എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ടതെല്ലാം!!

|

നിങ്ങളുടെകമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പിനുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്, എന്നാൽ പൊതു വൈഫൈ ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപ്പര്യവുമില്ല, എന്തുചെയ്യും? പരിഹാരം ലളിതമാണ്. അതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

 
എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ട

ഇതിനെ കുറിച്ച് നിങ്ങളിൽ അറിയാമെങ്കിലും ചിലർക്കെങ്കിലും ഇന്നും ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവുകളില്ല എന്നതാണ് ഇത് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ ഫോൺ യുഎസ്ബി, ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ വഴി ബന്ധിപ്പിക്കുന്നതിനും, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഒരു കണക്ഷൻ നൽകാൻ പറ്റുന്നതിനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിവരിക്കുകയാണ് ഇവിടെ.

യുഎസ്ബി ടെതെറിംഗ്

യുഎസ്ബി ടെതെറിംഗ്

നമ്മളിൽ പലർക്കും അറിയാം എന്താണ് ഇതെന്ന്. വളരെ ലളിതമായി പറഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോണിനെ യുഎസ്ബി ഡാറ്റ കേബിൾ വഴി ഒരു കംപ്യൂട്ടറുമായോ അല്ലെങ്കിൽ ലാപ്ടോപുമായോ ബന്ധിപ്പിക്കുക വഴി ഫോണിലെ ഇന്റർനെറ്റ് നിങ്ങൾക്ക് പിസിയിൽ ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമാണിത്.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ഇതിനായി നിങ്ങളുടെ ഫോണിന്റെ കൂടെ തന്നെ ലഭിച്ച യുഎസ്ബി കേബിൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. 6.97Mbps ഡൗൺലോഡ് വേഗതയും 2.02Mbps വരെ അപ്ലോഡ് വേഗതയും പരമാവധി ഇതുവഴി ലഭ്യമാകും. ഇതിനായി സെറ്റിങ്സിൽ USB tethering ഓപ്ഷൻ ആണ് ഓൺ ചെയേണ്ടത്.

ബ്ലൂടുത്ത് ടെതെറിംഗ്
 

ബ്ലൂടുത്ത് ടെതെറിംഗ്

അധികമാരും ഇന്നത്തെ കാലത്ത് ഉപയോഗിക്കാറില്ലെങ്കിലും ബ്ലൂടൂത്ത് വഴിയും ഇന്റർനെറ്റ് നിങ്ങളുടെ ഫോണിൽ നിന്നും പിസിയിലേക്ക് ഉപയോഗിക്കാൻ കഴിയും. ഇതിനായി ഫോണിലേത് എന്നപോലെ തന്നെ ലാപ്ടോപ്പിലും ബ്ലൂടൂത്ത് സൗകര്യം ഉണ്ടായിരിക്കണം. ഇനി ബ്ലൂടൂത്ത് ഇല്ലാത്ത പിസിയോ ലാപ്ടോപ്പോ ആണെങ്കിൽ യുഎസ്ബി ബ്ലൂടൂത്ത് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭിക്കും. അതും ഉപയോഗിക്കാവുന്നതാണ്.

ചെയേണ്ടത്

ചെയേണ്ടത്

മറ്റു മാർഗ്ഗങ്ങളെ അപേക്ഷിച്ചു ഇവിടെ സ്പീഡ് പരമാവധി കുറവായിരിക്കും എന്നതും ഓർമ്മിപ്പിക്കട്ടെ. 0.35Mbps വരെ ഡൗൺലോഡ് സ്പീഡും 0.78Mbps വരെ അപ്ലോഡ് സ്പീഡും മാത്രമാണ് ഇവിടെ ലഭിക്കുക. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ Wireless & networks > More > Tethering & portable ൽ കയറി Bluetooth tethering ഓൺ ചെയ്യുക.

 വൈഫൈ ഹോട്സ്പോട്ട്

വൈഫൈ ഹോട്സ്പോട്ട്

ഇതിനെ കുറിച്ച് പ്രത്യേകിച്ച് അധികമാരോടും പറയേണ്ടതില്ല എന്നാണ് തോന്നുന്നത്. കാരണം ഇന്നുള്ളതിൽ ബഹുഭൂരിഭാഗം ആളുകളും തങ്ങളുടെ ഫോണിൽ മറ്റൊരു ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും അതുപോലെ തങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് തങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ഏറ്റവും സൗകര്യപ്രദമായ ഒപ്പം ഏറ്റവും എളുപ്പവുമുള്ള മാർഗ്ഗമാണിത്.

ചെയേണ്ടത്

ചെയേണ്ടത്

എങ്കിലും ഈ സെറ്റിംഗ്സ് അറിയാത്തവർക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇവിടെ വിവരിക്കുകയാണ്. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്സിൽ കയറി Wireless & networks > More > Tethering & portableൽ Portable Wi-Fi hotspot ഓൺ ചെയ്യുക. ശേഷം ലാപ്ടോപ്പിലോ മറ്റു ഫോണുകളിലോ എല്ലാം തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. വേഗത ഡൗൺലോഡ് സ്പീഡ് 16.01Mbps വരെയും അപ്ലോഡ് സ്പീഡ് 4.45Mbps വരെയും പരമാവധി ലഭിക്കുകയും ചെയ്യും.

ഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവിഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവി

Best Mobiles in India

Read more about:
English summary
How To Use Mobile Internet On Your PC

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X