ലെനോവോ ലിജിയൻ 2 പ്രോ ഗെയിമിങ് സ്മാർട്ട്ഫോൺ ഏപ്രിൽ 8ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ലെനോവോ ലിജിയൻ പ്രോയുടെ പിൻഗാമിയായ ലിജിയൻ 2 പ്രോ ഏപ്രിൽ 8ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. വെയ്‌ബോ ഹാൻഡിൽ വഴിയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ഗെയിമിംഗ് ഫോണിന്റെ പ്രധാന വിശദാംശങ്ങളൊന്നും ടീസറിൽ വെളിപ്പെടുത്തിയിട്ടില്ല. L70081 മോഡൽ നമ്പറുള്ള ഒരു ലെനോവോ ഫോൺ അടുത്തിടെ ചൈനയിലെ 3സി സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ കണ്ടെത്തിയിരുന്നു. ഇത് വരാനിരിക്കുന്ന ലിജിയൻ 2 പ്രോ ഗെയിമിംഗ് സ്മാർട്ട്‌ഫോണാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലെനോവോ ലിജിയൻ 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലെനോവോ ലിജിയൻ 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

3സി സർട്ടിഫിക്കേഷനിലെ വിവരങ്ങൾ അനുസരിച്ച് ലെനോവോ ലിജിയൻ 2 പ്രോ രണ്ട് ചാർജർ മോഡൽ നമ്പറുകളായ എൽസി -658, എസ്‌സി -88 എന്നിവയോടെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവ 65W, 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 1129, 3763 പോയിന്റുകൾ നേടാൻ ഈ ഡിവൈസുകൾക്ക് സാധിച്ചിട്ടുണ്ട്. ഗീക്ക്ബെഞ്ച് ലിസ്റ്റിങിലും ഈ ഫോൺ കണ്ടെത്തിയിരുന്നു.

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

സ്‌നാപ്ഡ്രാഗൺ 888

16 ജിബി വരെ റാമുള്ള ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പക്കുന്നു. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ലെനോവോയുടെ വരാനിരിക്കുന്ന ഗെയിമിംഗ് ഫോൺ ഒരു ഡ്യുവൽ-ടർബോ കൂളിംഗ് സിസ്റ്റവും അവതരിപ്പിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യാമറ, ബാറ്ററി, ഡിസ്പ്ലേ

ലെനോവോ ലിജിയൻ 2 പ്രോ സ്മാർട്ട്ഫോണിന്റെ ക്യാമറ, ബാറ്ററി, ഡിസ്പ്ലേ വലുപ്പം തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും അതിന്റെ മുൻഗാമിയായ ലെനോവോ ലിജിയൻ പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ഈ പുതിയ ഹാൻഡ്‌സെറ്റ് ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമായിട്ടായിരിക്കും വരുന്നത്. 5000 mAh ശേഷിയുള്ള ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: മോട്ടോ ജി50 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക മൂന്ന് പിൻക്യാമറകളുമായികൂടുതൽ വായിക്കുക: മോട്ടോ ജി50 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക മൂന്ന് പിൻക്യാമറകളുമായി

ലിജിയൻ 2 പ്രോ ഗെയിമിങ് സ്മാർട്ട്ഫോൺ

അതേസമയം ലിജിയൻ 2 പ്രോ ഗെയിമിങ് സ്മാർട്ട്ഫോൺ അതിന്റെ മുൻഗാമിയെപ്പോലെ തിരശ്ചീന ഗെയിമിംഗ് അനുഭവവും നൽകുമെന്ന് ടിപ്പ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്ത് വിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഒലെഡ് പാനലുമായിട്ടായിരിക്കും ഈ ഗെയിമിങ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നും ഈ ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിജിയൻ പ്രോ സ്മാർട്ട്ഫോണിൽ ഉള്ളതിന് സമാനമായ സൈഡ് മൌണ്ടഡ് പോപ്പ്-അപ്പ് ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്യാമറ

64 എം‌പി പ്രൈമറി ക്യാമറയും 16 എം‌പി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്ന റിയർ ക്യാമറ സെറ്റപ്പാണ് ലിജിയൻ പ്രോയിൽ ഉള്ളത്. എന്നാൽ ഇതിന്റെ അടുത്ത തലമുറ ഡിവൈസിൽ കൂടുതൽ ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. അടുത്തിടെ ലോഞ്ച് ചെയ്ത ബ്ലാക്ക് ഷാർക്ക് 4, 4 പ്രോ, റോഗ് ഫോൺ 5 എന്നിവയാണ് ലെനോവോ ലിജിയൻ 2 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ നേരിടേണ്ട എതിരാളികൾ. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഈ വിവരങ്ങൾ വെളിപ്പെടുത്തിയേക്കും.

കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട് കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്

Best Mobiles in India

English summary
Lenovo Legion 2 Pro, the successor to the Legion Pro, will be launched in the Chinese market on April 8th. The company confirmed this via the Weibo handle.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X