റെഡ്മി നോട്ട് 10 ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

റെഡ്മി നോട്ട് 4 ജി അവതരിപ്പിച്ചതോടുകൂടി റെഡ്മി നോട്ട് സീരീസ് 2014 ൽ ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിന്റെ ശൈലി ആകെമാറി. അപ്പോൾ വിപണിയിലേക്ക് വന്ന റെഡ്മി നോട്ട് 3, റെഡ്മി നോട്ട് 4 തുടങ്ങിയ സ്മാർട്ഫോണുകൾ അക്കാലത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ള സ്മാർട്ട്ഫോണുകളായിരുന്നു. കാലങ്ങളായി ഇന്ത്യയിലെ റെഡ്മി നോട്ട് ലൈനപ്പിനായുള്ള തന്ത്രത്തിൽ കമ്പനി മാറ്റം വരുത്തി. റെഡ്മി നോട്ട് ലൈനപ്പ് ഒരു സ്മാർട്ഫോണിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വാസ്തവത്തിൽ, 2020 ൽ കമ്പനി റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് തുടങ്ങിയ സ്മാർട്ഫോണുകൾ അവതരിപ്പിച്ചു.

റെഡ്മി നോട്ട് 10ൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

റെഡ്മി നോട്ട് 10ൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ക്യു 1 2021 ൽ ഷവോമി ഇന്ത്യ റെഡ്മി നോട്ട് 10 ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകളുടെ പോലെ തന്നെ, എല്ലാ റെഡ്മി നോട്ട് 10 ഉം മീഡിയടെക്കിൽ നിന്നോ അല്ലെങ്കിൽ നെക്സ്റ്റ് ജനറേഷൻ മിഡ് റേഞ്ച് പ്രോസസറിലൂടെയോ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്വാൽകോം. റെഡ്മി നോട്ട് 10 പത്താമത്തെ ആവർത്തനമായതിനാൽ രസകരമായ ചില സവിശേഷതകൾ കൂടി ഇതിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ

ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ

ഇന്ത്യയിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള ആദ്യ റെഡ്മി സ്മാർട്ട്ഫോൺ ഷവോമി അവതരിപ്പിച്ചേക്കും. പോക്കോ, എംഐ മോണിക്കർ എന്നിവയ്ക്ക് കീഴിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള നിരവധി ഫോണുകൾ ബ്രാൻഡ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ സമയം, റെഡ്മി നോട്ട് 10നെതിരെ മത്സരിക്കുന്നതിനായി ഈ സവിശേഷതകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

5 ജി ശേഷിയുള്ള പ്രോസസർ

5 ജി ശേഷിയുള്ള പ്രോസസർ

റെഡ്മി നോട്ട് 10 ന്റെ നിരവധി എഡിഷനുകൾ ഷവോമി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പറയുന്നുണ്ട്. കൂടാതെ, ഈ സ്മാർട്ഫോൺ 5 ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുവാൻ സാധ്യതയുണ്ട്. ക്വാൽകോമിൽ നിന്നോ മീഡിയടെക്കിൽ നിന്നോ കുറഞ്ഞത് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന മിഡ് റേഞ്ച് 5 ജി ചിപ്‌സെറ്റ് ഈ സ്മാർട്ഫോണിൽ ഉപയോഗിച്ചേക്കാം.

എംഐയുഐ 12 വരുന്ന ആൻഡ്രോയിഡ് 11

എംഐയുഐ 12 വരുന്ന ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എംഐയുഐ 12 സ്കിനിൽ റെഡ്മി നോട്ട് 10 സ്മാർട്ഫോൺ വിപണിയിൽ വരുന്നു. ഈ സ്മാർട്ട്‌ഫോണിന് ആൻഡ്രോയിഡ് 12, എംഐയുഐ 13 അപ്‌ഡേറ്റും വരും ദിവസങ്ങളിൽ ലഭിക്കുന്നതാണ്. റെഡ്മി നോട്ട് 10 ന് ഏകദേശം 11,000 രൂപയും, റെഡ്മി നോട്ട് 10 പ്രോയ്ക്ക് 15,000 രൂപയുമാണ് വില വരുന്നത്.

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

Best Mobiles in India

English summary
The Redmi Note 10 in India is likely to be released in Q1 2021 by Xiaomi India/Redmi India. The Redmi Note 10 is also expected to be powered by a next-generation mid-range processor from either MediaTek or Qualcomm, like all iterations of Redmi Note smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X