ഇത്തരത്തിലുള്ള ആപ്പുകളിലേതെങ്കിലും ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

|

സൈബർ സുരക്ഷ കമ്പനിയായ ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് മലിഷ്യസ് ആണെന്ന് കണ്ടെത്തിയ 29 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. 10 ദശലക്ഷത്തിലധികം ആളുകൾ ഡൌൺലോഡ് ചെയ്ത ആപ്പുകളാണ് സുരക്ഷാ പ്രശ്നം കാണിച്ച് കമ്പനി നീക്കം ചെയ്തത്. അതിനാൽ തന്നെ ഈ ആപ്പുകളൊന്നും തന്നെ നിങ്ങളുടെ ഫോണിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

ഹിഡ്അഡ് വിഭാഗം

ഈ 29 ആപ്പുകളിൽ മൾട്ടിആപ്പ് മൾട്ടിപ്പിൾ അക്കൌണ്ട്സ് സൈമൾട്ടേനിയസ്ലി എന്ന ആപ്പ് മാത്രം 5 ദശലക്ഷം ആളുകളാണ് ഇൻസ്റ്റാൾ ചെയ്തത്. 29 ആപ്ലിക്കേഷനുകളിൽ 24 എണ്ണം ഹിഡ്അഡ് വിഭാഗത്തിൽ പെടുന്നു, ബാക്കി അഞ്ച് ആപ്ലിക്കേഷനുകൾ ആഡ്വെയർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് നിക്കം ചെയ്ത മാലിഷ്യസ് അപ്ലിക്കേഷനുകളുടെ പട്ടികയുടെ സ്ക്രീൻഷോട്ടുകളും കമ്പനി പുറത്തുവിട്ടു.

ഫുൾ സ്ക്രീൻ പരസ്യങ്ങൾ

ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഉപയോക്താവിന്റെ ഡിവൈസിൽ ഫുൾ സ്ക്രീൻ പരസ്യങ്ങൾ കാണിക്കുക എന്നതാണ് ഹിഡ്അഡ് വിഭാഗത്തിലുള്ള അപ്ലിക്കേഷനുകളുടെ ലക്ഷ്യം. ചില ഹിഡ്അഡ് അപ്ലിക്കേഷനുകൾ ഉപയോഗത്തിലില്ലാത്തപ്പോൾ പോലും അവ ഡിവൈസിൻറെ സ്ക്രിനിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. എളുപ്പത്തിൽ അൺ‌ഇൻ‌സ്റ്റാൾ‌ ചെയ്യുന്നത് ഒഴിവാക്കാനും ഹോം സ്ക്രീനിൽ‌ ഷോർട്ട്കട്ട് സൃഷ്ടിക്കാനും ഉപയോക്താവ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം അവ ഐക്കൺ‌ മറയ്‌ക്കുന്നു.

ഗൂഗിൾ പുറത്തിവിട്ട റിപ്പോർട്ട്

മിക്കവാറും ഫോട്ടോഗ്രാഫി വിഭാഗത്തിൽ‌പ്പെട്ട ആപ്പുകളായാണ് ഹിഡ്‌അഡ് അപ്ലിക്കേഷനുകൾ‌ വരുന്നത്. ഷോർട്ട് കട്ടിലൂടെ ഉപയോക്താക്കൾ അപ്ലിക്കേഷൻ ലോഞ്ച് ചെയ്യുമ്പോൾ, ഈ അപ്ലിക്കേഷനുകൾ ഡിവൈസ് സ്‌ക്രീനിൽ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിക്കുന്നു. ഡിവൈസ് പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അപ്ലിക്കേഷൻ സജീവമായി ഉപയോഗിക്കാതിരിക്കുമ്പോഴും ഈ അപ്ലിക്കേഷനുകളിൽ നിന്നും പരസ്യങ്ങൾ കാണിക്കുന്നത് തുടരുമെന്ന് ഗൂഗിൾ പുറത്തിവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആഡ്‌വെയർ വിഭാഗം

ആഡ്‌വെയർ വിഭാഗത്തിൽ ഉള്ള ആപ്ലിക്കേഷനുകളുടെ പ്രവർത്തനം വ്യത്യസ്കമാണ്. ഇവ യുട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ എക്സ്-റേ സ്കാനിംഗ് ആപ്ലിക്കേഷൻ പോലുള്ള വ്യത്യസ്ത ആപ്ലിക്കേഷനുകളുടെ പരസ്യങ്ങൾ കാണിക്കുന്നു. എക്സ്-റേ സ്കാനിംഗ് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന രണ്ട് ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ ഒരു ദശലക്ഷം ഡൌൺലോഡുകൾ മറികടന്നതായി ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് വ്യക്തമാക്കി.

സ്മാർട്ട്‌ഫോൺ ബാറ്ററി നശിപ്പിക്കും

കുടുതലായി ഡാറ്റ ഉപയോഗിക്കാൻ കാരണമാവുകയും ഉപയോക്താവിൻറെ സ്മാർട്ട്‌ഫോൺ ബാറ്ററി നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ആഡ്‌വെയർ അപ്ലിക്കേഷനുകളുടെ ലക്ഷ്യം. ആഡ്‌വെയർ അപ്ലിക്കേഷനുകൾ പരസ്യങ്ങളിലൂടെ ഉപയോക്താവിന്റെ ആൻഡ്രോയിഡ് ഉപകരണത്തിലേക്ക് പ്രവേശിക്കുന്നു. ലോഞ്ച് ചെയ്താൽ ഉടനെ ഈ ആപ്ലിക്കേഷനുകൾ ക്യാമറ തുറക്കുകയും ഫ്ലാഷ്-ലൈറ്റ്, ഗാലറി മുതലായ വിവിധ ഓപ്ഷനുകൾ കാണിക്കുകയും ചെയ്യുന്നു. എന്നാൽ ഉപയോക്താവ് എതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഈ ആപ്ലിക്കേഷനുകൾ ക്ലോസ് ചെയ്യാനോ ഒഴിവാക്കാനോ ഓപ്ഷനില്ലാതെ ഫുൾ സ്ക്രീൻ പരസ്യങ്ങൾ കാണിക്കുന്നു.

ശ്രദ്ധവേണം

എന്തായാലും സ്വന്തം സ്മാർട്ട്ഫോണിലുള്ള ആപ്പുകളെ കുറിച്ച് ഓരോ ആളുകൾക്കും കൃത്യമായ അറിവ് ആവശ്യമാണ്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതീവ ശ്രദ്ധപുലർത്തേണ്ടതുണ്ട്. .ചില ആപ്പുകൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നവയോ സ്മാർട്ട്ഫോണിനെ നശിപ്പിക്കുന്നവയോ ആയിരിക്കാം. എല്ലായിപ്പോഴും പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ശ്രദ്ധിക്കണം.

Best Mobiles in India

Read more about:
English summary
Google has removed 29 malicious apps from the Play Store with over a collective download count of 10 million, discovered by cybersecurity company Quick Heal Security Labs. In a company blog post, Quick Heal Security Labs revealed that one app called “Multiapp multiple accounts simultaneously” alone had over five million installs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X