ബംഗളുരു നഗരത്തിലെ ട്രാഫിക്കിനെതിരെ കുതിരപ്പുറത്ത് യാത്ര ചെയ്ത് ഐടി ജോലി രാജിവെച്ചു യുവാവ്!

By GizBot Bureau
|

ആളുകൾ തങ്ങളുടെ ജോലികളിൽ നിന്നും വിരമിക്കാൻ, അല്ലെങ്കിൽ പെട്ടെന്ന് നിർത്തിപ്പോരാൻ പല കാരണങ്ങളും ഉണ്ടാക്കാറുമുണ്ട്, കണ്ടെത്താറുമുണ്ട്. എന്നാൽ ഇവിടെ ബാംഗ്ലൂരിൽ ഒരാൾ തന്റെ ജോലി ഒഴിവാക്കാനും ഒഴിവാക്കി പോന്നതുമടക്കം എല്ലാം ഏറെ ചിന്തിപ്പിക്കുന്നതുമാണ്.

ബംഗളുരു നഗരത്തിലെ ട്രാഫിക്കിനെതിരെ കുതിരപ്പുറത്ത് യാത്ര ചെയ്ത് ഐടി ജോല

തന്റെ ജോലി നിർത്താൻ തീരുമാനിച്ചത് പോലെ തന്നെ ബംഗളൂരുവിലെ റോഡ് ട്രാഫിക്കിന് എതിരെ കൂടെ വിമർശനം ഉയർത്തിയാണ് രൂപേഷ് കുമാർ വർമ്മ എന്ന ഈ യുവാവ് ജോലി രാജിവെക്കുകയുണ്ടായത്. അവസാന ദിവസം ഓഫീസിലേക്ക് പോയത് ഒരു കുതിരപ്പുറത്തായിരുന്നു ഇദ്ദേഹം.

ബാംഗ്ലൂരിലെ എംബസി ഗോൾഫ് ലിങ്ക്സ് ബിസിനസ് പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലാണ് വർമ ​​പ്രവർത്തിച്ചത്. അവസാനത്തെ ജോലി ദിവസത്തിൽ അദ്ദേഹം മഠീക്കരെ വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ട ശേഷം ജോലി സ്ഥലത്ത് എത്തിയത് ഉച്ചക്ക് രണ്ടു മണിക്കായിരുന്നു. ഒരു വെളുത്ത കുതിരപ്പുറത്തായിരുന്നു രൂപേഷ് സഞ്ചരിച്ചിരുന്നത്. "സോഫ്ട്‍വെയർ എൻജിനിയർ എന്ന നിലയിലുള്ള അവസാന ദിവസം" എന്ന ഒരു പ്ലക്കാർഡും രൂപേഷ് കയ്യിൽ പിടിച്ചിരുന്നു.

ഏതായാലും കുതിരപ്പുറത്ത് അവസാന ദിവസം ജോലിസ്ഥലത്തേക്ക് പോകുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തുകയായിരുന്നു. ഓഫീസിൽ എത്തിയപ്പോഴാൾ സെക്യൂരിറ്റി ജീവനക്കാർ അകത്ത് കയറാൻ സമ്മതിച്ചില്ല. എന്നാൽ കുതിര യാത്രക്കായി അനുവദിച്ച ഒരു വാഹനം ആണെന്നും അകത്തു പാർക്ക് ചെയ്യാൻ അനുവദിക്കണം എന്നും രൂപേഷ് പറഞ്ഞു.

ബംഗളുരു നഗരത്തിലെ ഒരിക്കലും തീരാത്ത ഗതാഗത കുരുക്കിനും കൂടിവരുന്ന അന്തരീക്ഷ മലിനീകരണത്തിനും എതിരെ കൂടിയാണ് ഇത്തരത്തിൽ ഒരു കുതിര സവാരിക്ക് രൂപേഷ് മുതിർന്നത്. ഇന്ത്യയിലെ ഏതൊരു ഐടി പ്രഫഷനിലിനും കിട്ടാവുന്ന ഈ ഐടി ജോലി ചെയ്ത് തീർത്തും മടുത്തിട്ടുണ്ട് രൂപേഷിന്. വ്യത്യസ്‌തമായ എന്തെകിലും ഈ മേഖലയിൽ ചെയ്യണം എന്നതാണ് രൂപേഷിന്റെ താൽപര്യം.

"സോഫ്റ്റ്വെയർ എഞ്ചിനീയർമാർ എന്ന നിലയിൽ, ബഹുരാഷ്ട്ര കമ്പനികൾക്ക് വേണ്ടി ഞങ്ങൾ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ട്! അതുപോലെ എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിയുന്നില്ല? അതുകൊണ്ട് ഞാൻ എന്റെ രാജ്യത്തിന് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനാലാണ് ജോലി രാജിവെച്ചത്"- അദ്ദേഹം പറഞ്ഞു.

<strong>ഐക്ലൗഡില്‍ എങ്ങനെ ഐമെസേജ് ഉപയോഗിക്കാം?</strong>ഐക്ലൗഡില്‍ എങ്ങനെ ഐമെസേജ് ഉപയോഗിക്കാം?

കഴിഞ്ഞ എട്ട് വർഷമായി വർമ ബാംഗ്ലൂരിലാണ് താമസിക്കുന്നത്. രാജസ്ഥാനിലെ പിലാനിയിൽ നിന്നാണ് അദ്ദേഹം ഇവിടെ എത്തിയത്കു. കുതിരപ്പുറത്ത് യാത്ര ചെയ്തതിനു ശേഷം അദ്ദേഹം ഒരു വീഡിയോ ഉടൻ തന്നെ പുറത്തുവിടും എന്നും പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും താൻ എന്തുകൊണ്ടാണ് ജോലി ഒഴിവാക്കിയത് എന്നും എന്തിനാണ് കുതിരപ്പുറത്ത് അവസാനദിവസം അദ്ദേഹം ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂടുതൽ വ്യക്തമാക്കും.

Best Mobiles in India

Read more about:
English summary
Bengaluru Techie Rides Horse To Work On Last Day To Protest Traffic

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X