iQOO Z6 പ്രോ 5ജി ഇന്ത്യയിലെത്തുക 25,000 രൂപയിൽ താഴെ വിലയിൽ

|

വളരെപ്പെട്ടെന്ന് ഇന്ത്യയിൽ ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് iQOO. കമ്പനിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് iQOO Z6 5ജി സ്മാർട്ട്ഫോൺ. ഈ സ്മാർട്ട്ഫോണിന്റെ പ്രോ വേരിയന്റ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് iQOO. iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ച് കൊണ്ടുള്ള ടീസറും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ, iQOO റെയ്ഡ് നൈറ്റ്‌സ് ഗ്രാൻഡ് ഫിനാലെ എപ്പിസോഡിൽ iQOO Z6 പ്രോ 5ജിയുടെ വിലയും സ്ഥിരീകരിച്ചിട്ടുണ്ട്.

iQOO Z6 പ്രോ 5ജി ലോഞ്ച്

iQOO Z6 പ്രോ 5ജി ലോഞ്ച്

ബ്രാൻഡ് അതിന്റെ ട്വിറ്റർ ഹാൻഡിൽ വഴിയാണ് iQOO Z6 പ്രോ 5ജിയുടെ ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചത്. എന്നാൽ, ലോഞ്ച് തീയതി സംബന്ധിച്ച് അവർ ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല. വരാനിരിക്കുന്ന iQOO Z6 പ്രോ 5ജിയ്ക്ക് കരുത്ത് പകരുന്നത് ഏത് പ്രോസസറാണ് എന്ന ചോദ്യം ആണ് കമ്പനി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്. iQOO Z6 പ്രോ 5ജി സ്മാർട്ട്‌ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

സ്മാർട്ട്ഫോൺ

25,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ ഡിവൈസ് എന്ന നിലയിൽ ആണ് iQOO Z6 പ്രോ 5ജി വിശേഷിപ്പിക്കപ്പെടുന്നത്. iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിന് 550കെ പ്ലസിന്റെ AnTuTu സ്കോറും ഉണ്ട്. ഇത് ഈ വില വിഭാഗത്തിലെ ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

iQOO Z6 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

iQOO Z6 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ചിപ്പ്സെറ്റ് ഒഴിച്ച് iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ച് ഇപ്പോഴും വലിയ വ്യക്തതയില്ല. വരും ദിവസങ്ങളിൽ iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ കമ്പനി ടീസ് ചെയ്യാൻ സാധ്യത ഉണ്ട്. കൂടാതെ, iQOO Z6 പ്രോ 5ജിയിൽ ഉയർന്ന റിഫ്രഷ് റേറ്റും അതിവേഗ ചാർജിങ് സാങ്കേതികവിദ്യയുടെ സപ്പോർട്ടും പ്രതീക്ഷിക്കാവുന്നതാണ്.

റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

iQOO

ഓർക്കാൻ, iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ പ്രഖ്യാപിച്ചത്, ബേസ് മോഡലിന് 15,499 രൂപ നിരക്കിലാണ്. 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ബേസ് മോഡലായി വരുന്നത്. 120 Hz റിഫ്രഷ് റേറ്റ് ഉള്ള 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1,080 x 2,408 പിക്സൽസ് ) ഐപിഎസ് എൽസിഡി പാനലുമാണ് iQOO Z6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

സ്‌നാപ്ഡ്രാഗൺ

ഹുഡിന് കീഴിൽ സ്‌നാപ്ഡ്രാഗൺ 695 പ്രോസസറും iQOO Z6 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. കൂടാതെ 18 W ചാർജിങ് സപ്പോർട്ട് ഉള്ള 5000 എംഎഎച്ച് ബാറ്ററി യൂണിറ്റും iQOO Z6 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. ഇമേജിങിനായി, iQOO Z6 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു. അതിൽ 50 മെഗാ പിക്സൽ സാംസങ് ഐസോസെൽ ജെഎൻ1 പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാ പിക്സൽ ബൊക്കെ ക്യാമറ എന്നിവ ഉൾപ്പെടുന്നു.

108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

iQOO Z6 5ജി

16 മെഗാ പിക്സൽ സാംസങ് 3പി9 സെൽഫി ക്യാമറ സെൻസർ, ആൻഡ്രോയിഡ് 12 ഒഎസ് എന്നിവയും iQOO Z6 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഉൾപ്പെടുന്നു. iQOO Z6 പ്രോ 5ജിയിലേക്ക് വരുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ പ്രതീക്ഷിക്കാം. അത് പോലെ തന്നെ വിപണിയിൽ വൺപ്ലസ് നോർഡ് സിഇ2, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിവ പോലെയുള്ള മിഡ് റേഞ്ച് ഡിവൈസുകൾക്ക് കനത്ത മത്സരവും iQOO Z6 പ്രോ 5ജിയിൽ നിന്നും പ്രതീക്ഷിക്കാം.

Best Mobiles in India

English summary
IQOO is becoming one of the most popular smartphone brands in India. The iQOO Z6 5G smartphone is one of the popular models of the company. IQOO is all set to launch a pro variant of this smartphone in India soon. The company has also released a teaser confirming the India launch of the iQOO Z6 Pro 5G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X