ഷവോമി മി ക്രെഡിറ്റ് ഇന്ത്യയിൽ തിരിച്ചെത്തുന്നു

|

ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഷവോമി ഡിസംബർ 3 ന് ഇന്ത്യയിൽ വ്യക്തിഗത വായ്പകൾക്കായി മി ക്രെഡിറ്റ് പ്ലാറ്റ്ഫോം ആരംഭിക്കും. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന് നൽകിയിരിക്കുന്ന പേര്. ഇപ്പോള്‍ തന്നെ എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ സ്മാർട്ട്ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ ഇത് പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്നതാണ്. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഈ ആപ്പിന്‍റെ ഈ സോഫ്റ്റ് ലോഞ്ച് ഷവോമി നടത്തിയിരുന്നു.

ഷവോമി മി ക്രെഡിറ്റ് ഇന്ത്യയിൽ തിരിച്ചെത്തുന്നു

മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പ് കമ്പനി ഇപ്പോൾ രാജ്യത്ത് പുറത്തിറക്കാൻ സാധ്യതയുണ്ട്. 18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ്പ ലഭ്യമാക്കുന്ന സംവിധാനമാണ് എംഐ ക്രഡിറ്റ് എന്നത്. ഈ ലോണിന്‍റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസം നൽകേണ്ട പലിശ. ഉദാഹരണമായി, ഇപ്പോൾ നിങ്ങൾ എടുത്ത ലോണ്‍ തുക 20,000 രൂപയാണെന്ന് കരുതുക.

ഷവോമി മി ക്രെഡിറ്റ് ഇന്ത്യയിൽ തിരിച്ചെത്തുന്നു

അത് നിങ്ങള്‍ 16.2 ശതമാനം വാര്‍ഷിക പലിശയോടെ 6 ഇഎംഐ തവണയായി അടയ്ക്കാം. അതായത് നിങ്ങള്‍ അടക്കേണ്ട ഇഎംഐ 3423രൂപയും അതിന്‍റെ കൂടെ പലിശ 937 രൂപയും അടയ്ക്കണം എന്നർത്ഥം. എംഐ അക്കൗണ്ട് വഴി നിങ്ങള്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ഒപ്പം കെവൈസിയായി അ‍ഡ്രസ് പ്രൂഫും നല്‍കണം. ഒപ്പം ബാങ്ക് വിവരങ്ങളും നൽകേണ്ടതായുണ്ട്. ഈ ലോണിന് അപേക്ഷിച്ചാല്‍ നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടില്‍ എത്തും.

ഷവോമി മി ക്രെഡിറ്റ് ഇന്ത്യയിൽ തിരിച്ചെത്തുന്നു

എംഐ യൂസേര്‍സിനാണ് ഇപ്പോള്‍ എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നത്. ഇനി അത് എല്ലാതരം ഉപയോക്താക്കള്‍ക്കും ലഭിക്കും. ബെംഗളൂരു ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട്അപ് ക്രൈസി ബീയുമായി ചേര്‍ന്നാണ് ഈ സേവനം ഷവോമി ലഭ്യമാക്കുന്നത്.

Best Mobiles in India

Read more about:
English summary
Initially launched in May 2018, Mi Credit is Xiaomi's service that acts as a platform for users to initiate instant financial lending in India. According to Xiaomi, a loan can be initiated in under 10 minutes with a simple KYC verification on the platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X