 4,500 രൂപയാണ് അടയ്ക്കേണ്ടി വരിക. ഇവ ജിയോ ആപ്പിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യാം.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം കമ്പനി നിരവധി പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. മാസത്തിൽ 700 രൂപമുതൽ10,000 രൂപവരെ തുകയ്ക്കുള്ള പ്ലാനുകൾ ജിയോ ഫൈബർനെറ്റിൽ ഉണ്ട്. പ്ലാനുകൾക്കനുസരിച്ച് ഇൻറർനെറ്റ് സ്പീഡിലും മാറ്റങ്ങൾ ഉണ്ട്. ബേസ് പ്ലാനായ 700 രൂപയുടെ ഒരു മാസത്തേക്കുല്ല പ്ലാൻ തിരഞ്ഞെടുത്താൽ 100Mbps സ്പീഡാണ് ലഭിക്കുക. പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് 1Gbps വരെ സ്പിഡിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകും.

ജിയോ ഫൈബർ വെൽക്കം പ്ലാൻ

ജിയോ ഫൈബർ വെൽക്കം പ്ലാൻ

ജിയോ ഫൈബർ വെൽക്കം പ്ലാൻ തിരഞ്ഞെടുക്കുന്നവർക്കായി കമ്പനി കോംപ്ലിമെൻററിയായി 4K TVയും 4K സെറ്റ്ടോപ്പ് ബോക്സും നൽകുന്നുണ്ട്. ഈ പ്ലാനിൻറെ കൂടുതൽ വിവരങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തുടങ്ങിയ അനേകം ഫീച്ചറുകളും കമ്പനി ഒരുക്കുന്നുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഫീച്ചറിൽ പുതിയ സിനിമകൾ ആദ്യ ദിവസം തന്നെ വീട്ടിലിരുന്നുകൊണ്ട് കാണാൻ സാധിക്കും.

ഫൈബർനെറ്റ് രംഗത്തെ പ്രതീക്ഷകൾ
 

ഫൈബർനെറ്റ് രംഗത്തെ പ്രതീക്ഷകൾ

ഇന്ത്യയിലെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങളുടെ ഗതിതന്നെ മാറ്റിക്കുറിച്ച ജിയോ ഫൈബർ ഇൻറർനെറ്റ് സേവനങ്ങളിലേക്ക് കടന്നുവരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബ്രോഡ്ബാൻറ് സേവനങ്ങളടെ മാർക്കറ്റിൽ വലീയമാറ്റങ്ങളുടെ കാലത്തിന് തുടക്കമിടലാവും സെപ്റ്റംബർ 5 എന്ന പ്രതീക്ഷയിലാണ് ടെക്നോളജി രംഗത്തെ വിദഗ്ദർ.

Most Read Articles
Best Mobiles in India

English summary
RIL backed Jio is all set to launch its fiber service from September 5. Just like its 4G LTE service, the new service will be free for the first two months. Besides, the company has also confirmed that the preview users will also get this privilege. This offer will be applicable throughout the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more