ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ?

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം

|

നിങ്ങളുടെ ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് ഉണ്ടെങ്കിലും അത് കുറവാണെന്ന പ്രശ്മാണ് എല്ലാവര്‍ക്കും.

എന്നാല്‍ ഫോണില്‍ തന്നെ കുറച്ചു കാര്യങ്ങള്‍ നമ്മള്‍ ചെയ്താല്‍ ഫോണ്‍ മെമ്മറി കൂട്ടാവുന്നതേയുളളൂ.

ഇന്നത്തെ ലേഖനത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ മെമ്മറി കൂട്ടാം എന്നുളളതിന് കുറിച്ച് കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.

സാംസങ്ങ് എസ്8നെ ഭയന്നാണോ ഇത് സംഭവിക്കുന്നത്?സാംസങ്ങ് എസ്8നെ ഭയന്നാണോ ഇത് സംഭവിക്കുന്നത്?

സ്റ്റോറേജ് മാറ്റുക

സ്റ്റോറേജ് മാറ്റുക

നിങ്ങളുടെ ഫോണ്‍ കുറച്ചു പഴയതാണെങ്കില്‍ അതിന്‍ വളരെയധികം ചിത്രങ്ങളും പാട്ടുകളും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ക്കിത് മറ്റൊരു ഹാര്‍ഡ്‌വയറിലേക്കോ ഡ്രോപ്‌ബോക്‌സിലോക്കോ, ക്ലൗഡിലേക്കോ മാറ്റാം. അങ്ങനെ ഫോണിന്റെ സ്‌റ്റോറേജ് കൂട്ടാം.

വരാനിരിക്കുന്ന ഓപ്പോ എഫ്3 പ്ലസ് ക്യാമറ ടെക്‌നോളജിയില്‍ വ്യത്യസ്ഥമാണ്!വരാനിരിക്കുന്ന ഓപ്പോ എഫ്3 പ്ലസ് ക്യാമറ ടെക്‌നോളജിയില്‍ വ്യത്യസ്ഥമാണ്!

വീഡിയോകള്‍ മാറ്റാം

വീഡിയോകള്‍ മാറ്റാം

ഫോണിലെ വീഡിയോകള്‍ വളരെയധികം സ്ഥലം കാര്‍ന്നു തിന്നുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഇവയെ ഹാര്‍ഡ്ഡിസ്‌ക്കിലേക്കോ ക്ലൗഡിലേക്കോ മാറ്റാം.

എംപി3 ഡിലീറ്റ് ചെയ്യുക

എംപി3 ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ ഫോണില്‍ അധികം എംപി3 ഉണ്ടെങ്കില്‍ കുറച്ചു ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള സേവനങ്ങളും മികച്ച പരിഹാരമാണ്.

ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍: മാര്‍ച്ച് 22 മുതല്‍!ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍: മാര്‍ച്ച് 22 മുതല്‍!

ഡൗണ്‍ലോഡ് ഡയറക്ടറി

ഡൗണ്‍ലോഡ് ഡയറക്ടറി

നിങ്ങള്‍ക്ക് ഡൈണ്‍ലോഡ് ഡയറക്ടറി പരിശോധിച്ച് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാം. അങ്ങനേയും ഫോണ്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

ആപ്പ് ഉപയോഗിക്കാം

ആപ്പ് ഉപയോഗിക്കാം

Disk Usage and Storage Analyser എന്ന ആപ്പ് ഉപയോഗിച്ച് ഏതൊക്കെ ഫയലുകളും ഫോള്‍ഡറുകളുമാണ് നിങ്ങളുടെ ഫോണ്‍ മെമ്മറിയെ കാര്‍ന്നു തിന്നുന്നതെന്ന് മനസ്സിലാക്കി അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യാം.

ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?

ടെംപററി ഫയലുകള്‍ നീക്കം ചെയ്യാം

ടെംപററി ഫയലുകള്‍ നീക്കം ചെയ്യാം

Settings > Apps > Cached data എന്നതിലേക്ക് പോയാല്‍ കുറേ കാലങ്ങളായി അടിഞ്ഞ് കൂടിയിരിക്കുന്ന ടെംപററി ഫയലുകള്‍ ട്രാഷില്‍ നിന്നും നീക്കം ചെയ്യുക.

ബ്ലോട്ട്‌വെയര്‍ നീക്കം ചെയ്യുക

ബ്ലോട്ട്‌വെയര്‍ നീക്കം ചെയ്യുക

നിങ്ങളുടെ ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ പ്രീഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന അനാവശ്യ ആപ്പുകള്‍ അടങ്ങിയിരിക്കുന്ന ഫോള്‍ഡറുകളാണ് ബ്ലോട്ട്‌വയറുകള്‍. ഇത് സാധാരണ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ ഫോണിനെ റൂട്ട് ചെയ്യാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ ഇവയെ നീക്കം ചെയ്യാവുന്നതാണ്.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

Best Mobiles in India

English summary
Is your microSD card not enough? Here are some quick ways to reclaim storage space.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X