വിട്രാൻസ്ഫറിന് ഇന്ത്യയിൽ നിരോധനം; ഇനിമുതൽ ഫയലുകൾ കൈമാറാൻ ഈ സേവനങ്ങൾ ഉപയോഗിക്കാം

|

ജനപ്രിയ ഫയൽ ഷെയറിങ് വെബ്സൈറ്റായ WeTransfer.comന് നിരോധനം. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഈ വെബ്സൈറ്റിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. രാജ്യ താത്പര്യത്തിനും പൊതുതാൽ‌പര്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയണ് നടപടിയെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. വെബിലെ ഒരു ജനപ്രിയ ഫയൽ ഷെയറിങ് വെബ്‌സൈറ്റാണ് വിട്രാൻസ്ഫർ. ഇതിന് ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ലോക്ക്ഡൌൺ ദിവസങ്ങളിൽ ഇന്ത്യയിൽ കൂടുതൽ ജനപ്രീതി നേടാനും വിട്രാൻസ്ഫറിന് സാധിച്ചു.

2 ജിബി

ഇമെയിലിലേക്ക് 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ ഉപയോക്താക്കളെ വിട്രാൻസ്ഫർ സഹായിക്കുന്നു. വിട്രാൻസ്ഫറിലൂടെ ഫയലുകൾ പരസ്പരം കൈമാറുന്നതിന് ഉപയോക്താക്കൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല.. പണമടച്ചുള്ള പ്രീമിയം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2ജിബിയിൽ കൂടുതൽ വലിപ്പമുള്ള ഫയലും കൈമാറ്റം ചെയ്യാൻ സാധിക്കും. മിക്ക ഉപയോക്താക്കളും സൌജന്യ പ്ലാനാണ് ഉപയോഗിക്കുന്നത്. ഉപയോഗിക്കാനുള്ള എളുപ്പം കാരണം രാജ്യത്ത് വിട്രാൻസ്ഫർ വളരെ എളുപ്പം പ്രചാരം നേടി.

സ്മാഷ്

സ്മാഷ്

വിട്രാൻസ്ഫറിന് സമാനമായ ഫയൽഷെയറിങ് വെബ്സൈറ്റാണ് സ്മാഷ്. ഈ പ്ലാറ്റ്ഫോമിൽ അക്കൌണ്ട് ക്രിയേറ്റ് ചെയ്യാതെ തന്നെ ഫയലുകൾ തമ്മിൽ കൈമാറാൻ സാധിക്കും. ഫയൽ അപ്‌ലോഡ് ചെയ്യാനായി ഫയൽ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇ-മെയിൽ വിലാസവും അയക്കേണ്ട ഇമെയിൽ വിലാസവും നൽകി അയക്കാനുള്ള ബട്ടനിൽ അമർത്തുക. അയച്ച ഫയലിന്റെ ലിങ്ക് ക്രിയേറ്റ് ചെയ്യാനും സൈറ്റിൽ അപ്ലോഡ് ചെയ്ത ഫയലുകൾ 14 ദിവസം വരെ പ്ലാറ്റ്ഫോമിൽ സൂക്ഷിക്കാനും സാധിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശകൂടുതൽ വായിക്കുക: ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

ഹൈടെയിൽ

ഹൈടെയിൽ

അധികം വലുതല്ലാത്ത സൈസിലുള്ള ഫയലുകൾ ഷെയർ ചെയ്യാനായി ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമാണ് ഇത്. 100MB വരെ വലുപ്പമുള്ള ഫയലുകളാണ് ഹൈടെയിലിലൂടെ ഷെയർ ചെയ്യാൻ സാധിക്കുന്നത്. സൌജന്യമായി ലഭിക്കുന്ന ലൈറ്റ് അക്കൌണ്ടിലൂടെ ഒരാൾക്ക് മൊത്തം 2GB സ്റ്റോറേജ് സ്പൈസ് വരെ ലഭിക്കും. വിട്രാൻസ്ഫർ സ്മാഷ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹൈടെയിൽ ഫയലുകൾ അയക്കുന്നതിന് മുമ്പ് സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.

ഡ്രോപ്പ്ബോക്സ്

ഡ്രോപ്പ്ബോക്സ്

ഡെസ്ക്ടോപ്പ് സോഫ്റ്റ്വെയറോ മൊബൈൽ അപ്ലിക്കേഷനോ ഉപയോഗിച്ച് ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു സ്റ്റോറേജ് ​​സേവനമാണ് ഡ്രോപ്പ്ബോക്സ്. പണമടച്ച് നേടുന്ന പ്രീമിയം പ്ലാനുകൾ മാറ്റിനിർത്തിയാൽ, ഉപയോക്താക്കൾക്ക് ഡ്രോപ്പ്ബോക്സ് ബേസികിലൂടെ 2 ജിബി സൌജന്യ സ്റ്റോറേജ് സ്പൈസ് ലഭിക്കും. ഇതിലൂടെ ഫയൽ സ്വീകരിക്കുന്ന ആളിന്റെ ഇമെയിൽ ഐഡി നൽകി മാത്രം ഫയൽ അപ്ലോഡ് ചെയ്യാം.

ഗൂഗിൾ ഡ്രൈവ്

ഗൂഗിൾ ഡ്രൈവ്

നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൌണ്ട് ഉണ്ടെങ്കിൽ ഇതിനകം തന്നെ 15GB സൌജന്യ സ്റ്റോറേജുള്ള ഒരു ഗൂഗിൾ ഡ്രൈവ് അക്കൌണ്ട് ലഭിച്ചിട്ടുണ്ടാകും. ഈ ഡ്രൈവിലൂടെ ഫയലുകൾ, ഓഡിയോ, വീഡിയോകൾ എന്നിവയടക്കമുള്ളവ അപ്‌ലോഡുചെയ്യാനും അയക്കേണ്ട ആളുകഠെ ഇമെയിൽ വിലാസം നൽകിക്കൊണ്ടോ ഫോൾഡറകളുടെ ലിങ്ക് കോപ്പി ചെയ്ത് ആവശ്യമുള്ളവർക്ക് അയച്ചോ ഗൂഗിൾ ഡ്രൈവിലൂടെ ഫയൽ ഷെയർ ചെയ്യാം.

കൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
WeTransfer has millions of users across the world. It allows users to send files up to 2GB straight to the recipient’s email without having to make an account first. Since we do not know what will happen to WeTransfer’s service in India, here are some alternatives that you can try for the time being.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X