ഉപയോക്താവ് കടിച്ചു; ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു

Posted By: Lekshmi S

ഒറിജിനല്‍ ആണോയെന്ന് അറിയാന്‍ ഉപയോക്താവ് കടിച്ച ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ചൈനയിലെ നാന്‍ജിംഗ് നഗരത്തിലാണ് സംഭവം.

ഉപയോക്താവ് കടിച്ചു; ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു

ബാറ്ററി മാറ്റിവാങ്ങാന്‍ എത്തിയയാള്‍ കടിച്ചുനോക്കുന്നതും ബാറ്ററി പൊട്ടിത്തെറിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖത്തില്‍ നിന്ന് കുറച്ചകലെ വച്ച് പൊട്ടിത്തെറിച്ചതിനാല്‍ കടിച്ചയാളിനോ കടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ കടിക്കുന്നത് പൊട്ടിത്തെറിക്ക് കാരണമായേക്കാം എന്നതിന്റെ ഉദാഹരമാണ് ചൈനയില്‍ നടന്ന സംഭവം. ബാറ്ററികളില്‍ ഭാരമുള്ളതും കൂര്‍ത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് അടിക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തും.

ബാറ്ററികളുടെ തകരാറുകള്‍ ഐഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം ബാറ്ററികളുള്ള ഫോണുകള്‍ വേഗത്തില്‍ ഷട്ട്ഡൗണ്‍ ആകുന്നതും പതിവാണ്. ഈ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ ആപ്പിള്‍ ഉപയോക്താക്കളെ അറിയിക്കാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ തുടങ്ങി.

വിള നാശം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി

ഇതിന് എതിരെ ഉപയോക്താക്കള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യം വരെയുണ്ടായി. ഇതോടെ തകരാറിലായ ബാറ്ററികള്‍ വിലക്കിഴില്‍ മാറ്റാന്‍ അവസരം നല്‍കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നാല്‍ പോലും പുതിയ ബാറ്ററികള്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്.

English summary
An Apple iPhone battery explodes at an electronics store in China as the user takes a bite of it in an attempt to check its authenticity. The CCTV footage captured by the security camera in the store shows the user taking a bite on the battery that was offered to him by the retailer to check it and it goes BOOM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot