സൂമിനെ നേരിടാൻ ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പുറത്തിറങ്ങി

|

സൂം വീഡിയോ കോൺഫറൻസ് ആപ്പിന് വെല്ലുവിളിയായി റിലയൻസ് ജിയോ പുതിയ ആപ്പ് പുറത്തിറക്കി. ജിയോമീറ്റ് എന്ന പുതിയ ആപ്പ് വ്യാഴാഴ്ച രാത്രിയാണ് ലോഞ്ച് ചെയ്തത്. ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഇതിനകം ലഭ്യമാണ്. ജിയോയിലേക്ക് നിരവധി കമ്പനികൾ നിക്ഷേപങ്ങൾ നടത്തിയതിന് പിന്നാലെയാണ് സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്ക് സമാനമായ ജിയോ മീറ്റ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോ കോൾ

രണ്ട് പേർക്ക് പരസ്പരം വീഡിയോ കോൾ ചെയ്യാനും 100 പേരെ വരെ ഉൾപ്പെടുത്തി മീറ്റിംഗുകൾ ഹോസ്റ്റുചെയ്യാനും ജിയോമീറ്റിൽ സംവിധാനമുണ്ട്. ആപ്ലിക്കേഷൻ എന്റർപ്രൈസ്-ഗ്രേഡ് ഹോസ്റ്റ് കൺട്രോൾസ് വാഗ്ദാനം ചെയ്യുന്നുവെന്ന് റിലയൻസ് ജിയോ അറിയിച്ചു. ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് ജിയോ മീറ്റിൽ സൈൻ അപ്പ് ചെയ്യാൻ കഴിയും.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾകൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾ

എച്ച്ഡി ക്വാളിറ്റി

എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോ കോളിങ് സപ്പോർട്ടും ഇതിലുണ്ട്. ജിയോ മീറ്റ് സൌജന്യ സേവനമാണ്. അൺലിമിറ്റഡ് മീറ്റിംഗുകൾ, മീറ്റിംഗുകൾക്ക് പാസ്‌വേഡ് പ്രോട്ടക്ഷൻ, വെയിറ്റിംഗ് റൂം സപ്പോർട്ട് എന്നിവയും ജിയോമീറ്റിൽ ഉണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെ റിലയൻസ് ജിയോ നിരവധി കമ്പനികളിൽ നിന്നും ധനസമാഹരണം നടത്തിയിരുന്നു. കരാറിലൂടെ ജിയോയുടെ 9.99 ശതമാനമാണ് സോഷ്യൽമിഡിയ ഭീമനായ ഫേസ്ബുക്ക് സ്വന്തമാക്കിയത്.

പ്രൊഡക്ടുകൾ

ധനസമാഹരണം നടത്തുന്ന അവസരത്തിൽ തന്നെ ജിയോയുടെ പുതിയ പ്രൊഡക്ടുകൾ പുറത്തിറങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ജിയോ മീറ്റ് ബ്രൌസറിലൂടെ നേരിട്ട് ഉപയോഗിക്കാനും സാധിക്കും. ക്രോം, ഫയർഫോക്സ് എന്നീ ബ്രൌസറുകളിലാണ് ഇത് ലഭ്യമാവുക. വിൻഡോസ്, മാക്, iOS, ആൻഡ്രോയിഡ് എന്നിവയ്ക്കായുള്ള ആപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്

ജിയോമീറ്റ്

ജിയോമീറ്റ് പ്ലാറ്റ്‌ഫോമിന് വളരെ ലളിതമായ ഒരു ഇന്റർഫേസാണ് ഉള്ളത്. സൂം പോലെ തന്നെയുള്ള ഡിസൈനാണ് ഇത്. മറ്റ് മുൻനിര വീഡിയോ കോളിങ് അപ്ലിക്കേഷനുകളെപ്പോലെ മികച്ച പ്രകടനം തന്നെയാണ് ജിയോ മീറ്റും നൽകുന്നത്. അഞ്ച് ഡിവൈസുകളിൽ വരെ മൾട്ടി-ഡിവൈസ് ലോഗിൻ സപ്പോർട്ടും ആപ്പിനുണ്ട്. ഒരു കോളിലായിരിക്കുമ്പോൾ തന്നെ ഡിവൈസുകൾ മാറ്റാനും സാധിക്കും.

സേഫ് ഡ്രൈവിംഗ് മോഡ്

സേഫ് ഡ്രൈവിംഗ് മോഡ് എന്ന സവിശേഷതയും സ്ക്രീൻ ഷെയറിങ് പോലുള്ള സ്റ്റാൻഡേർഡ് സവിശേഷതകളും ജിയോ മീറ്റിൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിയോ മീറ്റ് പരീക്ഷണ ഘട്ടത്തിലായിരുന്നു. പരിക്ഷണഘട്ടത്തിൽ പോരായ്മകൾ പരിഹരിച്ചാണ് ഇത് എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്

റിലയൻസ്

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയാണ് ജിയോ. ജിയോയുടെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ആ ബ്രാന്റിന് കീഴിൽ നിരവധി പുതിയ ബിസിനസുകൾ ആരംഭിക്കുന്നുണ്ട്. ജിയോയുടെ സ്ട്രീമിങ് സേവനങ്ങളും ബ്രോഡ്ബാന്റ് സേവനവുമെല്ലാം ഇതിന് ഉദാഹരണമാണ്. റിലയൻസിന്റെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ബിസിനസുകളെല്ലാം ജിയോയുടെ കുടക്കീഴിൽ നിർത്താനാണ് കമ്പനി ശ്രമിക്കുന്നത്.

Best Mobiles in India

Read more about:
English summary
Reliance Jio has launched JioMeet, its answer to Zoom. Mukesh Ambani's telecom company has launched its video conferencing app with little fanfare on Thursday night, and its apps are already available on Google Play and the App Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X