ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

|

ഓപ്പോയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോണുകളായ ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മൂന്ന് മോഡലുകളുമായി ഈ സീരിസ് മെയ് മാസത്തിൽ തന്നെ ചൈനീസ് വിപണിയിൽ എത്തിയിരുന്നു. ഇതിൽ രണ്ട് മോഡലുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് റെനോ ഡിവൈസുകളും രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഒറ്റ സ്റ്റോറേജ് വേരിയന്റുകളാണ് നിലവിൽ രണ്ട് സ്മാർട്ടഫോണുകൾക്കും ഉള്ളത്.

ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി: വില, ലഭ്യത

ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി: വില, ലഭ്യത

ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോണിൽ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 29,990 രൂപയാണ് വില. ജൂലൈ 29 മുതൽ ഡിവൈസ് വിൽപ്പനയ്ക്ക എത്തും. ഓപ്പോ റെനോ 6 പ്രോ 5ജി 12ജിബി റാമും 256ജിബി സ്റ്റോറേജുമായിട്ടാണ് വരുന്നത്. 39,990 രൂപയാണ് ഈ ഡിവൈസിന്റെ വില. ജൂലൈ 20 മുതലാണ് ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. രണ്ട് ഫോണുകളും അറോറ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ, ഓപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴി വിൽപ്പന നടക്കും. എച്ച്ഡി‌എഫ്‌സി ബാങ്ക് ഇടപാടുകൾക്ക് 4,000 ക്യാഷ്ബാക്ക്, ബജാജ് ഫിൻ‌സെർവ്, പേടിഎം എന്നിവയ്ക്ക് 15 ശതമാനം ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

ഓപ്പോ റെനോ 6 പ്രോ 5ജി: സവിശേഷതകൾ

ഓപ്പോ റെനോ 6 പ്രോ 5ജി: സവിശേഷതകൾ

ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോൺ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾപണം മുടക്കാൻ തയ്യാറാണോ?, നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകൾ

ക്വാഡ് റിയർ ക്യാമറ

ഓപ്പോ റെനോ 6 പ്രോ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, കളർ ടെമ്പറേച്ചർ സെൻസറുള്ള 2 മെഗാപിക്സൽ മോണോ ക്യാമറ എന്നിവയാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് മൂലയിലായി ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് ഇത് നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി

ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണിൽ 5ജി, Wi-Fi 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, ഗൈറോസ്‌കോപ്പ് എന്നിവയും നൽകിയിട്ടുണ്ട്. 4,500mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ഓപ്പോ റെനോ 6 5ജി: സവിശേഷതകൾ

ഓപ്പോ റെനോ 6 5ജി: സവിശേഷതകൾ

ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽസ്) ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയ ടെക് ഡൈമെൻസിറ്റി 900 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ColorOS 11.3ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിൽ എത്തുക 15,000 രൂപയിൽ താഴെ വിലയുമായി; റിപ്പോർട്ട്റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിൽ എത്തുക 15,000 രൂപയിൽ താഴെ വിലയുമായി; റിപ്പോർട്ട്

ക്യാമറ

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് മൂലയിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

കണക്റ്റിവിറ്റി ഓപ്ഷനുകൾ

ഓപ്പോ റെനോ 6 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, Wi-Fi 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇസഡ്-ആക്സിസ് ലീനിയർ മോട്ടോർ, കളർ ടെമ്പറേച്ചർ സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 4,300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

Best Mobiles in India

English summary
Oppo has launched the latest flagship smartphones, the Oppo Reno 6 5G and Reno 6 Pro 5G in the Indian market. These devices have attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X