മികച്ച സവിശേഷതകളുമായി വയോ എസ്ഇ 14, എസ്എക്സ് 14 ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

ജനപ്രീയ ലാപ്ടോപ്പ് നിർമാതാക്കളായ വയോ രണ്ട് പുതിയ വിൻഡോസ് 10 ഒഎസ് ബേസ്ഡ് അൾട്രാബുക്കുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വയോ എസ്ഇ 14, വയോ എസ്എക്സ് 14 എന്നീ ലാപ്ടോപ്പുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 11th ജനറേഷൻ ഇന്റൽ പ്രോസസറാണ് ഈ ലാപ്ടോപ്പുകൾക്ക് കരുത്ത് നൽകുന്നത്. വിൻഡോസ് ഹലോ സപ്പോർട്ടുള്ള ഈ ഡിവൈസിൽ 1080p ഐആർ വെബ് ക്യാമറയും ഉണ്ട്. ഈ വെബ് ക്യാമറയുള്ള രാജ്യത്തെ ചുരുക്കം ലാപ്ടോപ്പുകളിൽ ഒന്നാണ് എസ്ഇ 14.

വയോ എസ്ഇ14: സവിശേഷതകൾ

വയോ എസ്ഇ14: സവിശേഷതകൾ

പേര് സൂചിപ്പിക്കുന്നത് പോലെ 14 ഇഞ്ച് പിഎസ്പി ഡിസ്പ്ലേയുള്ള വയോ എസ്ഇ 14 ലാപ്ടോപ്പിൽ 11th ജനറേഷൻ ഇന്റൽ പ്രോസസറാണ് നൽകിയിട്ടുള്ളത്. ടിപിഎം (ട്രസ്റ്റഡ് പ്ലാറ്റ്ഫോം മൊഡ്യൂൾ) 2.0, ബയോസ് സുരക്ഷ, ചേസിസ് ലോക്ക് സ്ലോട്ട് തുടങ്ങിയ സവിശേഷതകളും ഈ ലാപ്‌ടോപ്പിൽ വയോ നൽകിയിട്ടുണ്ട്. ഈ ക്ലാസിലെ മറ്റ് ലാപ്‌ടോപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലാപ്‌ടോപ്പിൽ അൽപ്പം കട്ടിയുള്ള ബെസലുകളാണ് ഉള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി എം‌എസ്‌ഐ സമ്മിറ്റ്, പ്രസ്റ്റീജ്, മോഡേൺ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

ബാറ്ററി ബാക്കപ്പ്

12 മണിക്കൂർ ബാറ്ററി ബാക്കപ്പ് പോലുള്ള സവിശേഷതകൾ വയോയുടെ പുതിയ നോട്ട്ബുക്കിൽ ഉണ്ട്. ഏറ്റവും പുതിയ ടൈഗർ ലേക്ക് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ഇന്റലിൽ നിന്നുള്ള ഏറ്റവും കരുത്തുള്ള ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡുകളിലൊന്നായ ഇന്റൽ ഐറിസ് എക്സ് പ്രോസസറും ഇതിലുണ്ട്. വയോ എസ്ഇ14 ലാപ്ടോപ്പിന് ഇന്ത്യയിൽ 88,990 രൂപയാണ് വില. ഈ ലാപ്ടോപ്പിന്റെ വിൽപ്പന ഇതിനകം ആമസോണിൽ ആരംഭിച്ചിട്ടുണ്ട്.

വയോ  എസ്എക്സ് 14: സവിശേഷതകൾ

വയോ എസ്എക്സ് 14: സവിശേഷതകൾ

വയോ എസ്എക്സ് 14 ഒരു പ്രീമിയം അൾട്രാബുക്കാണ്. ഈ ലാപ്ടോപ്പിന്റെ വില 172,990 രൂപയാണ്. വിൻഡോസ് ഹലോയുള്ള ഈ ലാപ്ടോപ്പിൽ ഫിംഗർപ്രിന്റ് സെൻസറും ഫേസ് റക്കഗനിഷനും ഉണ്ട്. ഡോൾബി സ്പീക്കർ സെറ്റപ്പോട് കൂടിയ 14 ഇഞ്ച് 4കെ ഡിസ്‌പ്ലേയാണ് ഈ നോട്ട്ബുക്കിൽ വയോ നൽകിയിട്ടുള്ളത്. എസ്‌എക്സ് 14 ടച്ച് ഇൻ‌പുട്ടിനെ സപ്പോർട്ട് ചെയ്യുന്നില്ല. ഈ വില വിഭാഗത്തിൽ ഇതൊരു പോരായ്മ തന്നെയാണ്.

കൂടുതൽ വായിക്കുക: ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങികൂടുതൽ വായിക്കുക: ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

ഇന്റൽ കോർ

ഇന്റൽ കോർ-ഐ 7 പ്രോസസറിൽ പ്രവർത്തിക്കുന്ന വയോ എസ്എക്സ് 14 മികച്ച പെർഫോമൻസ് തന്നെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും വയോ എസ്എക്സ് 14 ന്റെ ഇന്ത്യൻ പതിപ്പ് 10th ജനറേഷൻ, അതല്ലെങ്കിൽ 11th ജനറേഷൻ ഇന്റൽ പ്രോസസറിലായിരിക്കും പ്രവർത്തിക്കുക എന്നാണ് സൂചനകൾ. ഇത് കമ്പനി അതുവരെ സ്ഥീരികരിച്ചിട്ടില്ല. ഇന്റർനാഷണൽ വേരിയന്റിന് ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് ഉള്ള 10th ജനറേഷൻ പ്രോസസറാണ് ഉള്ളത്.

എസ്എക്സ് 14

1 ടിബി എസ്എസ്ഡി ബേസ്ഡ് സ്റ്റോറേജുള്ള എസ്എക്സ് 14 ലാപ്ടോപ്പ് വിൻഡോസ് 10 പ്രോ ഒഎസുമായിട്ടാണ് വരുന്നത്. 7.5 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് സോഫ്റ്റ്വെയർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ പോലും പ്രീമിയം ആണ്. ഫുൾ സൈസുള്ള എസ്ഡി കാർഡ് സ്ലോട്ട്, എച്ച്ഡിഎംഐ പോർട്ട്, വിജിഎ പോർട്ട്, രണ്ട് യുഎസ്ബി-എ പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ വിപുലമായ കണക്ടിവിറ്റി ഓപ്ഷനുകൾ ഡിവൈസിൽ ഉണ്ട്. എസ്എക്സ് 14 മെയ് 16ന് വിൽപ്പനയ്‌ക്കെത്തും.

കൂടുതൽ വായിക്കുക: ഇന്റൽ കോർ എച്ച്-സീരീസ് സിപിയുള്ള ഏസർ നൈട്രോ 5, പ്രിഡേറ്റർ ട്രൈറ്റൺ 300 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ഇന്റൽ കോർ എച്ച്-സീരീസ് സിപിയുള്ള ഏസർ നൈട്രോ 5, പ്രിഡേറ്റർ ട്രൈറ്റൺ 300 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
Popular laptop maker Vaio has launched two new Windows 10 OS based Ultrabooks in the Indian. Vaio SE14 and Vaio SX14 laptops have 11th Gen Intel processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X