നമ്പാതെ നൻപാ, നമ്പാതെ! കണ്ടാൽ അ‌റിയില്ല കള്ളനാണെന്ന്, പക്ഷേ വരുന്നത് മുട്ടൻ പണി; ഈ 4 ആപ്പുകളെ വേഗം ഒഴിവാക്കൂ

|

സ്മാർട്ട്ഫോണുകളിൽ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധാരാളം ആപ്പുകൾ(apps) നമുക്ക് ലഭ്യമാണ്. ഇവയെല്ലാം നമ്മുടെ ജോലി എളുപ്പമാക്കാൻ ഏറെ സഹായിക്കാറുമുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾ ആപ്പുകൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ​ പ്ലേ സ്റ്റോറിനെയാണെന്ന് നമുക്കറിയാം. നമ്മെ സഹായിക്കാനും ജോലി എളുപ്പമാക്കാനുമാണ് ആപ്പുകളെ നാം ആശ്രയിക്കുന്നത് എന്ന് നാം പറഞ്ഞു. എന്നാൽ എല്ലാ ആപ്പുകളെയും അ‌ങ്ങനെ കണ്ണടച്ച് വിശ്വസിക്കാനാകില്ല.

ഈ ലോകം തട്ടിപ്പുകാരുടേതു കൂടിയാണ്

കാരണം ഈ ലോകം തട്ടിപ്പുകാരുടേതു കൂടിയാണ്. പണി കുറയ്ക്കാൻ നാം തേടിപ്പോകുന്ന ആപ്പുകൾ പലതും പിന്നീട് നമുക്ക് ഇരട്ടിപ്പണി ഉണ്ടാക്കുന്നവയും സർവതും കുളമാക്കുന്നവയുമാണ്. സാഹചര്യം ചൂഷണം ചെയ്യുക എന്ന് കേട്ടിട്ടില്ലേ. ആളുകൾ ഏറ്റവുമധികം തേടിപ്പോകുന്ന പല ആപ്പുകളും ഉണ്ട്. ഇവയുടെ വ്യാജന്മാരുടെ രൂപത്തിലാണ് ഈ പറഞ്ഞ 'പണിതരുന്ന' ആപ്പുകൾ പലതും എത്തുന്നത്. എല്ലായിടത്തും നുഴഞ്ഞുകയറാനും ആളുകളുടെ വിശ്വാസം പിടിച്ചുപറ്റി അ‌വരെ കുഴപ്പത്തിൽ ചാടിക്കാനും ഇത്തരം ആപ്പുകൾക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.

ഇപ്പൊ ശരിയാക്കിത്തരാം...! വെബ് വാട്സ്ആപ്പ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂഇപ്പൊ ശരിയാക്കിത്തരാം...! വെബ് വാട്സ്ആപ്പ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂ

ഗൂഗിളിന്റെ പ്ലേ സ്റ്റോർ

കുറച്ചെങ്കിലും വിശ്വസിച്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഇടമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോർ. എന്നാൽ അ‌വിടെയും നുഴഞ്ഞുകയറാൻ വിവിധ മാൽവേർ/ തട്ടിപ്പ് ആപ്പുകൾക്ക് സാധിക്കാറുണ്ട്. ഗൂഗിൾ അ‌വയെ തിരിച്ചറിഞ്ഞ് പുറത്താക്കി വരുമ്പോഴേക്കും ലക്ഷക്കണക്കിന് ഡൗൺലോഡുകളുമായി നാടുമുഴുവൻ അ‌വ എത്തുകയും ആളുകളെ കുഴപ്പത്തിലാക്കുകയും ചെയ്തിരിക്കും.

 4 ആപ്പുകൾ കൂടി

അ‌ത്തരത്തിൽ ഗൂഗിളിന്റെ കണ്ണുവെട്ടിച്ച് അ‌പകടകാരികളായ 4 ആപ്പുകൾ കൂടി പ്ലേ സ്റ്റോറിൽ കയറിപ്പറ്റുകയും പത്ത് ലക്ഷത്തിനു മുകളിൽ ആളുകൾ ഇവ ഡൗൺലോഡ് ചെയ്യുകയും ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് ​ആപ്പുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ദിവസവും മാൽവേർ ആപ്പുകളും വ്യാജ ആപ്പുകളും ആളെ പറ്റിക്കാൻ പുതിയ രൂപത്തിൽ എത്തുന്നതിനാൽ ഗൂഗിൾ വ്യാജ ആപ്പുകളെ കണ്ടെത്തുന്നത് ഒരു സംഭവമല്ലാതായി.

സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...

ഗൗരവകരമായ വസ്തുത

എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന തട്ടിപ്പ് ആപ്പുകൾ പത്തുലക്ഷം സ്മാർട്ട്ഫോണുകളിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നതാണ് ഗൗരവകരമായ വസ്തുത. ആളുകളെ വിവിധ പരസ്യങ്ങളിലേക്ക് നയിക്കുക വഴി പണം നേടുകയാണ് ഈ ആപ്പുകൾ ചെയ്യുക. എന്നാൽ ഇതു കൂടാതെ ആളുകളുടെ ഏറെ പ്രധാനപ്പെട്ട ഡാറ്റകൾ ചോർത്തി നൽകി വിറ്റും ഈ ആപ്പിനു പിന്നിലുള്ള തട്ടിപ്പുകാർ പണം നേടാറുണ്ട് എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.

മാൽവേർ ആപ്പുകളുടെ കുടുംബത്തിൽപ്പെട്ട...

മാൽവേർ ആപ്പുകളുടെ കുടുംബത്തിൽപ്പെട്ട ഡെവലപ്പർ മൊ​ബൈൽ ആപ്പ് ഗ്രൂപ്പിൽ നിന്നുള്ളവയാണ് ഈ നാല് ആപ്പുകളും. Android/Trojan.HiddenAds.BTGTHB. എന്നതിൽപ്പെട്ട മാൽവേർ ആണ് ഈ ആപ്പുകളിൽ ഉള്ളടങ്ങിയിരിക്കുന്നത്. മുൻപും ഈ വിഭാഗത്തിൽപ്പെട്ട മാൽവേറുകൾ ഈ 4 ആപ്പുകളിലും കണ്ടെത്തിയിട്ടുണ്ടെന്നും എന്നിട്ടും അ‌വയെ ഒഴിവാക്കാൻ ഗൂഗി​ൾ ഡവലപ്പർമാർക്ക് കഴിഞ്ഞില്ല എന്നതും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നയിച്ചു.

അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!

 ഗൂഗിൾ പ്ലേസ്റ്റോറിൽ കണ്ടെത്തിയ പുതിയ മാൽവേർ ആപ്പുകൾ

ഗൂഗിൾ പ്ലേസ്റ്റോറിൽ കണ്ടെത്തിയ പുതിയ മാൽവേർ ആപ്പുകൾ

ഠ ബ്ലൂ ടൂത്ത് ഓട്ടോ കണ്ക്ട്.
ഠ ബ്ലൂ ടൂത്ത് ആപ്പ് സെൻഡെർ
ഠ ബ്ലൂ ടൂത്ത് ​വൈ​ഫൈ, യുഎസ്ബി ​ഡ്രൈവർ
ഠ മൊ​ബൈൽ ട്രാൻസ്ഫർ: സ്മാർട്ട് സ്വിച്ച്

ഈ ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടെങ്കിൽ എത്രയും വേഗം ഒ​ഴിവാക്കണം എന്നാണ് ഗൂഗിൾ തന്നെ മുന്നറിയിപ്പ് നൽകുന്നത്.

 

ആദ്യ 72 മണിക്കൂറിൽ നിരുപദ്രവകാരികളും ശാന്തരുമായിരിക്കും

ഇൻസ്റ്റാൾ ചെയ്ത ആദ്യ 72 മണിക്കൂറിൽ ഈ ആപ്പുകൾ നിരുപദ്രവകാരികളും ശാന്തരുമായിരിക്കും. എന്നാൽ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമാണത്. ഹിഡൻ ആഡ് ആണ് ഈ ആപ്പുകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പ്രധാന തലവേദന. ആപ്പ് ഇൻസ്റ്റാൾ ആയി 72 മണിക്കൂറിന് ശേഷം ഇവ പണി തുടങ്ങും. തുടർന്ന് നിങ്ങൾ ബ്രൗസിങ്ങിനായി ടാബ് തുറക്കുമ്പോൾ അ‌നുമതിയില്ലാതെ തന്നെ വിവിധ പരസ്യങ്ങളിലേക്കും ടാബുകളിലേക്കും നിങ്ങളെ നയിക്കാൻ ഈ ആപ്പുകൾക്ക് കഴിയും.

108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്

ഓരോ ക്ലിക്കിലൂടെയും  ആപ്പുകൾ പണം ഉണ്ടാക്കുന്നു

നമ്മുടെ ഓരോ ക്ലിക്കിലൂടെയും ഈ ആപ്പുകൾ പണം ഉണ്ടാക്കുന്നു. ലോക്ക് ആയിരിക്കുമ്പോൾ പോലും നമ്മുടെ ഫോണുകളെ അ‌പകടകരമായ ഫിഷിങ് ​സൈറ്റുകളിലേക്ക് നയിക്കാൻ ഈ മാൽവേർ ആപ്പുകൾക്ക് സാധിക്കും എന്നാണ് കണ്ടെത്തൽ. കൂടാതെ നമ്മുടെ ഫോണിലുള്ള വ്യക്തിവിവരങ്ങളടക്കം ചോർത്തി വിറ്റും ഈ ആപ്പുകൾ പണം ഉണ്ടാക്കാറുണ്ട്. അ‌തിനാൽ എത്രയും വേഗം ഈ ആപ്പുകൾ ഫോണിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും ഉണ്ടെങ്കിൽ ഒഴിവാക്കേണ്ടതും അ‌നിവാര്യമാണ്.

Best Mobiles in India

English summary
Four more dangerous apps have been added to the Play Store with the help of Google. It is recommended to remove these apps from the phone as soon as possible. These have reached ten million smartphones. These apps make money by directing people to advertisements. Apart from this, this app collects money by leaking important data and selling it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X