പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!

|

വാട്സ്ആപ്പിൽ(WhatsApp) ഫീച്ചറുകളുടെ കുത്തൊഴുക്ക് കണ്ട വർഷമായിരുന്നു 2022. പിൻതിരിഞ്ഞ് നോക്കിയാൽ, എല്ലാ മാസവും എന്തെങ്കിലുമൊക്കെ ഉപകാരപ്രദമായ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അ‌വതരിപ്പിക്കാൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി കാണാം. ഈ പതിവ് 2023 ലും വാട്സ്ആപ്പ് തുടരുമെന്നു തന്നെയാണ് ഇപ്പോൾ വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

വാട്സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകൾ

കഴിഞ്ഞ മാസങ്ങളിൽ വാട്സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകൾ ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനോ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുന്നതിനോ ഏറെ സഹായിക്കുന്നവ ആയിരുന്നു എന്നതിൽ സംശയമില്ല. ഇത്തരത്തിൽ പുറത്തുവന്നതും നാം കണ്ടതുമായ ഫീച്ചറുകളെക്കാൾ ഗംഭീരമായ മാറ്റങ്ങൾ 2023 ലും വാട്സ്ആപ്പിൽനിന്ന് പ്രതീക്ഷിക്കാം. അ‌ത്തരത്തിൽ വാട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്ന ഒരു ഫീച്ചർ ആണ് 5 ചാറ്റുകൾ വരെ പിൻ ചെയ്ത് വയ്ക്കാനുള്ള സൗകര്യം.

ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്

സമയം കളയാനുള്ള ഒരു ഉപാധി

വാട്സ്ആപ്പ് സമയം കളയാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നവരും ഗൗരവമായി കണ്ട് ഉപയോഗിക്കുന്ന ആളുകളും ഉണ്ട്. നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് നൽകുന്നുണ്ടെങ്കിലും എല്ലാ ഫീച്ചറും എല്ലാവരും ഉപയോഗിക്കണം എന്നുമില്ല. ചിലപ്പോൾ ഫീച്ചറിനെപ്പറ്റി അ‌റിവില്ലാത്തതുകൊ​ണ്ടോ, ചിലപ്പോൾ അ‌വ ആവശ്യമില്ലാത്തതുകൊണ്ടോ ഉപയോഗിക്കാതിരിക്കാം. അ‌ത്തരത്തിൽ നിരവധി പേർ ഉപയോഗിക്കുന്നതും എന്നാൽ ചുരുക്കം ചിലർ ശ്രദ്ധിക്കാതെ വിട്ടതുമായ ഒരു ഫീച്ചർ ആണ് പിൻ ചാറ്റ് സൗകര്യം.

വാട്സ്ആപ്പ് ഉപയോഗം

വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കാൻ പിൻ ചാറ്റ് ഓപ്ഷൻ ഏറെ ഫലപ്രദമാണ്. അ‌തിനാൽത്തന്നെ വാട്സ്ആപ്പിൽ ഒരുപാട് മെസേജുകൾ ​കൈകാര്യം ചെയ്യുന്ന നിരവധി പേർ ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നു. ദിവസവും വിവിധ ആളുകളിൽനിന്നും ഗ്രൂപ്പുകളിൽനിന്നുമൊക്കെ മെസേജുകൾ എത്തുമ്പോൾ വരുന്ന ഓരോ മെസേജും സമയത്തിന്റെ അ‌ടിസ്ഥാനത്തിലാണ് വാട്സ്ആപ്പിൽ ലിസ്റ്റ് ചെയ്യുക എന്ന് അ‌റിയാമല്ലോ.

ധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

ഏറ്റവും പുതിയ മെസേജ്

ഏറ്റവും പുതിയ മെസേജ് ആണ് വാട്സ്ആപ്പ് ചാറ്റിൽ സാധാരണ ഏറ്റവും മുകളിൽ കാണുക. നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകൾ ചിലപ്പോൾ അ‌ടുത്ത സുഹൃത്തുക്കളുടെയോ, ഭാര്യയുടെയോ, ഭർത്താവിന്റെയോ, പ്രണയിനിയു​ടെയോ, ഓഫീസിലെയോ മറ്റ് ​പ്രധാനപ്പെട്ട സംഘടനകളുടെയോ ഗ്രൂപ്പുകളുടെയോ ഒക്കെയാവാം. ഇത്തരം പ്രധാന മെസേജുകൾ പുതിയ സന്ദേശങ്ങൾ വരുന്നതനുസരിച്ച് താഴേക്ക് ലിസ്റ്റ് ചെയ്യ​പ്പെടും. ഇതുവഴി പ്രധാന മെസേജുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും.

ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകൾ എപ്പോഴും

ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കാനും ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകൾ എപ്പോഴും ചാറ്റ് ലിസ്റ്റിൽ മുകളിൽ ദൃശ്യമാകാനും സഹായിക്കുന്നതാണ് പിൻ ചാറ്റ് സൗകര്യം. മറ്റ് പുതിയ മെസേജുകൾ വന്നാലും ഈ പിൻ ചെയ്തുവച്ച ചാറ്റുകളുടെ താഴെയാണ് അ‌വ ദൃശ്യമാകുക. ഇതുവരെ ഏറ്റവും പ്രധാനപ്പെട്ട 3 ചാറ്റുകളാണ് ഇത്തരത്തിൽ മുകളിൽ പിൻ ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ വാട്സ്ആപ്പിന്റെ ഉപയോഗം ഏറെ പ്രസക്തമായതോടെ മൂന്നലധികം പ്രധാന ചാറ്റുകൾ ഉള്ളവർ ഏറെയാണ്.

കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ചാറ്റുകളുടെ എണ്ണം ഉയർന്നതോടെ

എല്ലാവരും എന്തുകാര്യവും ഇപ്പോൾ വാട്സ്ആപ്പിലാണ് പങ്കുവയ്ക്കുക. ചാറ്റുകളുടെ എണ്ണം ഉയർന്നതോടെ പ്രധാനപ്പെട്ട മെസേജുകൾ പലതും താഴെയായി പോകുകയും അ‌വ കണ്ടെത്താൻ പലർക്കും സമയം ചെലവഴിക്കേണ്ടിയും വരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ആണ് പിൻചെയ്തുവയ്ക്കാവുന്ന ചാറ്റുകളുടെ എണ്ണം അ‌ഞ്ചായി ഉയർത്താൻ വാട്സ്ആപ്പ് ഇപ്പോൾ തയാറെടുക്കുന്നത്. ഈ ഫീച്ചർ അ‌ധികം ​വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്സ്ആപ്പിൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള വഴി

വാട്സ്ആപ്പിൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള വഴി

ആൻഡ്രോയ്ഡ്: വാട്സ്ആപ്പ് തുറന്ന് ഏറ്റവും പ്രധാനപ്പെട്ട ചാറ്റ്(അ‌ത് ഗ്രൂപ്പോ, വ്യക്തികളോ ആകാം) തെരഞ്ഞെടുത്ത് അതിൽ പ്രസ് ചെയ്ത് പിടിക്കുക. അ‌പ്പോൾ ആ ചാറ്റ് സെലക്ട് (ചാറ്റ് ഐക്കണിൽ ഒരു ‘ഗ്രീൻ ടിക്' ദൃശ്യമാകും) ചെയ്യപ്പെടും. ഈ ഘട്ടത്തിൽ വാട്സ്ആപ്പിന്റെ ഏറ്റവും മുകളിലായി തെളിയുന്ന ഓപ്ഷനുകളിൽ ഒരു പിൻ ചിഹ്നം കാണാൻ സാധിക്കും. ആ പിൻ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി നിങ്ങൾ തെരഞ്ഞെടുത്ത ചാറ്റ് ഏറ്റവും മുകളിൽ ഇടംപിടിക്കും.

വിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി വരുമല്ലോ, വരണമല്ലോ, വരുത്തുമല്ലോ; നൽകിയത് 2570 കോടിയുടെ കരാർവിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി വരുമല്ലോ, വരണമല്ലോ, വരുത്തുമല്ലോ; നൽകിയത് 2570 കോടിയുടെ കരാർ

ഐ.ഒ.എസ്

ഐ.ഒ.എസ്: വാട്സ്ആപ്പ് തുറന്ന് നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സ്വൈപ്പ് ചെയ്യുക. അവിടെ അതിനുള്ള ഓപ്ഷൻ കാണാൻ സാധിക്കും.

വാട്സ്ആപ്പ് വെബ്: ചാറ്റിന്റെ മുകളിൽ മൗസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക. അ‌പ്പോൾ പിൻ ചെയ്യാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും.

Best Mobiles in India

English summary
WhatsApp is preparing to increase the number of pinnable chats to five. The chat pin feature helps the most important chats always appear at the top of the chat list. Any other new messages will appear below these pinned chats. Currently, three chats can be pinned.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X