2023 മുതൽ ഫോർഡ് കാറുകൾ പുറത്തിറങ്ങുക ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസുമായി

|

കണക്റ്റഡ് കാറുകൾ എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡ്. 2023 മുതൽ അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡിന്റെ എല്ലാ കാറുകളിലും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും പ്രവർത്തിക്കുകയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, ഓട്ടോമൊബൈൽ രംഗത്ത് ഫോർഡിന്റെ പുതിയ പ്രഖ്യാപനം വലിയ മാറ്റത്തിനാണ് തുടക്കമിടുന്നത്.

ആൻഡ്രോയിഡ് ഓട്ടോ

ആൻഡ്രോയിഡ് ഓട്ടോ പ്രവർത്തിപ്പിക്കുന്നതിനായി ഫോർഡ് കാറുകളിൽ ഹാർഡ്‌വെയർ പ്രത്യേകം ഫിറ്റ് ചെയ്യേണ്ടതില്ല. സ്മാർട്ട്‌ഫോണിന്റെ സഹായമില്ലാതെ തന്നെ ഗൂഗിൾ മാപ്‌സ് പോലുള്ള സോഫ്റ്റ്‌വെയറുകളും മറ്റ് ആൻഡ്രോയിഡ് അപ്ലിക്കേഷനുകളും കാറിന്റെ ഇൻഫോട്ടൈൻമെന്റ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനമായിരിക്കും 2023 മുതൽ പുറത്തിറങ്ങുന്ന ഫോർഡ് കാറുകളിൽ ഉണ്ടാവുക.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ഫോർഡും ഗൂഗിളും ചേർന്ന് പ്രവർത്തിക്കുന്നു

ഫോർഡും ഗൂഗിളും ചേർന്ന് പ്രവർത്തിക്കുന്നു

ഗൂഗിളിന്റെ ആൻഡ്രോയിഡിലെയും ഫോർഡിലെയും ജീവനക്കാർ ഒരുമിച്ച് പ്രവർത്തിക്കുന്ന ടീം അപ്‌ഷിഫ്റ്റ് എന്ന പേരിലുള്ള പുതിയ പ്രോജക്ട് ആരംഭിക്കുകയാണെന്ന് ഫോർഡ് അധികൃതർ അറിയിച്ചിട്ടുണ്ട്. വിഷൻ എയിലൂടെ തങ്ങളുടെ പ്ലാന്റുകൾ നവീകരിക്കുക, വാഹനം വാങ്ങുമ്പോൾ പുതിയ റീട്ടെയിൽ അനുഭവങ്ങൾ വികസിപ്പിക്കുക, കണക്ടഡ് വാഹന ഡാറ്റയെ അടിസ്ഥാനമാക്കി പുതിയ ഓണർഷിപ്പ് ഓഫറുകൾ സൃഷ്ടിക്കുക തുടങ്ങി നിരവധി പ്രോജക്ടുകൾ ഇതിൽ ഉൾപ്പെടുമെന്ന് ഫോർഡ് അധികൃതർ അറിയിച്ചു.

ഫോർഡ്

ഗൂഗിൾ ക്ലൗഡിന്റെ സഹായത്തോടെ ഫോർഡിന്റെ ഡിജിറ്റൽ പരിവർത്തനവും പവർ കണക്റ്റഡ് വാഹന സാങ്കേതികവിദ്യകളും സുരക്ഷിതവും ആഗോളവുമായി മാറുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്ന ആദ്യത്തെ കമ്പനിയല്ല ഫോർഡ്. മറ്റ് വാഹന നിർമാതാക്കളായ വോൾവോ, ജനറൽ മോട്ടോഴ്‌സ്, റെനോ-നിസ്സാൻ-മിത്സുബിഷി അലയൻസ് എന്നിവയും വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒഎസ് ഉപയോഗിക്കുന്നതിന് ഗൂഗിളുമായി കരാറിൽ ഒപ്പിട്ടു.

കൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾ

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേ ഇക്കോസിസ്റ്റത്തിന് പുറമേ മികച്ച ഓണർഷിപ്പ് അനുഭവം നൽകുന്നതിന് കൂടുതൽ പേഴ്സണലൈസ്ഡ് ആയ ഓട്ടോമൊബൈൽ ഇക്കോസിസ്റ്റത്തിന് വേണ്ട കൂടുതൽ ആൻഡ്രോയിഡ് ആപ്പുകൾ ഉണ്ടാക്കാൻ ഫോർഡും തേർഡ് കക്ഷി ഡവലപ്പർമാരും പ്രവർത്തിക്കും. നിലവിലെ ഓണർഷിപ്പ് മോഡലിനെ മാറ്റി പുതിയത് കൊണ്ടുവരാൻ സോഫ്റ്റ്വെയർ, ഡാറ്റ, കണക്റ്റുചെയ്ത ഇക്കോ സിസ്റ്റം എന്നിവ ഉണ്ടാക്കാനാണ് ഗൂഗിളുമായി സഹകരിക്കുന്നതെന്ന് ഫോർഡ് അറിയിച്ചു.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി

നിലവിൽ മിക്ക വാഹന നിർമാതാക്കളും സ്വന്തം കാറുകൾക്കായി കസ്റ്റം യൂസർ ഇന്റർഫേസുകളാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം തേർഡ് പാർട്ടി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സോഫ്റ്റ്വെയറായി ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയും ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നത് ഏറെ ആകർഷകമായ ആശയമാണ്. ഇതിലൂടെ ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ ഇൻഫോടൈൻമെന്റ് സിസ്റ്റം വഴി ചെയ്യാൻ സാധിക്കം.

കൂടുതൽ വായിക്കുക: വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 50 രൂപ കിഴിവ് നേടാംകൂടുതൽ വായിക്കുക: വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 50 രൂപ കിഴിവ് നേടാം

Best Mobiles in India

English summary
Leading car maker Ford is preparing to implement the concept of connected cars. From 2023, all Ford cars will have Google's Android operating system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X