ഇലക്ട്രേണിക്ക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമോ, ഇവിഎമ്മിന്റെ പ്രവർത്തനം എങ്ങനെ

|

ഇന്ത്യയിൽ വോട്ടെടുപ്പിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക്ക് ഡിവൈസാണ് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ. വോട്ടുകൾ ഇലക്ട്രോണിക്കായി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ഇത്. ബാലറ്റ് പേപ്പറുകൾക്ക് പകരമാണ് ഈ മെഷീൻ ഉപയോഗിക്കുന്നത്. അടുത്തിടെയായി ഇന്ത്യയിൽ ഇവി മെഷീനുകളുടെ സുതാര്യതയെ പറ്റി സംശയങ്ങൾ ഉയർന്നിരുന്നു. ഇവിഎം മെഷീനിൽ ക്രമക്കേടുകൾ നടക്കുന്നതായും ഹാക്ക് ചെയ്യപ്പെടുന്നതുമായും ബന്ധപ്പെട്ട ചില ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഇവിഎമ്മുകളുടെ പ്രവർത്തനം

ഇവിഎമ്മുകളുടെ പ്രവർത്തനം

ഇവിഎം മെഷീനുകൾ ഒറ്റ ഡിവൈസല്ല. രണ്ട് ഭാഗങ്ങളാണ് ഈ മെഷീനിനുള്ളത്. ഇതിൽ ആദ്യത്തേത് കൺട്രോൾ യൂണിറ്റാണ്. ഇത് പോളിങ് ബൂത്തിലെ സ്റ്റാഫാണ് നിയന്ത്രിക്കുന്നത്. ഓരോ ആളും വോട്ട് ചെയ്ത് കഴിഞ്ഞ് അത് സേവ് ചെയ്യുന്നതും അടുത്ത വോട്ടിങിന് മെഷീനെ തയ്യാറാക്കുന്നതും ഈ കൺട്രോൾ യൂണിറ്റാണ്. കൺട്രോൾ യൂണിറ്റിലൂടെ ലഭിക്കുന്ന ഇൻസ്ട്രക്ഷൻ അനുസരിച്ചാണ് ബാലറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: 2000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട് ബാൻഡുകൾകൂടുതൽ വായിക്കുക: 2000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട് ബാൻഡുകൾ

പോളിങ് യൂണിറ്റ്

ഇവിമ്മിലെ വോട്ടർമാർക്ക് ഉപയോഗിക്കാൻ ലഭിക്കുന്ന ഡിവൈസാണ് പോളിങ് യൂണിറ്റ്. പോളിങ് യൂണിറ്റിൽ ധാരാളം ബട്ടണുകൾ ഉണ്ടായിരിക്കും. ഓരോ സ്ഥാനാർത്ഥിയുടെയും പേരിന് നേരെ ബട്ടണുകൾ ഉണ്ട്. ഈ ബട്ടണുകളിലൂടെയാണ് ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തപ്പെടുന്നത്. കൺട്രോൾ യൂണിറ്റിൽ നിന്നും ലഭിക്കുന്ന ഇൻസ്ട്രക്ഷനുകളാണ് ഇവിഎമ്മിനെ നിയന്ത്രിക്കുന്നത്.

ഇവിഎമ്മിൽ ക്രമക്കേട് സാധ്യമോ

ഇവിഎമ്മിൽ ക്രമക്കേട് സാധ്യമോ

ഇവിഎം പ്രവർത്തിക്കുന്നത് ബാറ്ററിയിലാണ്. ഇവയ്ക്ക വൈദ്യുതിയുടെ ആവശ്യം ഇല്ല. രണ്ട് യൂണിറ്റുകളും പരസ്പരം കണക്ട് ചെയ്യുന്നതിനൊപ്പം പവറിലേക്കും കണക്ട് ചെയ്യപ്പെടുന്നു. ഇതല്ലാതെ മറ്റൊരു കണക്ഷനും ഇവിഎമ്മുകൾക്ക് ഇല്ല. അതുകൊണ്ട് തന്നെ ഹാക്കിങ് എന്ന സാധ്യത ഇതിൽ വരുന്നില്ല. ഇവിഎമ്മുകൾ വിതരണം ചെയ്യുമ്പോൾ തന്നെ അതിൽ ക്രമക്കേട് നടക്കാം എന്ന വാദമുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികൾ അനുസരിച്ച് ഇത് സാധ്യമാകില്ല.

കൂടുതൽ വായിക്കുക: ഈ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ഈ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾ

കൺട്രോൾ യൂണിറ്റ്

ഒരു ഇവിഎം മെഷീനിൽ 2,000 വോട്ടുകൾ വരെ രേഖപ്പെടുത്താൻ സാധിക്കും. ഇവിഎം പ്രവർത്തിക്കാതായാൽ മറ്റൊരു ഇവിഎം ഉപയോഗിക്കാം. ആദ്യം ഉപയോഗിച്ച ഇവിഎമ്മിലെ വോട്ടുകൾ ഓട്ടോമറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. കൺട്രോൾ യൂണിറ്റിൽ റിസർട്ടുകൾ സ്റ്റോർ ചെയ്യപ്പെടുന്നുണ്ട്. അത് മാനുവലായി ഡിലീറ്റ് ചെയ്യുന്നതുവരെ ഈ ഡാറ്റ അവിടെത്തന്നെ ഉണ്ടായിരിക്കും. ഇതിലും ക്രമക്കേടുകൾക്ക് സാധ്യതയില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇവിഎം മെഷീനുകൾ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.

Best Mobiles in India

English summary
The EVM machine is an electronic device specially designed for voting in India. It is a system of registering votes electronically.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X