ഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾ

|

ആധുനിക സാങ്കേതിക വിദ്യയുടെയും ഡിജിറ്റലൈസേഷന്റെയും കാലമാണ് ഇത്. ഇന്ത്യ പണരഹിതമായ സമൂഹമായി മാറി തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇത് രാജ്യത്തെ മൊബൈൽ വാലറ്റുകളുടെയോ ഇ-വാലറ്റുകളുടെയും പേയ്‌മെന്റ് ആപ്പുകളുടെയും എണ്ണത്തിൽ വർദ്ധനവിന് വഴിയൊരുക്കി. ഓൺലൈൻ റീട്ടെയിലർമാർ, ഫുഡ് ഡെലിവറി സേവനങ്ങൾ, ടിക്കറ്റിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള പേയ്‌മെന്റ് ഓപ്‌ഷനുകൾ സ്വീകരിക്കുന്നതിനാൽ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾക്കും ഇ-വാലറ്റുകൾക്കും ജനപ്രിതി ഏറെയാണ്.

 

ഡിജിറ്റൽ പേയ്‌മെന്റ്

ഒരു വാലറ്റ് ഉപയോഗിക്കുന്നതിനുപകരം ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ സാധിക്കുന്ന വിധത്തിലുള്ള യുപിഐയുടെ വരവോടെ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യയിൽ ജനപ്രിയമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മിക്കതും നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കും.

ഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ

ആമസോൺ പേ

ആമസോൺ പേ

രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളിലൊന്നാണ് ആമസോൺ പേ. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഈ സേവനം 2017ലാണ് ആരംഭിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ ആമസോൺ അക്കൗണ്ടുകൾ വഴി മറ്റുള്ള വ്യാപാരികൾക്ക് പണം നൽകാൻ പോലും ഇതിലൂടെ സാധിക്കുന്നു എന്നത് ആമസോൺ പേയുടെ ജനപ്രിതി വർധിപ്പിച്ചു. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ നൽകുന്നതിന് ഇത് സെസ്റ്റ്മണിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഓൺലൈൻ റീട്ടെയിലറിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനും പ്രതിമാസ തവണകളായി പണമടയ്ക്കാനും ആമസോൺ പേ ഉപയോഗിക്കാം.

ഭീം (BHIM)
 

ഭീം (BHIM)

യുപിഐ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ജനപ്രിയ പേയ്‌മെന്റ് ആപ്പാണ് ഭീം (BHIM) അഥവാ ഭാരത് ഇന്റർഫേസ് ഫോർ മണി. ഇത് വികസിപ്പിച്ചെടുത്തത് എൻപിസിഐ (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആണ്. മൊബൈൽ ഡിവൈസുകളിലെല്ലാം ഉപയോഗിക്കാവുന്ന ഈ ആപ്പ് എല്ലാ ഇന്ത്യൻ ബാങ്കുകളെയും സപ്പോർട്ട് ചെയ്യുന്നു. ആപ്പിനുള്ളിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും നേരിട്ടുള്ള ബാങ്ക് പേയ്‌മെന്റുകൾ വഴി പേയ്‌മെന്റുകൾ സ്വീകരിക്കാനായി ഒരു പ്രൈമറി അക്കൌണ്ട് തിരഞ്ഞെടുക്കാനും സാധിക്കും. ആപ്പ് വഴി പണം റിക്വസ്റ്റ് ചെയ്യാനും ഇതിൽ സംവിധാനം ഉണ്ട്.

പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐപേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

ഗൂഗിൾ പേ

ഗൂഗിൾ പേ

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൈകിയാണ് എത്തിയത് എങ്കിലും ഗൂഗിൾ അതിന്റെ ഉപയോക്തൃ അടിത്തറ വേഗത്തിൽ വർധിപ്പിച്ചു. നിലവിൽ ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇ-വാലറ്റും രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലൊന്നുമാണ്. ഇതിലൂടെ നമുക്ക് സുഹൃത്തുക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം അയയ്ക്കാനും ഫോൺ റീചാർജ് ചെയ്യാനും ബില്ലുകൾ അടയ്ക്കാനും യുപിഐ പേയ്‌മെന്റുകൾ വഴി ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കുന്നു. ഇത് ഉപയോക്താക്കളുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത് നേരിട്ട് പ്രവർത്തിക്കുന്നു.

പേടിഎം

പേടിഎം

രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ വാലറ്റുകളും നോക്കിയാൽ മുന്നിൽ തന്നെ പേടിഎം ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് പണം സ്റ്റോർ ചെയ്യാനുല്ള ഒരു ഡിജിറ്റൽ വാലറ്റ് നൽകുന്നു. ഇതിലൂടെ ബിൽ പേയ്‌മെന്റുകൾ നടത്താനും മൊബൈൽ റീചാർജുകൾ, ഡാറ്റ കാർഡുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ നടത്താനും റീചാർജ് ചെയ്യാനും സഹായിക്കുന്നു. ഇ-വാലറ്റ് ഒരു സെമി-ക്ലോസ്ഡ് മോഡലാണ്. ഉപയോക്താക്കൾക്ക് ആപ്പിൽ പണം ചേർക്കാനും അത് വച്ച് സാധനങ്ങൾ വാങ്ങി പണം നൽകാനും മറ്റും ഓപ്ഷനുകൾ ഉണ്ട്.

ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നുഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നു

ഫോൺപേ

ഫോൺപേ

രാജ്യത്തെ മറ്റൊരു ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പാണ് ഫോൺപേ. ഇത് 2015ലാണ് ലോഞ്ച് ചെയ്തത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് 100 ദശലക്ഷത്തിലധികം ഡൗൺലോഡ് എന്ന വലിയ നാഴികക്കല്ല് പിന്നിട്ടു. ഈ സേവനം യുപിഐ പേയ്‌മെന്റ് ഓപ്ഷനുകൾ, പണം കൈമാറ്റം, ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജുകൾ എന്നിവ നൽകുന്നു. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായുള്ള ഏറ്റവും സുരക്ഷിതവും വേഗതയേറിയതുമായ ആപ്പുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ നല്ലൊരു ഉപയോക്തൃ ഇന്റർഫേസും നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Take a look at the best digital payment apps in India and their features that help you transfer money online. This includes Amazon Pay, Google Pay and PhonePay.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X