ഐഫോൺ XS, ഐഫോൺ XS മാക്‌സ്, ഐഫോൺ XR എത്തി; മൂന്നും അതിഗംഭീരം!

|

ആപ്പിൾ ഐഫോൺ ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ഇന്നലെ അന്ത്യമായി. 2018 മോഡൽ ഐഫോണുകൾ ഇറങ്ങി. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.30ന് ആതിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും 3 ഐഫോണുകൾ കമ്പനി ഇറക്കിയിട്ടുണ്ട്. ഐഫോൺ XS, ഐഫോൺ XS മാക്‌സ്, ഐഫോൺ XR എന്നിവയാണ് ഈ മോഡലുകൾ

 

ഇതിൽ ആപ്പിളിന്റെ ഇന്നുവരെ ഇറക്കിയതിൽ വെച്ച് ഏറ്റവും വലിയ ഡിസ്പ്ളേ ഉള്ള ഫോണും ആപ്പിളിന്റെ ആദ്യത്തെ ഇരട്ട സിം ഫോണും ഉണ്ട്. എന്തൊക്കെയാണ് ഈ മോഡലുകളുടെ സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

ഐഫോൺ XS

ഐഫോൺ XS

ഐഫോൺ XS 64 ജിബി മോഡലിന് 99,900 രൂപയും 256 ജിബി മോഡലിന് 1,14,900 രൂപയും 512 ജിബി മോഡലിന് 1,34,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും. സ്‌പേസ് ഗ്രെ, സിൽവർ എന്നീ നിറങ്ങൾക്ക് പുറമെ ഗോൾഡ്‌ നിറത്തിൽ ഉള്ള മോഡൽ കൂടെ വൈകാതെ ലഭ്യമാകും. 5.8 ഇഞ്ച് OLED സൂപ്പർ റെറ്റിന 1125×2234 ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.

ഐഫോൺ XS മാക്‌സ്

ഐഫോൺ XS മാക്‌സ്

ഐഫോൺ XS മാക്‌സ് 64 ജിബി മോഡലിന് 1,09,900 രൂപയും 256 ജിബി മോഡലിന് 1,24,900 രൂപയും 512 ജിബി മോഡലിന് 1,44,900 രൂപയുമാണ് ഇന്ത്യയിൽ വില വരിക. സവിശേഷതകൾ സെപ്റ്റംബർ 14 മുതൽ തന്നെ പ്രീ ഓർഡർ ആരംഭിക്കും. സ്‌പേസ് ഗ്രെ, സിൽവർ എന്നീ നിറങ്ങൾക്ക് പുറമെ ഗോൾഡ്‌ നിറത്തിൽ ഉള്ള മോഡൽ കൂടെ വൈകാതെ ലഭ്യമാകും. 6.5 ഇഞ്ച് OLED സൂപ്പർ റെറ്റിന 1242×2688 ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ വീതമുള്ള രണ്ടു ലെൻസുകൾ പിറകിൽ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്.

ഐഫോൺ XR
 

ഐഫോൺ XR

ആപ്പിളിന്റെ ആദ്യത്തെ ഇരട്ട സിം സൗകര്യം ഉള്ള ഫോൺ ആണ് ഐഫോൺ XR. വിലയുടെ കാര്യത്തിലും ഇന്നലെ അവതരിപ്പിച്ച മറ്റു രണ്ടു മോഡലുകളെക്കാൾ ഏറെ കുറവുമാണ്. 64 ജിബി മോഡലിന് 76,900 ആണ് വരുന്നത്. ഒപ്പം കൂടിയ വില കൊടുത്ത് 128 ജിബി മോഡലും 256 ജിബി മോഡലും സ്വന്തമാക്കാം. ഇരട്ട സിം, 6.1 ഇഞ്ച് 828×1792 LCD ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ പിൻക്യാമറ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഈ മൂന്ന് മോഡലുകളുടെയും കൂടുതൽ വിശേഷങ്ങൾ, റിവ്യൂ എന്നിവ ഉടൻ തന്നെ ഗിസ്ബോട്ടിൽ പ്രതീക്ഷിക്കാം.

<strong>എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം എന്ത്?</strong>എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം എന്ത്?

Best Mobiles in India

Read more about:
English summary
Apple iPhone XS, iPhone Max, iPhone XR Launched; Price and Top Features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X