ബ്ലോക്ക് ചെയ്ത ആളുകൾക്ക് വീണ്ടും മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പിൽ..!!

By Shafik
|

ബ്ലോക്ക് ചെയ്യപ്പെട്ട ആളുകൾക്ക് വീണ്ടും ബ്ലോക്ക് ചെയ്ത ആൾക്ക് മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പിൽ. മെസ്സേജ് അയക്കാൻ മാത്രമല്ല, വാട്സാപ്പ് സ്റാറ്റസ് കാണാനുള്ള അവസരം കൂടെ ബ്ലോക്ക് ചെയ്യപ്പെട്ട ആൾക്ക് ലഭിക്കുന്നുണ്ട്. വാട്സാപ്പിൽ ഈയടുത്തായി ഇങ്ങനെയൊരു പ്രശ്നം പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

ബ്ലോക്ക് ചെയ്ത ആളുകൾക്ക് വീണ്ടും മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പി

വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ ആണ് ഈ ബഗ്ഗ് കണ്ടെത്തിയിരിക്കുന്നത്. WABetaInfo യുടെ ട്വിറ്റർ വഴിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലരും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ബഗ്ഗ് ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള ഏതൊരു മെസ്സേജിങ് പ്ലാറ്റഫോമിനെയും സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടിക്കുന്ന നമുക്ക് ആവശ്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. വാട്സാപ്പിലും ഉള്ള ഈ സൗകര്യം എന്ത് ബഗ്ഗ് ആണെന്ന് കണ്ടെത്തേഡ്‌നി ഇരിക്കുന്നു.

WABetaInfo യുടെ ട്വീറ്റ് പ്രകാരം ഇത്തരത്തിലുള്ള ഒരുപാട് പേരുടെ പരാതികളും മെസ്സേജുകളും കണ്ടതിനെ തുടർന്നാണ് ഈ കാര്യത്തിൽ ഒരു ട്വീറ്റ് ഇടുന്നത് എന്ന് വ്യക്തമാക്കുന്നു. തുടർന്ന് താഴ നടന്ന ചർച്ചകളിൽ പലർക്കും പറയാനുള്ള കാര്യം ഇത് തന്നെയായിരുന്നു.

ഇതിനുള്ള ഒരു പരിഹാരമായി പറയുന്നത് ചില സമയങ്ങളിൽ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകൾക്ക് നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ലാസ്റ്റ് സീനുമെല്ലാം കാണാൻ സാധിക്കും എന്നതാണ്. സെർവറിന്റെ ഭാഗത്തു നിന്നുമുള്ള ഒരു എറർ മാത്രമാണ് ഇതെന്നും ഇത് പരിഹരിക്കാനായി ബ്ലോക്ക് ചെയ്യേണ്ട ആളുകളെ ഫോൺ കോണ്ടാക്ട്സിൽ നിന്നും കൂടെ ഡിലീറ്റ് ചെയ്യുക എന്ന ഒരു നിർദേശമാണ് WABetaInfo പറയുന്നത്.

വാട്സാപ്പ് ഈ കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിച്ചു കൊണ്ടുള്ള പുതിയ അപ്ഡേറ്റ് ഉടൻ തന്നെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഡവലപ്പർമാർ തുടങ്ങിയിട്ടുമുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ബഗ്ഗ് ഐഒഎസിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ആന്റിവൈറസിന്റെ ആവശ്യമുണ്ടോ?ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ആന്റിവൈറസിന്റെ ആവശ്യമുണ്ടോ?

Best Mobiles in India

English summary
Whatsapp New Bugg Allows Blocked Contacts to Send Messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X