നിങ്ങള്‍ക്ക് പറക്കണോ? എങ്കില്‍ ഇതാ അതിനൊരു ജെറ്റ് പാക്ക്

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മനുഷ്യന്റെ കുട്ടിക്കാലത്തെ ഏറ്റവും ശക്തമായ ആഗ്രഹങ്ങളില്‍ ഒന്നാണ് പക്ഷികളെ പോലെ ആകാശത്ത് പറക്കുക എന്നത്. പിന്നെ സൂപ്പര്‍മാന്‍ കഥകള്‍ ഹരമാകുമ്പോഴും പറക്കുക എന്ന മോഹം തീവ്രമായി തുടരും. അത് കേവലം വിമാനത്തില്‍ കയറിയാല്‍ തീരാവുന്ന മോഹമൊന്നുമല്ല. ഇനി ആ ആഗ്രഹവും സാധ്യമാകാന്‍ പോകുന്നു.കാനഡയിലെ ഒരു എഞ്ചിനീയര്‍ ജെറ്റ്‌ലെവ് എന്ന പേരില്‍ നിര്‍മ്മിച്ച ഒരു ജെറ്റ് പാക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് 30 അടി  വരെ വായുവില്‍ ഉയരാനാകും. 200 എച്ച്പി ശക്തിയുള്ള മറൈന്‍ എഞ്ചിന്‍ 33 അടി നീളമുള്ള കുഴലിലൂടെ മിനിറ്റില്‍ 1000 ഗാലണ്‍ വെള്ളം എന്ന നിരക്കില്‍ പമ്പ് ചെയ്താണ്് ഈ ഉപകരണത്തെ വായുവിലേക്കുയര്‍ത്തുന്നത്. പറക്കുന്ന ഉയരവും, സമയവും പറക്കുന്ന ആളിന്റെ ഭാരത്തെ ആശ്രയിച്ചിരിയ്ക്കും എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഏതായാലും 1,10,000 പൗണ്ടാണ് ഈ ഉപകരണത്തിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot