ഗൂഗിള്‍ ഫോട്ടോസ് ഇപ്പോള്‍ എല്ലാ പ്ലാറ്റ്‌ഫോമിലും ലൈവ് ഫോട്ടോസ് സപ്പോര്‍ട്ട് ചെയ്യും

By Archana V
|

ആപ്പിള്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ലൈവ് ഫോട്ടോസ് അവതരിപ്പിച്ചിരുന്നു.യഥാര്‍ത്ഥത്തില്‍ ഐഫോണില്‍ ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഏതാനം സെക്കന്‍ഡ് നേരം വീഡിയോ റെക്കോഡ് ചെയ്യുകയും പിന്നീട് ലൈവ് വീഡിയോ ആക്കുകയുമാണ് ഈ ഫീച്ചര്‍ ചെയ്യുന്നത് .

ഗൂഗിള്‍ ഫോട്ടോസ് ഇപ്പോള്‍ എല്ലാ പ്ലാറ്റ്‌ഫോമിലും  ലൈവ് ഫോട്ടോസ്  സപ്പോ

ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് 1.5 സെക്കന്‍ഡ് അനിമേഷന്‍ രൂപം നല്‍കാന്‍ ആവശ്യമായ ചലനങ്ങള്‍ ഐഫോണ്‍ ക്യാമറ ഒപ്പയെടുക്കും. അതേസമയം വീഡിയോയില്‍ നിന്നും വ്യത്യസ്തമായി ഇത് ഇമേജുകളുടെ ഒരുനിര ഉള്‍ക്കൊള്ളുന്ന ഒറ്റ ജെപെഗ് ഫയല്‍ ആണ്. ശബ്ദത്തോട് കൂടിയ ഗിഫിന് സമാനമാണിത്.

ഇതില്‍ ഡിഫോള്‍ട്ടായി തന്നെ ലൈവ് ഫോട്ടോ കണ്ടാല്‍ സ്റ്റില്‍ ഇമേജ് ആണന്ന് തോന്നും.അതസമയം നിങ്ങള്‍ ഈ പിക്ചറില്‍ തൊടുമ്പോള്‍ ഇതിന് ജീവന്‍ ലഭിക്കും.

ഏറെനാളായി ലൈവ് ഫോട്ടോസ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകമായി ഉള്ളതായിരുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ലൈവ് ഫോട്ടോസ് സപ്പോര്‍ട്ട് ചെയ്യുമെങ്കിലും ഇത് നിങ്ങള്‍ക്ക് ഐഒഎസ് ഡിവൈസില്‍ മാത്രമെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.

അതേസമയം ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ പിക്‌സല്‍2 , പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട് ഫോണുകളില്‍ മോഷന്‍ ഫോട്ടോസ് എന്ന പുതിയ ഒരു സവിശേഷത അവതരിപ്പിച്ചിരുന്നു.

ഈ ഡിവൈസുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത് എങ്കിലും ഉടന്‍ ഇതില്‍ അപ്‌ഡേറ്റ്‌സ് ഉണ്ടാകും എന്നാണ് പ്രതീക്ഷ. കൂടാതെ മൂവിങ് പിക്ചര്‍ സൂക്ഷിക്കാനും വീണ്ടും കാണാനും കഴിയുന്ന തരത്തില്‍ ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്തിരുന്നു.

എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

ആപ്പിളിന്റെ ലൈവ് ഫോട്ടോസും ഗൂഗിളിന്റെ മോഷന്‍ ഫോട്ടോസും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് ചോദിച്ചാല്‍ രണ്ടും സമാനം ആണന്ന് പറയാം. അതേസമയം, ഗൂഗിള്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇത്രയും വൈകിയതെന്താണന്ന് നമുക്ക് അത്ഭുതം തോന്നും .

ഇമേജുകള്‍ ഗൂഗിള്‍ ഫോട്ടോ ക്ലൗഡില്‍ ആണ് സ്‌റ്റോര്‍ ചെയ്തിരിക്കുന്നതങ്കിലും നിങ്ങളുടെ ഐഫോണിലൂടെ ലൈവ് ഫോട്ടോസ് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ മാത്രമല്ല ഗൂഗിള്‍ ഫോട്ടോസിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പും ലൈവ് ഫോട്ടോസും മോഷന്‍ ഫോട്ടോസും സപ്പോര്‍ട്ട് ചെയ്യും.

Best Mobiles in India

Read more about:
English summary
Google Pixel 2 and Pixel 2 Xl also have a feature called Motion Photos, which is similar to Apple's Live Photos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X