മാർക്യൂ ബൈ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവികൾ, സ്മാർട്ട് ഹോം സ്പീക്കറുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മാർക്യു ബൈ ഫ്ലിപ്പ്കാർട്ട് ഇന്ത്യയിൽ മൂന്ന് പുതിയ സ്മാർട്ട് ടിവികൾ പുറത്തിറക്കി. 32 ഇഞ്ച് എച്ച്ഡി ടിവി, 43 ഇഞ്ച് ഫുൾ എച്ച്ഡി ടിവി, 4 കെ അൾട്രാ എച്ച്ഡി മോഡൽ എന്നിവയാണ് പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നത്. പുതിയ ലൈനപ്പിന്റെ വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. ഈ മോഡലുകൾ ഇ-കൊമേഴ്‌സ് സൈറ്റ് വഴി വാങ്ങാൻ ഇപ്പോൾ ലഭ്യമായി കഴിഞ്ഞു. ടിവികൾ ആൻഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഒപ്പം ഇൻബിൽറ്റ് ക്രോംകാസ്റ്റ്, ഡോൾബി ഓഡിയോ സപ്പോർട്ട് എന്നിവ ഈ സ്മാർട്ട് ടിവികളിൽ ഉൾക്കൊള്ളുന്നു. കൂടാതെ, പുതിയ മാർക്യു സ്മാർട്ട് ഹോം സ്പീക്കറുകളും കമ്പനി ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.

മാർക്യു ബൈ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവികൾ, ഇന്ത്യയിലെ സ്മാർട്ട് ഹോം സ്പീക്കറുകളുടെ വില

മാർക്യു ബൈ ഫ്ലിപ്കാർട്ട് ഇന്ത്യയിൽ സ്മാർട്ട് ടിവി ശ്രേണിയുടെ 32 ഇഞ്ച് മോഡലിന് വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. 43 ഇഞ്ച് എച്ച്ഡി മോഡലിന് 20,999 രൂപയാണ് വില വരുന്നത്. പ്രീമിയം 4 കെ അൾട്രാ എച്ച്ഡി മോഡലിന് 21,999 രൂപയും, മാർക്യു സ്മാർട്ട് ഹോം സ്പീക്കറിന് 3,499 രൂപയും വില വരുന്നു. എല്ലാ ഉൽപ്പന്നങ്ങളും ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാണ്.

മാർക്ക് ബൈ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവി: സവിശേഷതകൾ

മാർക്ക് ബൈ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവി: സവിശേഷതകൾ

കണ്ണുകളുടെ സ്‌ട്രെയിൻ കുറയ്ക്കാൻ മാർക്ക് ബൈ ഫ്ലിപ്പ്കാർട്ട് സ്മാർട്ട് ടിവി ശ്രേണി റെറ്റിന-സേഫ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. ഡോൾബി ഓഡിയോ സറൗണ്ട് ശബ്ദവും ഇൻബിൽറ്റ് ക്രോംകാസ്റ്റും വരുന്ന 20W സ്പീക്കറുകളാണ് ലൈനപ്പിൽ വരുന്നത്. മാലി 470 ജിപിയുവുമായി ജോടിയാക്കിയ ക്വാഡ് കോർ മീഡിയടെക് സിഎ 53 പ്രോസസറാണ് മൂന്ന് ടിവി സെറ്റുകളിലും വരുന്നത്. വയർലെസ് കണക്റ്റിവിറ്റിക്കായി ഇവ ബ്ലൂടൂത്ത് 5.0 നെ പിന്തുണയ്ക്കുന്നു.

32 ഇഞ്ച്, 43 ഇഞ്ച് എച്ച്ഡി മോഡലുകൾ 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. ഈ മോഡലുകൾ ക്രോമ ഡിസ്പ്ലേ എഞ്ചിൻ സാങ്കേതികവിദ്യയ്‌ക്കൊപ്പം കസ്റ്റം പിക്ച്ചറിനെയും ഓഡിയോ ട്യൂണിംഗിനെയും പിന്തുണയ്‌ക്കുന്നു. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും വയർഡ് കണക്റ്റിവിറ്റിക്കായി രണ്ട് യുഎസ്ബി പോർട്ടുകളുമായാണ് വരുന്നത്.

മാർക്യു സ്മാർട്ട് ഹോം സ്പീക്കർ

43 ഇഞ്ച് 4 കെ അൾട്രാ എച്ച്ഡി മോഡലും കസ്റ്റം പിക്ച്ചറും ഓഡിയോ ട്യൂണിംഗും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ക്രോമ ഡിസ്‌പ്ലേ എഞ്ചിനുള്ള വിവിഡ് പ്രോ 4 കെ സാങ്കേതികവിദ്യയും എച്ച്ഡിആർ 10 ഉം പിന്തുണയ്ക്കുന്നു. പ്രീമിയം മോഡൽ 1.5 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. ഇതിന് നാല് എച്ച്ഡിഎംഐ പോർട്ടുകളും മൂന്ന് യുഎസ്ബി പോർട്ടുകളും ഉണ്ട്. മൂന്ന് ടിവി സെറ്റുകളും മെറ്റൽ റിബൺ സ്റ്റാൻഡിലാണ് വരുന്നത്.

മാർക്യു സ്മാർട്ട് ഹോം സ്പീക്കർ സവിശേഷതകൾ

മാർക്യു സ്മാർട്ട് ഹോം സ്പീക്കർ സവിശേഷതകൾ

ഗൂഗിൾ അസിസ്റ്റന്റ് ഇന്റഗ്രേഷനുമായി വരുന്ന മാർക്യു സ്മാർട്ട് ഹോം സ്പീക്കർ ഹിന്ദി ഭാഷയെയും പിന്തുണയ്ക്കുന്നു. സിലിണ്ടർ ആകൃതിയിലുള്ള സ്പീക്കർ റിമൈൻഡറുകളും അലേർട്ടുകളും സഹിതം കാലാവസ്ഥയും ട്രാഫിക് അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. സ്‌പോട്ടിഫൈ, യൂട്യൂബ് മ്യൂസിക്, ട്യൂൺഇൻ പോലുള്ള അപ്ലിക്കേഷനുകളിലൂടെ സംഗീത സ്‌ട്രീമിംഗ് പ്രവർത്തനക്ഷമമാക്കാൻ സ്പീക്കർ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്നു. ഉപയോക്താക്കൾക്ക് ജിയോസാവ് പ്രോയിലേക്ക് സൗജന്യമായി മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. 2x ശക്തമായ വാട്ടേജും ഫാർ-ഫീൽഡ് വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതുമാണ് ഈ സ്പീക്കർ.

Best Mobiles in India

English summary
In India, MarQ by Flipkart has introduced three new smart TVs. A 32-inch HD TV, a 43-inch full-HD TV, and a 4 K Ultra HD model are included in the new range. The price of the latest lineup begins at Rs. 11,999 and is available for purchase through the e-commerce platform for these models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X