ഇനി ഫോണുപയോഗിച്ച്‌ വീട്ടിലെ ലൈറ്റുകള്‍ കെടുത്താം

Posted By: Staff

ഇനി ഫോണുപയോഗിച്ച്‌ വീട്ടിലെ ലൈറ്റുകള്‍ കെടുത്താം

കറണ്ട് ബില്‍ ഇടിവെട്ട് പോലെ വന്നു വീഴുന്ന സമയമാണ്. പണ്ട് ജയസൂര്യയുണ്ടായിരുന്നു, ലൈറ്റ് നിര്‍ത്തിയോ, ഫാന്‍ ഓഫ് ചെയ്‌തോ എന്നൊക്കെ ഓര്‍മ്മിപ്പിയ്ക്കാന്‍. ഇനിയിപ്പോള്‍ അതൊക്കെ ആരും പറയാതെ തന്നെ ചെയ്യാനോര്‍ത്തില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. ലൈറ്റ് നിര്‍ത്താനും മറ്റും മറന്നുപോകുന്നത് സ്ഥിരം ഏര്‍പ്പാടായവര്‍ക്ക് ആശ്വസിയ്ക്കാനുള്ള ഒരു വഴി ഈ വര്‍ഷത്തെ CES ല്‍ തെളിഞ്ഞിരുന്നു. വെമോ എന്ന കമ്പനിയുടെ ആന്‍ഡ്രോയ്ഡ് നിയന്ത്രിത സ്വിച്ചാണ് ഈ വഴി. ഒരു ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലെ ലൈറ്റുകളെ അപ്പാടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി അണയ്ക്കാനും, ഇടാനും സാധിയ്ക്കും.

സാധാരണ എന്ന പോലെ ഈ സ്വിച്ച് ഘടിപ്പിയ്ക്കുക. എത്ര സ്വിച്ച് വേണമെങ്കിലും ഇത്തരത്തില്‍ വയ്ക്കാം, ശേഷം എല്ലാത്തിനെയും ഈ ആപ്ലിക്കേഷനുമായി ബന്ധിപ്പിയ്ക്കാനാകും. വീട്ടിലിരിയ്ക്കാത്തപ്പോഴും, വീട്ടിലെ വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ലോഗ് ഇന്‍ ചെയ്യാതിരിയ്ക്കുമ്പോഴും ഇതുപയോഗിയ്ക്കാനാകും.

ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് ഐഓഎസ് ആപ്ലിക്കേഷനാണ്. ആന്‍ഡ്രോയ്ഡ് 4.0 പതിപ്പ് ഉടനേ പുറത്തിറങ്ങും. ഏകദേശം 3000 രൂപയായിരിയ്ക്കും വെമോ ലൈറ്റ് സ്വിച്ചിന്റെ വിപണി വില.

സ്റ്റീവ് ജോബ്‌സ് ഇങ്ങനെയും!  

വളഞ്ഞു തിരിഞ്ഞ് മറിഞ്ഞ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ 

CES 2013ല്‍ വന്ന ടോപ് 10 ക്യാമറകള്‍    

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot