യൂസർ അറിയാതെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നത് എങ്ങനെ?

|

ആഗോള തലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. പ്രത്യേകിച്ചും കൌമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ. ഇന്ന് ഏറ്റവും അധികം കൌമാരക്കാരും യുവാക്കളും ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതെന്ന് ചോദിച്ചാലും ഉത്തരം ഇൻസ്റ്റാഗ്രാം എന്ന് തന്നെയായിരിക്കും. ടിക്ടോക്ക് നിരോധനത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിന് ഇന്ത്യയിലും വലിയ പ്രചാരം ലഭിച്ചിരുന്നു. ടിക്ടോക്കിന് പകരമായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച റീൽസ് ഫീച്ചറാണ് ഈ ജനകീയതയ്ക്ക് കാരണമായത്. പിന്നാലെ മെറ്റയുടെ തന്നെ പ്രധാന പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ നിന്ന് പോലും യൂസേഴ്സ് ഇൻസ്റ്റാഗ്രാമിലേക്ക് ഒഴുകിയെത്തി. ഇൻസ്റ്റാഗ്രാമിന്റെ അമിത ഉപയോഗം കൌമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലും വിവാദങ്ങളും തന്നെ, എന്ത് മാത്രം ആഴത്തിലാണ് ഇൻസ്റ്റാഗ്രാം പടർന്നിറങ്ങിയിരിക്കുന്നത് എന്നതിന്റെ തെളിവാണ്.

 

മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടൽ ആപ്പ് റീൽസ് പോലെ വൈവിധ്യമാർന്ന നിരവധി ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ഓഫർ ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി ഫീച്ചർ. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റോറികളിൽ ഫോട്ടോകളോ വീഡിയോകളോ അപ്‌ലോഡ് ചെയ്യാൻ കഴിയും. മാത്രമല്ല ഇത് ആരൊക്കെ കണ്ടു എന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാനും സാധിക്കും. നിങ്ങളുടെ കോൺടാക്‌റ്റുകൾക്കും അല്ലെങ്കിൽ ഫോളോവേഴ്സിനും ഈ സ്‌റ്റോറികളോട് പ്രതികരിക്കാനും സാധിക്കും.

ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?

സ്റ്റോറി

സാധാരണയായി സ്റ്റോറി, അത് ആരൊക്കെ കണ്ടു എന്നൊരു ലിസ്റ്റ് കാണിക്കാറുണ്ട്. അതിനാൽ തന്നെ സാധാരണ ഗതിയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട കാര്യം മറച്ച് വയ്ക്കാൻ കഴിയാറില്ല. പക്ഷേ, ആരുടെയെങ്കിലും ഇൻസ്റ്റാഗ്രാം സ്റ്റോറി അവർ അറിയാതെ പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യാനും ചില മാർഗങ്ങൾ ഉണ്ട്. മൂന്ന് വിധത്തിലാണ് ഇങ്ങനെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട കാര്യം മറച്ച് വയ്ക്കാൻ ആവുന്നത്. നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഒരാളുടെ സ്റ്റോറി കണ്ട കാര്യം ഹൈഡ് ചെയ്യാൻ സഹായിക്കുന്ന മൂന്ന് വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇൻസ്റ്റാഗ്രാം സ്റ്റോറി
 

ഇൻസ്റ്റാഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള ആദ്യ വഴി

 

 • ആദ്യം നിങ്ങളുടെ ഫോണിൽ എയർപ്ലെയിൻ മോഡ് ഓണാക്കുക.
 • ഇപ്പോൾ, നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറി കാണാൻ കഴിയും, നിങ്ങൾ അങ്ങനെ ചെയ്തതായി സ്റ്റോറി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഉപയോക്താവിന് അറിയാൻ കഴിയില്ല.
 • ഇൻസ്റ്റാഗ്രാം സ്വയമേവ നിരവധി സ്‌റ്റോറികൾ പ്രീലോഡ് ചെയ്യുന്നു. അതിനാൽ തന്നെ ഫോൺ സ്റ്റേബിൾ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽ പോലും ഈ രീതി പ്രവർത്തിക്കുന്നു.
 • ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

  പ്രീലോഡ്

  ഇൻസ്റ്റാഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള രണ്ടാമത്തെ വഴി

   

  • ആദ്യം നിങ്ങളുടെ മൊബൈൽ ഡാറ്റ / വൈഫൈ ഓഫ് ചെയ്യുക.
  • എന്നിരുന്നാലും നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറി കാണാൻ കഴിയും, ഉപയോക്താവിന് അതിനെക്കുറിച്ച് അറിയാനും കഴിയില്ല.
  • കാരണം ഒന്ന് തന്നെയാണ്, ഫോൺ ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും തൽക്ഷണം കാണുന്നതിന് ഇൻസ്റ്റാഗ്രാം സ്വയമേവ നിരവധി സ്റ്റോറികൾ പ്രീലോഡ് ചെയ്യുന്നു.
  • ഇൻസ്റ്റാഗ്രാം വെബ്

   ഇൻസ്റ്റാഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള മൂന്നാമത്ത വഴി

    

   • ഒരാളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി രഹസ്യമായി കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിരവധി മൂന്നാം കക്ഷി ആപ്പുകളും വെബ്‌സൈറ്റുകളും ഉണ്ട്. അതിലൊന്നാണ് ക്രോം ഐജി സ്റ്റോറി.
   • ആദ്യം നിങ്ങളുടെ ഗൂഗിൾ ക്രോമിൽ 'ക്രോം ഐജി സ്റ്റോറി' ക്രോം എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുക.
   • ശേഷം ഇൻസ്റ്റാഗ്രാം വെബ് പതിപ്പ് തുറന്ന് നിങ്ങളുടെ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
   • പ്രോസസ് പിന്തുടർന്ന് കഴിഞ്ഞാൽ, സ്റ്റോറിയുടെ വ്യൂ ലിസ്റ്റിൽ ദൃശ്യമാകാതെ തന്നെ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറി കാണാൻ കഴിയും.
   • ഇത്തരം ആപ്പുകൾ / വെബ്സൈറ്റുകൾ അത്രയ്ക്ക് സുരക്ഷിതമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം ഇവയൊക്കെ ഉപയോഗിക്കേണ്ടത്.
   • ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാംഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം

Most Read Articles
Best Mobiles in India

English summary
Instagram offers a wide variety of features and specifications, such as reels. One of them is the Instagram Story feature. Users can upload photos or videos to their stories. You can also find out who saw it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X