ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?

Written By:

ഏതു പ്ലാറ്റ്‌ഫോമിലായിരുന്നാലും എന്തിനും നമ്മുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യേണ്ട ആവശ്യം പലപ്പോഴും വരുന്നതാണ്. അതു പോലെ ഒരു പ്ലാറ്റ്‌ഫോണാണ് ഫേസ്ബുക്ക്.

നമുക്ക് പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ അതില്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യേണ്ടി വരുന്നതാണ്.

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

എന്നാല്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യാതെ നാല് സ്‌റ്റെപ്പിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാനെന്നു നോക്കാം.

മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ത്രോഎവേമെയില്‍ (ThrowAwayMail) ഉപയോഗിക്കുക

ഈ വെബ്‌സെറ്റു വഴി നിങ്ങള്‍ക്ക് താത്കാലിക ഈമെയില്‍ അഡ്രസ്സ് സൃഷ്ടിക്കാവുന്നതാണ്. അതിനാല്‍ throwawaymail.com ല്‍ പോയി അതിലെ ഇന്‍ബോക്‌സില്‍ കാണുന്ന ഈമെയില്‍ അഡ്രസ്സ് പകര്‍ത്തുക.

ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുക

ഇനി നിങ്ങള്‍ ഫേസ്ബുക്ക് വെബ്‌സൈറ്റില്‍ പോയി സൈനിങ്ങ് അപ്പ് (sining up)ചെ
യ്യുക.അവിടെ ഈമെയില്‍ ഐഡിയുടെ സ്ഥാനത്ത് throwawaymail ല്‍ നിന്നും ലഭിച്ച ഈമെയില്‍ ഐഡി എന്റര്‍ ചെയ്യുക. ഇനി സൈനപ്പില്‍ ക്ലിക്ക് ചെയ്യുക.

റെക്കവറി ഫോണ്‍ നമ്പര്‍ ഓപ്ഷന്‍ ഒഴിവാക്കുക

മുകളില്‍ പറഞ്ഞ പ്രക്രിയകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍, ഫേസ്ബുക്ക് നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ചോദിക്കും. ഈ ഘട്ടം ഒഴിവാക്കുക.

വേരിഫിക്കേഷന്‍

ഇപ്പോള്‍ നിങ്ങള്‍ നല്‍കിയ ഈമെയില്‍ അഡ്രസ്സില്‍ വേരിഫിക്കേഷന്‍ മെയില്‍ ലഭിക്കുന്നതാണ്. നിങ്ങള്‍ throwawaymail.com ല്‍ പോയി മെയില്‍ തുറക്കേണ്ടതാണ്. അവിടെ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഡയലോഗ് ബോക്‌സില്‍ എന്റര്‍ ചെയ്യാനായുളള നമ്പര്‍ ലഭിക്കുന്നതാണ്. ഇത് ചെയ്തു കഴിഞ്ഞാല്‍ മുന്നോട്ടു പോകാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?

English summary
There are many instances where we are not willing to provide our personal or even official phone numbers on public platforms.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot