ഐപിഎല്‍ 2019ല്‍ സൗജന്യ സ്‌പോര്‍ട്ട്‌സ് ചാനലുകളുമായി ടാറ്റ സ്‌കൈയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും

|

ഐപിഎല്‍ 2019 നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഹോട്ട്‌സ്റ്റാല്‍ ക്രിക്കറ്റ് അപ്‌ഡേറ്റ് തുടരുന്നതിനായി വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ടാറ്റ സ്‌കൈയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും അവതരിപ്പിച്ചു. ഒപ്പം ബിഎസ്എന്‍എല്ലും ഇതിനോടൊപ്പം രണ്ട് പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പ്ലാനുകളായ 199 രൂപ, 499 രൂപ എന്നിവ ക്രിക്കറ്റ് മത്സരങ്ങള്‍ തങ്ങളുടെ മൊബൈലില്‍ കാണാനായി പ്രഖ്യാപിച്ചിരിക്കുകയാണ്.

 
ഐപിഎല്‍ 2019ല്‍ സൗജന്യ സ്‌പോര്‍ട്ട്‌സ് ചാനലുകളുമായി ടാറ്റ സ്‌കൈയും എയര

ടാറ്റ സ്‌കൈ ഫ്രീ സ്‌പോര്‍ട്ട് ചാനലുകള്‍

ടാറ്റ സ്‌കൈ സൗജന്യമായി നല്‍കുന്ന ഫ്രീ സ്‌പോര്‍ട്ട് ചാനലുകളാണ് സ്റ്റാര്‍ സ്‌പോര്‍ട്ട് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് 1 ബംഗ്ല, സ്റ്റാര്‍ 1 കന്നഡ എന്നവ. അധിക പണം ഈ ചാനലുകള്‍ക്ക് കമ്പനി ഈടാക്കുന്നില്ല. 2019 മേയ് 19 വരെ ഈ ഓഫര്‍ ലഭ്യമാണ്.

ഇതു കൂടാതെ 646 രൂപയുടെ ഫാമിലി സ്‌പോര്‍ട്ട് എച്ച്ഡി പായ്ക്കു കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 96 ചാനലുകളാണ് ഇത് ലഭ്യമാകുന്നത്. ഇതേ പ്ലാന്‍ 456 രൂപയ്ക്ക് എസ്ഡിയില്‍ ലഭ്യമാണ്. സോണി, സ്റ്റാര്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഫ്രീ ചാനലുകള്‍

എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ചാനലുകളെ കുറിച്ചു പറയുകയാണെങ്കില്‍, ഐപിഎല്‍ സീസണില്‍ വരിക്കാരാകുന്നതിനായി സൗജന്യ പ്രിവ്യൂ ചാനലുകള്‍ വാഗ്ദാനം ചെയ്യുന്നു. അതായത് രണ്ട് കോംപ്ലിമെന്ററി സ്‌പോര്‍ട്ട് ചാനലുകള്‍ മേയ് 19 വരെ ലഭിക്കുന്നു, അതായത് സ്റ്റാര്‍ സ്‌പോര്‍ട്ട് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് 1 എന്നിവ.

മറുവശത്ത് DTH സേവനത്തിലെ നിലവിലെ ഉപയോക്താക്കള്‍ക്ക് അധിക ചാനലുകളായ സ്റ്റാര്‍ സ്‌പോര്‍ട്ട് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്ട് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്ട് 1 ഹിന്ദി എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്ട് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്ട് 1 ബംഗ്ല എന്നിവ ലഭിക്കുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റാണ് സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്. 15 ചാനലുകള്‍ ആറ് ഭാഷകളില്‍ ഈ സീസണില്‍ ലഭിക്കുന്നു. ഡിഡി സ്‌പോര്‍ട്ട് ചാനലുകള്‍ ഒരു മണിക്കൂറിലധികം ഒരു മത്സരം കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടു പറയുന്നു.

Best Mobiles in India

Read more about:
English summary
Tata Sky and Airtel Digital TV offer free sports channels during IPL 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X