പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ലൈറ്ററും, ആപും ഇതാ...!

Written By:

സിഗരറ്റ് വലി കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ അനവധിയാണ്. നമ്മളില്‍ പലര്‍ക്കും സിഗരറ്റ് വലി നിര്‍ത്തണം എന്ന ആഗ്രഹം അതിയായി ഉണ്ടാകും.

2014-ലെ ഏറ്റവും മോശമായ ഒരുപിടി സെല്‍ഫികള്‍...!

നിങ്ങളെ സിഗരറ്റ് വലി നിര്‍ത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ലൈറ്ററും, ആപും പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Quitbit

നിങ്ങള്‍ ഒരു ദിവസം വലിക്കുന്ന സിഗരറ്റുകളെ ഈ സ്മാര്‍ട്ട് ലൈറ്റര്‍ തിട്ടപ്പെടുത്തുന്നു.

 

Quitbit

ഈ സ്മാര്‍ട്ട് ലൈറ്ററിന് ബില്‍റ്റ് ഇന്‍ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു.

 

Quitbit

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ഈ സ്മാര്‍ട്ട് ലൈറ്ററിനെ വയര്‍ലെസ് ആയി ബന്ധിപ്പിക്കാവുന്നതാണ്.

 

Quitbit

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ക്വിറ്റ്ബിറ്റ് ആപ് ഉപയോഗിച്ച് നിങ്ങളുടെ പുകവലിയെ സംബന്ധിച്ച വിശകലനങ്ങള്‍ നടത്താവുന്നതും ആരോഗ്യപരമായ തീരുമാനങ്ങളില്‍ എത്താവുന്നതും ആണ്.

 

Quitbit

ഗ്യാസോ, തീയോ ഉപയോഗിച്ചല്ല ഈ ലൈറ്ററില്‍ സിഗരറ്റ് കത്തിക്കുന്നത്. ശക്തമായ ഹീറ്റിങ് കോയില്‍ ഉപയോഗിച്ചാണ് ഈ ലൈറ്ററില്‍ സിഗരറ്റ് കത്തിക്കാന്‍ സാധിക്കുക.

 

Quitbit

നിങ്ങള്‍ ഓരോ തവണ സിഗരറ്റ് കത്തിക്കുമ്പോഴും ഈ ഡിവൈസ് ഓട്ടോമാറ്റിക്ക് ആയി ട്രാക്ക് ചെയ്യുന്നു.

 

Quitbit

നിങ്ങളുടെ ഫോണിലെ ക്വിറ്റ്ബിറ്റ് ആപുമായി ഈ ഡിവൈസിനെ സമന്വയിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍, ലൈറ്റര്‍ കളഞ്ഞ് പോകുമെന്ന വേവലാതി ആവശ്യമില്ല.

 

Quitbit

ഒറ്റ റീചാര്‍ജില്‍ ഒരാഴ്ച നിലനില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

Quitbit

ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ വയര്‍ലെസ് ആയി ബന്ധിപ്പിച്ച് ക്വിറ്റ്ബിറ്റിന്റെ പ്രവര്‍ത്തനം ഇച്ഛാനുസൃതമാക്കാവുന്നതാണ്.

 

Quitbit

നിങ്ങള്‍ എപ്പോഴാണ് കൂടുതല്‍ പുകവലിക്കുന്നതെന്നും നിങ്ങളുടെ ശരീരഭാരം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആരോഗ്യത്തിന്റെ മറ്റ് ഘടകങ്ങളെ പുകവലി എങ്ങനെയാണ് ബാധിക്കുന്നതെന്നും ക്വിറ്റ്ബിറ്റ് ആപിലെ സ്‌പൈഡര്‍ ഗ്രാഫ് ഉപയോഗിച്ച് വിശകലനം ചെയ്യാവുന്നതാണ്.

 

Quitbit

ക്വിറ്റ്ബിറ്റിന്റെ പ്രവര്‍ത്തനം അടുത്തറിയാനായി ഈ വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The first smart lighter and app to help you quit smoking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot